5 സംസ്ഥാനങ്ങൾ, എസ്ഐആറിലൂടെ കുറഞ്ഞത് 2.29 കോടി വോട്ടർമാർ
India
0 min read
2.1k

5 സംസ്ഥാനങ്ങൾ, എസ്ഐആറിലൂടെ കുറഞ്ഞത് 2.29 കോടി വോട്ടർമാർ

നവംബർ 3, 2026
0

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (എസ്ഐആർ) നടപടിക്കു പിന്നാലെ വോട്ടർമാരുടെ എണ്ണത്തിൽ 12.2 ശതമാനം കുറവ്. 18.71 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം 2.29 കോടി കുറഞ്ഞ് 16.43 കോടിയായി. ഏറ്റവും കൂടുതൽ കുറവുണ്ടായത് ഉത്തർപ്രദേശിലാണ്. സംസ്ഥാനത്ത് 15.44 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം 13.40 കോടിയായി കുറഞ്ഞു. പഞ്ചാബിൽ 2.15 കോടിയിൽനിന്ന് 2.01 കോടിയായും ഉത്തരാഖണ്ഡിൽ 80 ലക്ഷത്തിൽനിന്ന് 72 ലക്ഷമായും

Continue Reading
സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ഇറാനിയൻ കപ്പലും 20 ജീവനക്കാരെയും മോചിപ്പിച്ച് ഇന്ത്യൻ നാവികസേന
India
1 min read
2.3k

സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ഇറാനിയൻ കപ്പലും 20 ജീവനക്കാരെയും മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

നവംബർ 3, 2026
0

അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പലായ ‘അസിനി’യും 20 ജീവനക്കാരെയും ഇന്ത്യൻ നാവികസേന സാഹസിക ദൗത്യത്തിലൂടെ മോചിപ്പിച്ചു. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കപ്പലും ജീവനക്കാരും സുരക്ഷിതമായി നാവികസേനയുടെ നിയന്ത്രണത്തിലാക്കിയത്. ഒക്ടോബർ 29-ന് സൊമാലിയയുടെ വടക്കുകിഴക്കൻ തീരത്തെ ബന്ദർ ബെയ്‌ല, ഹാഫൂൺ മേഖലകൾക്കിടയിൽവച്ചാണ് ആയുധധാരികളായ കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തത്. തുടർന്ന് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കോൽക്കത്തയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു. പി-8ഐ സമുദ്ര നിരീക്ഷണ വിമാനം, എംക്യു-9

Continue Reading
മാത്തൂരിൽ സുസ്ഥിര ഉപജീവനമാർഗങ്ങൾക്കായി ഗ്രാമീണ സമൂഹങ്ങൾക്ക് കറ്റാർവാഴ കൃഷിയിൽ പരിശീലനം
Karnataka
1 min read
2.3k

മാത്തൂരിൽ സുസ്ഥിര ഉപജീവനമാർഗങ്ങൾക്കായി ഗ്രാമീണ സമൂഹങ്ങൾക്ക് കറ്റാർവാഴ കൃഷിയിൽ പരിശീലനം

നവംബർ 3, 2026
0

ഗ്രാമീണ സമൂഹങ്ങൾക്ക് സുസ്ഥിര ഉപജീവനമാർഗങ്ങളും ചെറുകിട സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കറ്റാർവാഴ കൃഷിയിലും വിപണനത്തിലും പ്രായോഗിക പരിശീലനം നൽകുന്ന പരിപാടി റോട്ടറി ക്ലബ് ഓഫ് ബാംഗ്ലൂർ ഹൽസൂർ, TOWFPCL മത്തൂർ (Traditional Organic Women Former Producer Company Limited), AUMM Cloth Foundation, Samant Foundation for Excellence, Eswari Care Tech എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കൃഷ്ണഗിരി ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള TOWFPCL-ൻ്റെ ഉൽപ്പാദന കേന്ദ്രത്തിലാണ് പരിശീലന

Continue Reading
നേപ്പാളിൽ ലാൻഡിങ്ങിനിടെ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ചു; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു
World
0 min read
2.2k

നേപ്പാളിൽ ലാൻഡിങ്ങിനിടെ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ചു; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

നവംബർ 3, 2026
0

നേപ്പാളിലെ സൊളൂഖുംബു ജില്ലയിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ പൗരൻ മരിച്ചു. 47 വയസ്സുള്ള വസന്ത് കുമാർ ബലരാമരാമദുവാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഖുംബു പസാങ് ലാമു റൂറൽ മുനിസിപ്പാലിറ്റിയിലെ ഫെരിചെയിലായിരുന്നു അപകടം. ഫിഷ്‌ടെയിൽ എയർ, എയർ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് ലാൻഡിങ്ങിനിടെ കൂട്ടിയിടിച്ച് തകർന്നത്. ഫിഷ്‌ടെയിൽ എയർ ഹെലികോപ്റ്ററിലുണ്ടായിരുന്ന വസന്ത് കുമാറിൻ്റെ മരണം പൊലീസ് സ്ഥിരീകരിച്ചു. അതേ ഹെലികോപ്റ്ററിലുണ്ടായിരുന്ന ന്യൂസിലൻഡ് നിവാസിയായ ഇന്ത്യൻ വംശജൻ

Continue Reading
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചെയർമാനെതിരെ മൊഴി നൽകി സെക്രട്ടറി സാജു ജോർജ്
Kerala
0 min read
2.4k

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചെയർമാനെതിരെ മൊഴി നൽകി സെക്രട്ടറി സാജു ജോർജ്

നവംബർ 3, 2026
0

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെതിരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി പിഎസ്‌സി സെക്രട്ടറി സാജു ജോർജ്. ആസൂത്രണ ബോർഡ് പരീക്ഷാ വിവാദത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ചെയർമാൻ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുത്തിരുന്നതെന്നുമാണ് സെക്രട്ടറിയുടെ മൊഴി. പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ചെയർമാൻ കമ്മീഷനിൽ കൂട്ടായ ചർച്ചകൾ നടത്താറില്ലെന്നും പല കാര്യങ്ങളും സെക്രട്ടറിയെ അറിയിക്കാറില്ലെന്നും സാജു ജോർജ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. കേസിലെ പ്രധാന പ്രതിയായ

Continue Reading
മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പിതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
India
0 min read
2.5k

മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പിതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

നവംബർ 3, 2026
0

ഗുജറാത്തിലെ സൂറത്തിൽ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പിതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. അമ്രോലി പൊലീസ് സ്റ്റേഷൻ പരിധിയിൽ രമേഷ്‌സിൻഹ് കൈലാഷ്‌സിൻഹ് രാജ്പുതാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ കാജലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലികളെച്ചൊല്ലി അച്ഛനും മകളും തമ്മിൽ തർക്കമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ പിതാവ് കാജലിൻ്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞു. ഇതിൽ പ്രകോപിതയായ യുവതി കുക്കറിൻ്റെ അടപ്പുപയോഗിച്ച് പിതാവിൻ്റെ തലയ്ക്ക് പലതവണ അടിക്കുകയും അടുക്കളയിലെ കത്തിയുപയോഗിച്ച്

Continue Reading
മുറസു ചുഴലിക്കാറ്റ് തീരം കടന്നു; ദക്ഷിണേന്ത്യയിൽ കാലാവസ്ഥാ ജാഗ്രത
India
1 min read
2.2k

മുറസു ചുഴലിക്കാറ്റ് തീരം കടന്നു; ദക്ഷിണേന്ത്യയിൽ കാലാവസ്ഥാ ജാഗ്രത

നവംബർ 3, 2026
0

തീവ്രചുഴലിക്കാറ്റായ ‘മുറസു’ ആന്ധ്രാപ്രദേശ് തീരം കടന്നു. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി 19 വിമാനങ്ങളും 15 ട്രെയിൻ സർവീസുകളും റദ്ദാക്കി. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ 3.30നും 5.30നും ഇടയിലാണ് മുറസു ആന്ധ്രാ തീരത്തെത്തിയത്. നെല്ലൂരിനും നർസാപൂരിനും ഇടയിൽ പ്രകാശം ജില്ലയിലെ ഓങ്കോളിക്ക് സമീപമാണ് ചുഴലിക്കാറ്റ്

Continue Reading
നോർക്ക കെയർ ഇൻഷുറൻസ് മൂന്നിരട്ടി വരെ വർധിപ്പിച്ചതു പിൻവലിക്കണം; കല ബെംഗളൂരുവിൻ്റെ പ്രതിഷേധ സംഗമം
Association News
0 min read
2.3k

നോർക്ക കെയർ ഇൻഷുറൻസ് മൂന്നിരട്ടി വരെ വർധിപ്പിച്ചതു പിൻവലിക്കണം; കല ബെംഗളൂരുവിൻ്റെ പ്രതിഷേധ സംഗമം

നവംബർ 3, 2026
0

നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതും പ്രവാസികളോടുള്ള വെല്ലുവിളിയുമാണെന്ന് കല ബാംഗ്ലൂർ. ഇൻഷുറൻസ് പരിരക്ഷ കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കേണ്ട സാഹചര്യത്തിൽ പ്രീമിയം വർധിപ്പിക്കുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. നോർക്ക ഇൻഷുറൻസ് വർധനവിനെതിരെ കല ബാംഗ്ലൂരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് ഉദ്ഘാടനം ചെയ്തു. കലയുടെ ജോയിന്റ് സെക്രട്ടറി തോമസ് എം.എം.അധ്യക്ഷത

Continue Reading
കോഴിക്കോട് വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണക്കടത്ത്; 102 പവൻ തട്ടിയെടുക്കാൻ ശ്രമം, നാലുപേർ പിടിയിൽ
Kerala
0 min read
2.2k

കോഴിക്കോട് വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണക്കടത്ത്; 102 പവൻ തട്ടിയെടുക്കാൻ ശ്രമം, നാലുപേർ പിടിയിൽ

നവംബർ 3, 2026
0

കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങൾ. ബഹ്റൈനിൽനിന്ന് ഷാർജ വഴി എത്തിയ യുവതിയുടെ കൈവശമുണ്ടായിരുന്ന 102 പവൻ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘവും യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ആളും ഉൾപ്പെടെ നാലുപേർ പിടിയിലായി. സംഭവത്തിനിടെ പൊലീസുകാരെ കാറിടിച്ച് വീഴ്ത്താനും പ്രതികൾ ശ്രമിച്ചു. നാലുപേർ രക്ഷപ്പെട്ടതായും വിവരമുണ്ട്. ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹർഷൽ (40) എന്നിവരെ പിടികൂടി കസ്റ്റംസിന് കൈമാറി. സ്വർണം

Continue Reading
ബിഡദി ടൗൺഷിപ് പദ്ധതി:1,895 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അന്തിമ വിജ്ഞാപനം; കർഷക പ്രതിഷേധം ശക്തമാകുന്നു
Karnataka
0 min read
2.4k

ബിഡദി ടൗൺഷിപ് പദ്ധതി:1,895 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അന്തിമ വിജ്ഞാപനം; കർഷക പ്രതിഷേധം ശക്തമാകുന്നു

നവംബർ 3, 2026
0

ബെംഗളൂരുവിലെ ബിഡദി ഇന്റഗ്രേറ്റഡ് ടൗൺഷിപ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ രണ്ട് ഗ്രാമങ്ങളിൽ കൂടി 1,895 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ബൈരമംഗല, കഞ്ചുഗാരനഹള്ളി ഗ്രാമങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. നേരത്തെ മറ്റ് ഏഴ് ഗ്രാമങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നതിനും സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശത്തെ കർഷകർ 550 ദിവസത്തിലേറെയായി പ്രതിഷേധം തുടരുകയാണ്. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി അഭിപ്രായങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ

Continue Reading