ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ‘നോവൽ സാഹിത്യത്തിലെ പ്രതിരൂപങ്ങൾ’
എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ചർച്ച ഫ്രാൻസിസ് ആൻ്റണി ഉൽഘാടനം
ചെയ്തു. എഴുത്തുകാരൻ ഡോ.മാത്യു മാബറ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് ടി.എ കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.സേവിയർ തെക്കിനേത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ടെസ്സാ റൂബി,
ട്രീസ്സാ ഫിലിപ്പ്, അരുൺ കുഴിമറ്റം, ഡേവീഡ് പുത്തനങ്ങാടി, എം ജെ ജോൺ വിൻസെൻ്റ്, വൽസ്സാ മരങ്ങോലി, റോസി ജോണിച്ചൻ, ഡോ.നിഷ മേരി തോമസ്, ഡോ.ഫിലിപ്പ് മാത്യു, സി.ഡി ഗബ്രിയേൽ എന്നിവർ പ്രസംഗിച്ചു.

ഡോ.സജി പുതുശ്ശേരിയുടെ ‘അക്കങ്ങൾക്കിടയിലെ മനുഷ്യൻ ‘ എന്ന നോവൽ ഫാ.സേവിയർ തെക്കിനേത്തിന് നൽകികൊണ്ട് ഡോ.ജോർജ്ജ് മരങ്ങൊലി പ്രകാശനം ചെയ്തു.

Related Posts