150 കോടിയിലേറെ ചെലവ്, ലോകോത്തര നിലവാരത്തിലുള്ള ഹോട്ടല്‍ നിർമ്മിക്കാൻ അദാനിക്ക് അനുമതി
Kerala
0 min read
7.1k

150 കോടിയിലേറെ ചെലവ്, ലോകോത്തര നിലവാരത്തിലുള്ള ഹോട്ടല്‍ നിർമ്മിക്കാൻ അദാനിക്ക് അനുമതി

നവംബർ 26, 2025
0

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെർമിനല്‍ വികസനത്തിൻ്റെ ഭാഗമായി 150 കോടിയിലേറെ ചെലവില്‍ ലോകോത്തര നിലവാരത്തിലുള്ള ഹോട്ടല്‍ നിർമ്മിക്കാൻ അദാനിക്ക് അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ഫ്ലൈഓവറിന് സമീപത്തായിട്ടാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ നിർമ്മിക്കുക. നടത്തിപ്പ് ചുമതല ഹോട്ടല്‍ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിക്കായിരിക്കും. വിമാനത്താവളവളപ്പിലെ 40 മരങ്ങള്‍ മാറ്റിസ്ഥാപിക്കാനും കേന്ദ്രാനുമതിയായി. കണ്‍വെൻഷൻ സെന്ററും റസ്‌റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. ഉയരമുള്ള കെട്ടിടങ്ങള്‍ നിർമ്മിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാല്‍

Continue Reading
രാഹുലിനെ തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ
Kerala
0 min read
6.6k

രാഹുലിനെ തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ

നവംബർ 26, 2025
0

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ രാഹുലിനെ തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിയുടെ പ്രചാരകനല്ല രാഹുൽ എന്നും കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന ഒരു തെരഞ്ഞെടുപ്പ് വേദിയിലും രാഹുലിന് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി പ്രചാരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വ്യക്തിപരമായി ബന്ധമുള്ള സ്ഥാനാർത്ഥിക്ക് വേണ്ടി സ്വന്തം നിലയ്ക്ക് പ്രചരണത്തിനിറങ്ങിയതാകാം എന്നും ഒരു യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലും രാഹുലിന് പ്രവേശനമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ‘വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന്

Continue Reading
ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു
Kerala
0 min read
7.0k

ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

നവംബർ 26, 2025
0

ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റാണ് സ്‌നേഹ. ഇന്ന് രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിനെ മറികടന്നുവന്ന റീബോണ്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌നേഹയുടെ സ്‌കൂട്ടറിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ബസിൻ്റെ പിൻചക്രം സ്‌നേഹയുടെ തലയിലൂടെ കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു.

Continue Reading
വൃദ്ധ ദമ്പതികളെ ക്രൂരമായി മർദിച്ച് അയൽവാസി; പൊലീസ് കേസെടുത്തു
Kerala
0 min read
7.1k

വൃദ്ധ ദമ്പതികളെ ക്രൂരമായി മർദിച്ച് അയൽവാസി; പൊലീസ് കേസെടുത്തു

നവംബർ 26, 2025
0

കണിയാമ്പറ്റയിൽ വൃദ്ധ ദമ്പതികളെ അയൽവാസി ക്രൂരമായി മർദിച്ചു. കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അയൽവാസിയായ തോമസ് വൈദ്യർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ വീട്ടിലെ കോഴി അയൽവാസിയുടെ പുരയിടത്തിൽ കയറിയെന്നാരോപിച്ചായിരുന്നു ആക്രമണം. വൃദ്ധ ദമ്പതികളെ ഇരുമ്പുവടി ഉപയോഗിച്ചാണ് അയൽവാസി ആക്രമിച്ചത്. ആക്രമണത്തിൽ ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു.

Continue Reading
എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്‍റെ ഹർജി ഡിസംബർ 2ന് പരിഗണിക്കും
India
0 min read
6.9k

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്‍റെ ഹർജി ഡിസംബർ 2ന് പരിഗണിക്കും

നവംബർ 26, 2025
0

കേരളത്തിലെ തീവ്രവോട്ടർ പട്ടിക പരിഷ്കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്ന് കേരള സർക്കാർ നല്കിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്‍റെ കേസ് ഡിസംബര്‍ രണ്ടിന് സുപ്രീംകോടതി പരിഗണിക്കും.

Continue Reading
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് വിജയം; പരമ്പര തൂത്തുവാരി
Sports
0 min read
7.0k

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് വിജയം; പരമ്പര തൂത്തുവാരി

നവംബർ 26, 2025
0

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 408 റൺസിന്‍റെ ദയനീയ തോൽവി. 549 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം വെറും 140 റൺ‌സിന് പുറത്താവുകയിരുന്നു. ഇതോടെ, രണ്ടു മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയ്ക്ക് മാത്രമേ ദക്ഷിണാഫ്രിക്കൻ ബൗളിംഗിനു മുന്നിൽ പിടിച്ചുനില്ക്കാനായുള്ളൂ. യശസ്വി ജയ്സ്വാൾ (13), കെ.എൽ. രാഹുൽ (ആറ്), സായ്

Continue Reading
ആളൂര്‍ സ്വദേശിയിൽ നിന്നും 88 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റില്‍
Kerala
0 min read
6.9k

ആളൂര്‍ സ്വദേശിയിൽ നിന്നും 88 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

നവംബർ 26, 2025
0

ആളൂര്‍ സ്വദേശിയിൽ നിന്നും 88 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റില്‍ ആയി. ബെം​ഗളൂരുവിലെ കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് 88.25 ലക്ഷം രൂപയാണ് തട്ടിയത്. ബെം​ഗളൂരുവിൽ ക്രഷര്‍ ബിസിനസ് നടത്തുന്ന ആളൂര്‍ സ്വദേശിയായ സ്ത്രീ, ഇവരുടെ മകൻ എന്നിവരിൽ പണം തട്ടിയ സംഭവത്തിൽ ആളൂര്‍ വെള്ളാംഞ്ചിറ സ്വദേശി അരിക്കാടന്‍ വീട്ടില്‍ വാട്‌സണ്‍ (42) നെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എം. ഉല്ലാസ്

Continue Reading
ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽവീണ് അപകടം, ദേശീയ താരമായ 16കാരന് ദാരുണാന്ത്യം
India
0 min read
7.0k

ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽവീണ് അപകടം, ദേശീയ താരമായ 16കാരന് ദാരുണാന്ത്യം

നവംബർ 26, 2025
0

റോഹ്‌തക്കിൽ പരിശീലനത്തിനിടെ ബാസ്‌കറ്റ്‌ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് 16കാരന് ദാരുണാന്ത്യം. ദേശീയ താരമായ ഹാർദിക്കാണ് മരിച്ചത്. ലഘാൻ മജ്രയിലെ കോർട്ടിൽ ഇന്നലെയായിരുന്നു സംഭവം. കളിക്കിടെ പോസ്റ്റ് ആൺകുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട സുഹൃത്തുക്കൾ ഓടിയെത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഹാർദിക്കിൻ്റെ ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. പരിശീലനത്തിനായി ഹാർദ്ദിക്ക് ഒ റ്റയ്ക്കാണ് കോർട്ടിലെത്തിയത്. ഗെയിം തുടങ്ങുന്നതിന് മുന്നോടിയായി ഹാർദിക്ക് പരിശീലനത്തിലേർപ്പെടുകയായിരുന്നു. ബാസ്‌കറ്റ്ബോൾ പോസ്റ്റിൽ തൂങ്ങികിടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു

Continue Reading
കേരളത്തില്‍ നിന്ന് കർണാടകയിലേക്ക് മണല്‍ മാഫിയയുടെ അനധികൃത മണല്‍ക്കടത്ത്
Kerala
0 min read
6.8k

കേരളത്തില്‍ നിന്ന് കർണാടകയിലേക്ക് മണല്‍ മാഫിയയുടെ അനധികൃത മണല്‍ക്കടത്ത്

നവംബർ 26, 2025
0

കാസര്‍ഗോഡ് പൈവളിഗെ പഞ്ചായത്തില്‍ നിന്ന് അനധികൃത മണല്‍ക്കടത്ത്. കോടിക്കണക്കിന് രൂപയുടെ ലാറ്ററൈറ്റ് മണ്ണാണ് ഇവിടെനിന്നും കർണ്ണാടകയടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് മണല്‍ മാഫിയ കടത്തുന്നത്. സ്‌പോട്ട് മെമ്മോ നല്‍കിയിട്ടും ഇവരുടെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.വില്ലേജ് ഓഫിസില്‍ നിന്നും സ്‌പോട്ട് മെമ്മോ നല്‍കിയിട്ടും മണല്‍ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം തുടരുകയാണ്. മണല്‍ കടത്ത് തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫിസര്‍ ജിയോളജി വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പ് ലഭിച്ചു. പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ വില്ലേജിലെ

Continue Reading
റോബോട്ടിൻ്റെ സഹായത്തോടെയുള്ള കർണാടകയിലെ ആദ്യത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി
Karnataka
1 min read
6.8k

റോബോട്ടിൻ്റെ സഹായത്തോടെയുള്ള കർണാടകയിലെ ആദ്യത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി

നവംബർ 26, 2025
0

ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ആശുപത്രിയിൽ റോബോട്ടിൻ്റെ സഹായത്തോടെയുള്ള കർണാടകയിലെ ആദ്യത്തെ വ്യക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. ബംഗളൂരു സ്വദേശി കിരണാണ് (68) ശസ്ത്രക്രിയക്ക് വിധേയനായത്. വ്യക്കരോഗം ബാധിച്ച് ഹീമോഡയാലിസിസിന് വിധേയനായിരുന്ന ഇദ്ദേഹം അനുയോജ്യ ദാതാവിനെ കാത്തിരിക്കുകയായിരുന്നു. സാധാരണയായി റോബോട്ടിൻ്റെ സഹായത്തോടെയുള്ള വ്യക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ജീവിച്ചിരിക്കുന്ന ദാതാക്കളിൽനിന്നു മാത്രമേ വ്യക്ക സ്വീകരിക്കാറുള്ളൂ. എന്നാൽ, കിരണിൻ്റെ ശസ്ത്രക്രിയക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ വ്യക്കയാണ് ലഭിച്ചത്. റോബോട്ടിൻ്റെ സഹായത്തോടെ ശസ്ത്രക്രിയ

Continue Reading