ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2.11 കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 2.11 കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം ബാങ്കോക്കിൽനിന്നും വിമാനമിറങ്ങിയ യാത്രക്കാരനിൽനിന്നാണ് 6.05 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല. ബാഗിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിക്കൊണ്ടുവരുകയായിരുന്നു. എൻഡിപിഎസ് ആക്‌ടിലെ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്. കൂടുതൽ അന്വേഷണം നടത്തിവരുന്നു.
കനത്ത മൂടൽമഞ്ഞ്; ഡൽഹി വിമാനത്താവളത്തിൽ 131 വിമാനസർവീസുകൾ റദ്ദാക്കി
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 131 വിമാന സർവീസുകൾ റദ്ദാക്കി. മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച മങ്ങിയതിനാൽ, ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പടേണ്ടിയിരുന്ന 52 വിമാന സർവീസുകളും ഇവിടേക്ക് എത്തേണ്ടിയിരുന്ന 79 സർവീസുകളുമാണ് റദ്ദാക്കിയത്. വിമാനത്താവള അധികൃതരാണ് ഈ വിവരം നൽകിയത്. അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് ഇൻഡിഗോയുടെ 113 വിമാനങ്ങളും റദ്ദാക്കി. കൂടാതെ, ബുധനാഴ്ച 42 വിമാനങ്ങൾ സർവീസ് നടത്തില്ലെന്നും എയർലൈൻ അറിയിച്ചു.
സിഡ്നി ബീച്ച് വെടിവെപ്പ്: പ്രതികളിലൊരാൾ ഹൈദരാബാദ് സ്വദേശി
ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 15 പേരുടെ മരണത്തിന് ഇടയാക്കിയ കൂട്ട വെടിവെപ്പിലെ പ്രതികളിലൊരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഇയാൾക്ക് ഇന്ത്യൻ പാസ്‌പോർട്ടും ഉണ്ട്. 1998 നവംബറിൽ ഇന്ത്യ വിട്ട സാജിദ് അക്രം ഹൈദരാബാദിൽ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ്. ഇയാളുടെ മകൻ നവീദ് അക്രവും ആക്രമണത്തിൽ പങ്കെടുത്തു. 1998-ൽ രാജ്യം വിടുന്നതിനു മുമ്പ് സാജിദ് അക്രമിന് യാതൊരു ക്രിമിനൽ പശ്ചാത്തലവും ഉണ്ടായിരുന്നില്ലെന്ന് തെലങ്കാന ഡി.ജി.പി.
മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി അക്വാ പാർക്ക് സ്ഥാപിക്കും
മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി 100 ഏക്കർ വിസ്തൃതിയിൽ അക്വാ പാർക്ക് സ്ഥാപിക്കും. കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം എന്നിവയുടെ സംയുക്ത ആശയത്തിൻ്റെ ഭാഗമാണ് അക്വാ പാർക്ക്. മത്സ്യവിത്ത് ഉൽപാദനം, മത്സ്യങ്ങളുടെ തീറ്റ എന്നിവ മുതൽ സംസ്‌കരണം, വിപണനം വരെയുള്ള മത്സ്യബന്ധന മേഖലയിലെ ഓരോ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മാണ്ഡ്യയിലെ മലവള്ളി, ഉഡുപ്പിയിലെ ബൈനൂർ, ബിജാപുരിലെ അൽമാട്ടി എന്നീ മൂന്ന് സ്ഥലങ്ങളാണ് പദ്ധതിക്കായി കണ്ടെത്തിയത്. മലവള്ളിയിൽ ഏകദേശം 75 ഏക്കർ ഭൂമി
ഹാസനിൽ മലയാളിയായ മൂന്ന് വയസ്സുക്കാരൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു
കർണാടകയിലെ ഹാസനിൽ മലയാളിയായ മൂന്ന് വയസ്സുക്കാരൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട് രാജീവ് – ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്. ഇവർ താമസിക്കുന്ന ഫ്ളാറ്റിലെ ജലസംഭരണിയിലാണ് കുട്ടി വീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാസനിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനായി ജോലിചെയ്തുവരികയാണ് രാജീവ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
കന്നഡ നടിയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി
കന്നഡ നടി ചൈത്ര.ആർനെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. സഹോദരി ലീല .ആർ ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. ഭർത്താവ് ഹർഷവർധൻ, ചലച്ചിത്ര നിർമാതാവും വർധൻ എന്റർപ്രൈസസിന്റെ ഉടമയുമാണ്. 2023ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ട് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. നടി ഒരു വയസുള്ള മകളോടൊപ്പം മഗാഡി റോഡിലെ വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹാസനിലുമണ്. വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷവും ചൈത്ര സീരിയലില്‍ അഭിനയിച്ചിരുന്നു. ഡിസംബര്‍ ഏഴിന്, ചൈത്ര
നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, സർക്കാർ ഉടൻ അപ്പീൽ നല്‍കും
നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്‌ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേസില്‍ ഉടൻ തന്നെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരള ജനത അതിജീവിതക്കൊപ്പം ഉണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കേസിൽ സർക്കാർ തന്നെ ഹെെക്കോടതിയിലേക്ക് അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു. അതോടൊപ്പം കേസിലെ ഗുഢാലോചന തെളിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ്; ബിഗ്‌ബോസ് താരം പിടിയിൽ
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ ഡിജിറ്റല്‍ തട്ടിപ്പ് കേസിൽ ബിഗ്‌ബോസ് താരം പിടിയിൽ. യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലിയാണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്‌ത് ഓണ്‍ലൈനിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം മ്യൂള്‍ അക്കൗണ്ടുകള്‍ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. സമാനമായ തട്ടിപ്പില്‍ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും നിരവധിപേരെ പിടികൂടാനുണ്ടെന്നും
പിണറായിയില്‍ സ്‌ഫോടനം; സിപിഐഎം പ്രവര്‍ത്തകൻ്റെ കൈപ്പത്തി തകർന്നു
കണ്ണൂർ പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. തുടർന്ന് വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിൻ്റെ മൊഴി. എന്നാല്‍ ബോംബാണ് പൊട്ടിയതെന്ന സംശയത്തിലാണ് പൊലീസ്. നിരവധി കേസുകളില്‍ പ്രതിയാണ് വിപിന്‍ രാജ് എന്നാണ് പൊലീസ് പറയുന്നത്.
ഗ്രേറ്റർ ബെംഗളൂരു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളാകാന്‍ അപേക്ഷ ക്ഷണിച്ച് കോണ്‍ഗ്രസ്
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) കീഴിലുള്ള അഞ്ച് കോർപ്പറേഷനുകളിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ കെപിസിസിയിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ അറിയിച്ചു. 369 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർഥിമോഹികളിൽ നിന്ന് അപേക്ഷാഫീസും ഈടാക്കുന്നുണ്ട്. ജനറൽ വാർഡുകളിൽ മത്സരിക്കാൻ അപേക്ഷിക്കുന്നവരിൽനിന്ന് 50,000 രൂപയാണ് ഫീസ് ഈടാക്കുക. വനിത, സംവരണ വാർഡുകളിൽ നിന്ന് 25,000 രൂപയാണ് ഫീസ്. ഫീസ് ഇനത്തിൽ ലഭിക്കുന്ന