ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ നടന്നു. പൂക്കള മത്സരം ആന്ധ്രപ്രദേശ് ആദായനികുതി മുൻ കമ്മീഷണർ വൈ സത്യനാരായണ ഉത്‌ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം അധ്യക്ഷത വഹിച്ചു.

കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കൾച്ചറൽ സെക്രട്ടറി വി മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥ്, ട്രഷറർ സയ്യിദ് മസ്താൻ, ഹരികുമാർ, വിനേഷ്, വനിതാ വിഭാഗം ചെയർപേർസൻ സുധ വിനേഷ്, കൺവീനർ രമ്യ ഹരികുമാർ, അജിത സതീഷ്, സുജ ഗോപകുമാർ, അംബിക സുരേഷ്, ഷൈമ രമേഷ്
തുടങ്ങിയവർ സംബന്ധിച്ചു.

വാശിയേറിയ മത്സരത്തിൽ ഒന്നാം സമ്മാനം 20,000 രൂപയും റോളിംഗ് ട്രോഫിയും പ്രഭുൽ പവിത്രനും (രാമമൂർത്തി നഗർ) സംഘവും കരസ്ഥമാക്കി. രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും സതീഷ് ചന്ദ്രനും സംഘവും (സിറ്റി സോൺ), മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും പ്രിയ രാജേഷും സംഘവും (കന്റോൺമെന്റ് സോൺ ) ശ്രീലക്ഷ്മിയും സംഘവും (കെ ആർ പുരം സോൺ) എന്നിവരും കരസ്ഥമാക്കി.

വിസ്മയ പ്രദീപ് & ടീം, ശ്രീനാഥ് എസ് & ടീം, ദിവ്യജിത് & ടീം, നചികേതസ് & ടീം (കെ ആർ പുരം സോൺ) എന്നിവർ പ്രോത്സാഹന സമ്മാനം നേടി. 22 ടീമുകൾ പങ്കെടുത്ത മത്സരത്തിന് ഭാസ്കരൻ ആചാരി, നാരായണൻ. നമ്പൂതിരി എന്നിവർ വിധികർത്താക്കളായി.

KS pookkalam554

Related Posts