ഉത്തര കന്നഡ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ യാന ഗുഹകളിൽ സന്ദർശകർക്കു താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. പ്രദേശത്ത് തുടരുന്ന കനത്ത മഴയും ചന്ദ്രിക നദിയിലെ ജലനിരപ്പ് ഉയർന്നതുമാണ് നിയന്ത്രണത്തിന് കാരണം.

ഗുഹയിലേക്കുള്ള വഴികളിൽ മണ്ണിടിച്ചിലും ചെളിക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ മരങ്ങൾ കടപുഴകി വീഴുന്ന സംഭവങ്ങളും വർധിച്ചതോടെ സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു. കാലാവസ്ഥ അനുകൂലമാകുന്നതുവരെ നിയന്ത്രണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts