നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെച്ച് നീന കുറുപ്പ്. അന്‍സിബ മാധ്യമങ്ങളോട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ടിനി ടോമിനെതിരെ നീന കുറുപ്പ് ‘അമ്മ’യില്‍ പരാതി നല്‍കിയിരുന്നു. മെയ് 12നാണ് പരാതി നല്‍കിയത്. ടിനി ടോമിൻ്റെ അംഗീകരിക്കാനാകാത്ത പെരുമാറ്റവും ആവര്‍ത്തിച്ചുള്ള അസഭ്യവും അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അപമാനിക്കുന്നുവെന്നും നീന കുറുപ്പിൻ്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു സഹ എക്‌സിക്യൂട്ടീവ് അംഗത്തിൻ്റെ മേല്‍ മതപരിവര്‍ത്തന ശ്രമം ആരോപിക്കുന്നതിന് താന്‍ സാക്ഷിയാണെന്നും നീന കുറുപ്പിൻ്റെ പരാതിയില്‍ പറയുന്നു.

‘അമ്മ’യുടെ കുടുംബസംഗമത്തിൻ്റെ റിഹേഴ്‌സലില്‍ ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചെന്നും അശ്ലീല പ്രയോഗം നടത്തിയെന്നും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും നീന കുറുപ്പ് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി. ടിനി ടോമിൻ്റെ പെരുമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും നീന കുറുപ്പിൻ്റെ പരാതിയില്‍ പറയുന്നു.

Related Posts