എസ്എന്‍ഡിപി – എന്‍എസ്എസ് ഐക്യത്തെ എന്തിന് എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ അഭിപ്രായം എല്ലാ സമുദായങ്ങളും ഒന്നിച്ചുപോകണമെന്നതാണ്. സമുദായ നേതാക്കൾ പ്രതിപക്ഷനേതാവിനെ എന്തിന് എതിർക്കുന്നുവെന്ന് അവരോട് ചോദിക്കണം. ഇപ്പോൾ മുന്നിലുള്ളത് യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നാണ് എന്നും മതേതര നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്. വർഗീയത മുഖ്യമന്ത്രി തന്നെ ആളിക്കത്തിക്കുകയാണ്. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. മന്ത്രി സജി ചെറിയാന്റെയും മുഖ്യമന്ത്രിയുടെയും പ്രസ്താവനകള്‍ പുരോഗമന കേരളത്തിന് ഗുണകരമാണോയെന്ന് എല്ലാവരും ആലോചിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.