തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെർമിനല്‍ വികസനത്തിൻ്റെ ഭാഗമായി 150 കോടിയിലേറെ ചെലവില്‍ ലോകോത്തര നിലവാരത്തിലുള്ള ഹോട്ടല്‍ നിർമ്മിക്കാൻ അദാനിക്ക് അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ഫ്ലൈഓവറിന് സമീപത്തായിട്ടാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ നിർമ്മിക്കുക.

നടത്തിപ്പ് ചുമതല ഹോട്ടല്‍ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിക്കായിരിക്കും. വിമാനത്താവളവളപ്പിലെ 40 മരങ്ങള്‍ മാറ്റിസ്ഥാപിക്കാനും കേന്ദ്രാനുമതിയായി. കണ്‍വെൻഷൻ സെന്ററും റസ്‌റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. ഉയരമുള്ള കെട്ടിടങ്ങള്‍ നിർമ്മിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാല്‍ പരമാവധി 23 മീറ്റർ പൊക്കം മാത്രമാണ് ഹോട്ടലിനുണ്ടാവുക.

Related Posts