ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിൻ്റെ നോർക്ക റൂട്സ് അംഗീകാരം. നോർക്ക റൂട്സ് ഡവലപ്മെന്റ് ഓഫിസർ എം.കെ.ജയപ്രകാശ് ഭാരവാഹികൾക്ക് സാക്ഷ്യപത്രം കൈമാറി.
സേവാസമിതി പ്രസിഡണ്ട് സജി ചൈതന്യ, സെക്രട്ടറി സുരേഷ് കുമാർ, ട്രഷറർ സജി ശ്രീധരൻ, വൈസ് പ്രസിഡണ്ട് മനോജ് പിള്ള, ജോയിൻറ് സെക്രട്ടറി കെ.കെ.രാജൻ, ജോയിന്റ് ട്രഷറർ ഉമേഷ് എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് അംഗീകാരം നൽകുന്നത്.