അസമിൽ നിന്നുള്ള യുവതിയെ വെബ് ടാക്സിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഓല കാബ് ഡ്രൈവർ അറസ്റ്റിലായി. ആവലഹള്ളിയിൽ നടന്ന സംഭവത്തിൽ 42-കാരനായ ഐസൂബിനെയാണ് പൊലീസ് പിടികൂടിയത്.

എ-നാരായണപുരയിൽ നിന്ന് താമസസ്ഥലത്തേക്ക് പോകാൻ കാബ് ബുക്ക് ചെയ്ത യുവതി, യാത്രയ്ക്കിടെ വാഹനം നിശ്ചിത റൂട്ടിൽ നിന്ന് മാറുന്നതായി ശ്രദ്ധിച്ചു. ചോദ്യം ചെയ്തപ്പോൾ മറ്റൊരു സമാന്തര വഴിയാണെന്ന് ഡ്രൈവർ മറുപടി നൽകിയതായി പരാതിയിൽ പറയുന്നു.

തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. യുവതി ഭർത്താവിനെ ഫോണിൽ ബന്ധപ്പെടുകയും സഹായം തേടുകയും ചെയ്തതോടെ ഡ്രൈവർ വഴിയിൽ ഇറക്കിവിടുകയായിരുന്നു.

ഭർത്താവ് എമർജൻസി സേവന നമ്പറിലേക്ക് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ ആരംഭിച്ചു.

Related Posts