തൃശൂർ രാഗം തിയറ്റർ ഉടമയ്ക്കും ഡ്രൈവർക്കും വെട്ടേറ്റു
തൃശൂർ രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവറിനും വെട്ടേറ്റു. വെളപ്പായയിലെ വീടിനു മുന്നിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുകളാണ് അക്രമത്തിനു പിന്നിലെന്ന് സൂചനയുണ്ട്.രാത്രി വീട്ടിലെത്തി ഡ്രൈവർ ഗേറ്റ് തുറക്കുന്നതിനിടെ 3 പേർ എത്തി വെട്ടുകയായിരുന്നു. സുനിലിൻ്റെ കാലിലും ഡ്രൈവറുടെ കൈക്കുമാണ് വെട്ടേറ്റത്. അക്രമി സംഘം പിന്നീട് ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിൽ മകളെ നരബലി നൽകാൻ ശ്രമിച്ച അമ്മ പിടിയിൽ; മകൾ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ
മകളെ നരബലി നൽകാൻ ശ്രമിച്ച അമ്മ പിടിയിൽ. അനേക്കലിൽ താമസിക്കുന്ന സരോജമ്മയാണ് (55) മകൾ രേഖയെ (25) വെട്ടിയത്. ബെംഗളൂരു തനിസാന്ദ്ര മെയിൻ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. മകളെ കഴുത്തിനുപിന്നിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ രണ്ടുപേരും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. ഇവിടെവച്ച് സരോജമ്മ മകളെ പിന്നിൽനിന്ന് കഴുത്തിനു വെട്ടുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയവർ, കഴുത്തിനുപിന്നിൽ ഗുരുതരമായി വെട്ടേറ്റ രേഖയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരക്കൊമ്പ് കാറിനുള്ളിലേക്ക് തുളച്ചുകയറി യുവതി മരിച്ചു
തൃശൂരിൽ ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. കണ്ടെയ്നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ചില്ലു തുളച്ച് അകത്തുകയറുകയായിരുന്നു. ആതിര (27) ആണ് മരിച്ചത്. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകൻ്റെയും ശ്രീജയുടെയും മകളാണ് ആതിര. ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരുക്കേറ്റു. ഇന്നലെ വൈകിട്ടു 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോടു
പി വി അന്‍വറിൻ്റെ വീട്ടില്‍ ഇ ഡി റെയ്ഡ്
മുന്‍ എംഎല്‍എ പി വി അന്‍വറിൻ്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിൻ്റെ വീട്ടിലെത്തിയത്. അൻവറിൻ്റെ ഡ്രൈവറും പ്രധാന സഹായിവുമായ സിയാദിൻ്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ്, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കും. ഇതോടെ തെരഞ്ഞെടുപ്പ് നടപടികളുടെ ആദ്യഘട്ടം പൂർത്തിയാവുകയാണ്. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്.
ബെംഗളൂരു ടെക് സമ്മിറ്റ് സമാപിച്ചു
മൂന്ന് ദിവസങ്ങളിലായി നടന്ന ബെംഗളൂരു ടെക് സമ്മിറ്റ് സമാപിച്ചു. ഇന്ത്യയെ 2047-ൽ വികസിതരാജ്യമാക്കി മാറ്റുന്നതിനുള്ള ഉത്തരവാദിത്വം ജനങ്ങൾ ഏറ്റെടുക്കണമെന്ന് ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല പറഞ്ഞു. ടെക് സമ്മിറ്റ് സമാപന ദിവസത്തിൽ നടന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഒരോ പൗരനും രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ചുമതല ഏറ്റെടുക്കണം. ബഹിരാകാശ വ്യവസായ രംഗത്ത് വളരെ അധികം വളർച്ചയുണ്ടാകുന്നുണ്ട്. രാജ്യത്ത് 300-ൽ പരം സ്റ്റാർട്ടപ്പുകൾ ബഹിരാകാശാമേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു അടക്കം ഇന്ത്യയിലെ
കേരളത്തിൽ എസ്‌ഐആറിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കേരളത്തിൽ എസ്‌ഐആറിനെതിരെ സർക്കാരും രാഷ്ട്രീയ പാർട്ടികളും നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തീവ്രവോട്ടർപട്ടിക പരിഷ്ക്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും സിപിഎം, കോൺഗ്രസ്, മുസ്സീം ലീഗ്, സിപിഐഅടക്കമുള്ള രാഷ്ട്രീയപാർട്ടികൾ ഹർജി നൽകിയിരുന്നു. ഈ ഹർജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുക. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ
ശിവമോഗയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടു
ശിവമോഗ ജില്ലയിലെ ശിവപുരയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടു. ബസവരാജ്-രേണുക ദമ്പതിമാരുടെ മകൾ സാൻവിയാണ് മരിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം ആറോടെ വീടിനുപുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് ഓടുകയായിരുന്നു. ബസവരാജ് പുലിയുടെ പിന്നാലെ ഓടിയെങ്കിലും പുലി കുട്ടിയെയുംകൊണ്ട് ഓടി കാട്ടിലേക്കുമറയുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ തിരച്ചിലിൽ കാട്ടിനുള്ളിൽ ഒരുകിലോമീറ്റർ അകലെ നിന്നും കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ധാർവാഡ് സ്വദേശികളായ ദമ്പതിമാർ രാമചന്ദ്രപ്പയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ജോലിചെയ്തുവരുകയായിരുന്നു. തോട്ടത്തിനരികിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ
മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. നവംബർ വിപ്ലവം എന്നത് മാധ്യമങ്ങളുടെ സൃഷ്‌ടിയാണെന്നും അധികാരമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തോട് സിദ്ധരാമയ്യ പ്രതികരിച്ചു. മുഖ്യമന്ത്രി കസേരക്കായി ശിവകുമാർ നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് അഞ്ച് വർഷവും താൻ തുടരുമെന്ന് സിദ്ധരാമയ്യ ആവർത്തിച്ചത്. കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ നവംബർ വിപ്ലവം നടക്കുമെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നുമുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. 2028-ൽ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ചോദ്യത്തിന് അത്
വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന
വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന. എടിഎമ്മിൽ പണംനിറയ്ക്കാൻ എത്തിയവർക്ക് കവർച്ചയിൽ പങ്കുണ്ടെന്നാണ് സംശയം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിശദീകരിച്ചു. താമസിയാതെതന്നെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും മന്ത്രി പറഞ്ഞു. ഇന്നലെയായിരുന്നു എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപ്പോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ജെപി നഗർ ശാഖയിലെ എടിഎമ്മിൽ നിറയ്ക്കുന്നതിനുവേണ്ടിയുള്ള പണവുമായി പോകുന്നതിനിടെയാണ്