സംസ്ഥാനത്തെ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) നടപടികൾ ഇന്ന് മുതൽ ആരംഭിക്കുന്നു. ജൂലൈ 1 മുതൽ 30 വരെ വീടുകളിലെത്തി വിവരശേഖരണം നടത്തും. ഇത്തവണ ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പും ഉൾപ്പെടുന്നതാണ് പ്രത്യേകത.

ആദ്യഘട്ടത്തിൽ വീടുകളുടെയും കുടുംബാംഗങ്ങളുടെയും അടിസ്ഥാന വിവരങ്ങളാണ് ശേഖരിക്കുക. രണ്ടാംഘട്ടത്തിൽ തൊഴിൽ, ജാതി ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ രേഖപ്പെടുത്തും. മുഴുവൻ സെൻസസ് നടപടികളും അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.

സംസ്ഥാനത്താകെ 71,000ത്തിലധികം ഉദ്യോഗസ്ഥരാണ് സെൻസസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. ഡിജിറ്റൽ സംവിധാനത്തിലൂടെയും വിവരങ്ങൾ നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനങ്ങൾക്ക് വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ സ്വയം വിവരങ്ങൾ നൽകാമെങ്കിലും ഇത് നിർബന്ധമല്ല.

സെൽഫ് എന്യൂമറേഷൻ നടത്തിയാലും ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ പരിശോധിക്കും. സെൻസസുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും ടോൾ ഫ്രീ നമ്പർ 1855 വഴി ബന്ധപ്പെടാം.

Related Posts