കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റ ഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗ്ലൂരു റൂറൽ സ്വദേശി സന്തോഷ് കുമാറാണ് (20) മരിച്ചത്. മൃതദേഹം കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശപ്രത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരയിൽപ്പെട്ട സുഹൃത്ത് മനോജിനെ ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. പരിക്കേറ്റ മനോജ്‌ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ
കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു മടങ്ങി വരികയായിരുന്ന സംഘത്തിൽപെട്ട യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. സന്തോഷ് കുമാറിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബാംഗ്ളൂരിലെത്തിക്കുമെന്ന് കണ്ണൂർ എംഎൽഎ ടി.ഒ.മോഹനൻ അറിയിച്ചു. കണ്ണൂർ പയ്യാമ്പലത്ത് അടുത്ത ദിവസംതന്നെ അഡീഷണൽ ഗാർഡുമാർ ചുമതലയേൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Posts