കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വിവാദത്തിൽ; അശ്ലീല വീഡിയോ ദൃശ്യങ്ങൾ പുറത്ത്
സ്വർണ്ണ കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവും കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവു വിവാദത്തിൽ. ഔദ്യോഗിക ചേംബറിൽ രാമചന്ദ്ര റാവു യുവതിയുമായി അശ്ലീല പ്രവർത്തികളിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഓഫീസ് സമയത്ത് യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഉൾപ്പടെയുള്ള വീഡിയോ ആണ് പുറത്തുവന്നത്. രാമചന്ദ്ര റാവുവിന്റെ ചേംബറിൽ നിന്ന് രഹസ്യമായി ഡ്യൂട്ടി സമയത്ത് ചിത്രീകരിച്ചതാണ് വീഡിയോ. എന്നാൽ
ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ബംഗളൂരു; വോട്ടിംഗ് മെഷീൻ തല്ക്കാലം പുറത്ത്
ഗ്രേറ്റർ ബംഗളൂരു എരിയ പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി അറിയിച്ചു. ജിബിഎ നിയമപ്രകാരം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോ ബാലറ്റ് പേപ്പറോ ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനു തടസങ്ങളില്ലാത്തതിനാൽ ബാലറ്റ് പേപ്പറുകളുമായി തന്നെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. ജൂൺ 30ന് മുമ്പായി നഗരസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനം. വോട്ടിംഗ് മെഷിംഗ് ക്രമക്കേടുകളെക്കുറിച്ച്
ദീപകിൻ്റെ മരണം: യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം; കമ്മീഷണർക്ക് പരാതി നൽകി
കോഴിക്കോട് ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിൻ്റെ കുടുംബം യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന ആവശ്യവുമായി കമ്മിഷണർക്ക് പരാതിനൽകി. നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ കുടുംബത്തിന് ഉറപ്പുനൽകി. കൂടാതെ പരാതി കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും കൈമാറുമെന്ന് ദീപകിൻ്റെ കുടുംബം പറഞ്ഞു. കഴിഞ്ഞ ദിവസം ജോലിയാവശ്യാർത്ഥം ദീപക് ബസിൽ യാത്രചെയ്യുകയായിരുന്നു. ആ സമയത്താണ് ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതി തന്നെ സ്പർശിച്ചു എന്ന് ആരോപിച്ചു വീഡിയോ ചിത്രീകരിക്കുന്നത്. കൂടാതെ യുവതി അത് സോഷ്യൽ
ജമ്മുകാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു
ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഹവീൽദാർ ഗജേന്ദ്ര സിംഗാണ് മരിച്ചത്. കിഷ്ത്വാറിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം കിഷ്ത്വാറിലെത്തിയത്. തുടർന്ന് സൈന്യത്തിനു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചെന്നും പ്രദേശത്ത് പരിശോധന ശക്തമാക്കിയെന്നും അധികൃതർ പറഞ്ഞു.
ഡല്‍ഹിയില്‍ ഭൂചലനം, 2.8 തീവ്രത
ഡല്‍ഹിയില്‍ ഭൂചലനം. ഡല്‍ഹിയില്‍ 2.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെയാണ് ഭൂചലനമുണ്ടായതെന്നും ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹിയിലായിരുന്നുവെന്നും 5 കിലോമീറ്റര്‍ ആഴത്തിലാണുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. സമീപ വര്‍ഷങ്ങളില്‍, ഡല്‍ഹി-എന്‍സിആറില്‍ നിരവധി തവണ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ല്‍, ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 4.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങാെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യം തേടി പത്തനംതിട്ട ജില്ലാ കോടതിയിൽ; ഹർജി നാളെ പരിഗണിക്കും
രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ഹർജി കോടതി നാളെ പരിഗണിക്കും. കഴിഞ്ഞദിവസം തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്തനംതിട്ട ജില്ലാ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള; ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു
ശബരിമല സ്വർണക്കൊള്ള കേസിലെ ഇടക്കാല അന്വേഷണ റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കുന്നതിന് മുന്നോടിയായാണ് വിഎസ്എസ്സിയിൽ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടുന്ന റിപ്പോര്‍ട്ട് സമർപ്പിച്ചത്. മാത്രമല്ല തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും.യഥാർത്ഥ പാളികളാണോ പോറ്റിയും സംഘവും സ്ഥാപിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരവും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ദ്വാരപാലക ശിൽപ്പങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ്
കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷ 21 ന്
കണ്ണൂരിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഈ മാസം 21ന് ശിക്ഷ പ്രഖ്യാപിക്കും.2020 ഫെബ്രുവരി 17ന് കണ്ണൂർ തയ്യിൽ നടന്ന സംഭവത്തിൽ ശരണ്യക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. കാമുകനൊപ്പം ജീവിക്കാൻ
ചിന്നസ്വാമി സ്റ്റേഡിയം; ക്രിക്കറ്റ് മത്സരാനുമതി നിബന്ധനകളോടെ മാത്രം: ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര
ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അനുമതി നൽകിയത് നിബന്ധനകളോടെ മാത്രമാണെന്നും സുരക്ഷാ മാനദണ്ഡം കർശനമായി പാലിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. സ്റ്റേഡിയത്തിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹ കമ്മിറ്റി വിശദ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിക്കാൻ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് (കെ.എസ്.സി.എ) അനുമതി നൽകിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ കമ്മിറ്റി ശിപാർശയനുസരിച്ചുള്ള പരിഷ്കാരങ്ങളും തിരുത്തൽ നടപടികളും പൂർത്തിയാക്കണമെന്ന നിർദേശം കെ.എസ്.സി.എക്ക്
എസ്എന്‍ഡിപിയും എൻഎസ്എസും യോജിക്കുന്നതിൽ തെറ്റില്ല: രമേശ് ചെന്നിത്തല
എസ്എന്‍ഡിപി – എന്‍എസ്എസ് ഐക്യത്തെ എന്തിന് എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ അഭിപ്രായം എല്ലാ സമുദായങ്ങളും ഒന്നിച്ചുപോകണമെന്നതാണ്. സമുദായ നേതാക്കൾ പ്രതിപക്ഷനേതാവിനെ എന്തിന് എതിർക്കുന്നുവെന്ന് അവരോട് ചോദിക്കണം. ഇപ്പോൾ മുന്നിലുള്ളത് യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നാണ് എന്നും മതേതര നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗീയ ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്. വർഗീയത മുഖ്യമന്ത്രി തന്നെ ആളിക്കത്തിക്കുകയാണ്. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ