വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്; സംഭവം ബെംഗളൂരിൽ
വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്. കർണാടകയിലെ നാഗസന്ദ്രയിലാണ് സംഭവം. 35 വയസുകാരിയായ കാവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ധാര്യപ്പയെ (45) പൊലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരു സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തിയത്. ധാര്യപ്പ സഹോദരന് നൽകാൻ വച്ചിരുന്ന രണ്ടു ലക്ഷം രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കാവ്യയുടെ കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ ധാര്യപ്പ ഭാര്യയെ ആക്രമിക്കുകയും തുടർന്ന് കഴുത്തിൽ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം രണ്ട്
അറ്റകുറ്റപ്പണി; നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെടും
നമ്മ മെട്രോ പർപ്പിൾ ലൈനിൽ (വൈറ്റ്ഫീൽഡ് – ചല്ലഘട്ട) ഞായറാഴ്ച മജെസ്‌റ്റിക്കിനും മൈസൂരു റോഡ് സ്‌റ്റേഷനുമിടയിൽ രണ്ടു മണിക്കൂർ സർവീസ് തടസപ്പെടും. അത്തിഗുപ്പെ വിജയനഗർ സ്‌റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്. ചല്ലഘട്ട മുതൽ മൈസൂരു റോഡ് വരെയും മജെസ്റ്റിക് മുതൽ വൈറ്റ്ഫീൽഡ് വരെയും പതിവുപോലെ രാവിലെ 7ന് സർവീസ് ആരംഭിക്കുമെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു.
കേരളത്തിൽ വികസനം ഉണ്ടാവണമെങ്കിൽ എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തണമെന്ന് കെ.ആർ. മീര
കേരളത്തിൽ വികസനം ഉണ്ടാവണമെങ്കിൽ എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തണമെന്ന് എഴുത്തുകാരി കെ.ആർ. മീര. എൽഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ് എല്ലാ മേഖലയും രക്ഷപ്പെടുന്നതെന്നും മീര പറഞ്ഞു. കൊച്ചിയിൽ നടന്ന പി. രാജീവിന്റെ പ്രചരണ പരിപാടിയിലാണ് ഇടതുപക്ഷ സർക്കാരിനെ പ്രശംസിച്ചുകൊണ്ട് എഴുത്തുകാരി മീര പ്രസംഗിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം ഇടതുപക്ഷ സർക്കാർ മാറ്റം കൊണ്ടുവന്നത് പൂർണമായി തകർന്നിടത്ത് നിന്നാണ്. ഇനി ഒരു സർക്കാറിനും ഉദാസീനമായി കേരളം ഭരിക്കാൻ കഴിയില്ലെന്നും പതിനാറാം നൂറ്റാണ്ടിലേക്ക് വീണ്ടും
സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധുവായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
ഹൈദരാബാദിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധുവായ ടെക്കി ജീവനൊടുക്കി. ബിഹാർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ഇഷിത യാദവ് (26) ആണ് ആത്മഹത്യ ചെയ്‌തത്. ബുധനാഴ്ച വൈകുന്നേരം സൈബരാബാദിലെ സ്വന്തം അപ്പാർട്ട്‌മെന്റിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇഷിതയെ കണ്ടെത്തിയത്. ഭർത്താവ് നീരജ് ബൻസാൽ ആണ് വിവരം പുറത്തറിയിച്ചത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഹൈദരാബാദിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. 2020ൽ സോഷ്യൽ മീഡിയ വഴിയാണ് നീരജ് ബൻസാലും ഇഷിതയും പരിചയപ്പെട്ടത്. അഞ്ച് വർഷത്തോളം
ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: ബ്രിട്ടൻ വിളിച്ചുചേർത്ത യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പങ്കെടുക്കും
ഹോർമുസ് കടലിടുക്കിലുണ്ടായ ചരക്കുനീക്ക പ്രതിസന്ധി ചർച്ച ചെയ്യാൻ ബ്രിട്ടൻ വിളിച്ചുചേർത്ത സുപ്രധാന യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പങ്കെടുക്കും. ഈ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി വിക്രം മിസ്രി ലണ്ടനിലേക്ക് തിരിക്കും. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ ഊർജ, സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാനാണ് ബ്രിട്ടൻ ഈ ചർച്ച സംഘടിപ്പിച്ചത്. ലോകത്തിലെ പ്രധാന രാജ്യങ്ങളെയും യോഗത്തിൽ ക്ഷണിച്ചിട്ടുണ്ട്. പശ്ചിമേഷ്യയുമായുള്ള അടുത്ത ബന്ധം കണക്കിലെടുത്തും ലോകത്തിലെ വലിയൊരു സാമ്പത്തിക ശക്തി എന്ന
‘കരൂർ ദുരന്തത്തിനും ജനനായകൻ്റെ റിലീസ് വൈകിയതിന് പിന്നിലും ഗൂഢാലോചന: വിജയ്
കരൂർ ദുരന്തത്തിനും തൻ്റെ അവസാന സിനിമയായ ജനനായകൻ്റെ റിലീസും സംബന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി ടിവികെ നേതാവ് വിജയ്. കഴിഞ്ഞ വർഷം സെപ്തംബർ 27ന് കരൂർ ദുരന്തത്തിൽ 41പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 23ന് ആദ്യമായി വിജയ് രൂപീകരിച്ച ടിവികെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതുവരെ രണ്ടുതവണയാണ് കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്‌യെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ജനനായകൻ ഇക്കഴിഞ്ഞ ജനുവരി 9ന് റിലീസ് ചെയ്യേണ്ടതായിരുന്നു.
പശ്ചിമേഷ്യൻ യുദ്ധം: ഉന്നതതല സുരക്ഷാ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പശ്ചിമേഷ്യയിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ പ്രത്യേക യോഗം ചേർന്നു. ഇന്ത്യയുടെ സുരക്ഷയെയും സാമ്പത്തിക മേഖലയെയും യുദ്ധം എങ്ങനെ ബാധിക്കുമെന്ന് യോഗം വിശദമായി വിലയിരുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന രണ്ടാമത്തെ പ്രത്യേക ക്യാബിനറ്റ് സുരക്ഷാ യോഗമാണിത്. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ
മത്സരിക്കുന്നെങ്കിൽ കോയമ്പത്തൂരിൽ മാത്രമെന്ന് അണ്ണാമലെ; തനിക്ക് അവകാശപ്പെട്ടതെന്ന് വാനതി ശ്രീനിവാസൻ
തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കുമെങ്കിൽ കോയമ്പത്തൂരിൽ മാത്രമെന്ന നിലപാടിലാണ്. എന്നാൽ കോയമ്പത്തൂരിൽ പാർട്ടിക്ക് അനുവദിച്ച ഏക സീറ്റ് തനിക്ക് അവകാശപ്പെട്ടതെന്ന നിലപാടിലാണ് വാനതി ശ്രീനിവാസനും. ഓരോ മണ്ഡലങ്ങളിലേക്കും 3 പേരുടെ വീതം ആളുകളെ ഉൾപ്പെടുത്തിയുള്ള പാനൽ കേന്ദ്ര നേതൃത്വത്തിന് കൈമാറിയെങ്കിലും നേതാക്കൾ തമ്മിലുള്ള സീറ്റ് തർക്കം പരിഹരിക്കാനാവാത്ത നിലയിലാണ്. കോയമ്പത്തൂരില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക്
ഇന്‍റെണൽ കമ്മിറ്റി പോലും ശക്തന്മാരുടെ കയ്യിലാണെന്നതിന്‍റെ തെളിവാണിത്’; ഒന്നും മാറിയിട്ടില്ല: ഡബ്ല്യുസിസി
ലൈംഗികപീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായ സംഭവത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി (വുമൺ ഇൻ സിനിമാ കളക്‌ടീവ്). സിനിമാ മേഖലയിലെ സാഹചര്യങ്ങളൊന്നും മാറിയിട്ടില്ല എന്നതിന്‍റെ വേദനിപ്പിക്കുന്ന തിരിച്ചറിവാണ് ഈ പരാതിയെന്നാണ് ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിലുള്ളത്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്‍റെ ഉറവിടം എവിടെ നിന്നാവും എന്നും സംഘടന ചോദ്യമുയർത്തി. ഇന്റേണൽ കമ്മിറ്റി ഓരോ സിനിമാ സെറ്റിലും വേണമെന്ന ഉത്തരവ് ഡബ്ല്യുസിസി ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്തതാണ്. എന്നാൽ, ഇതിന്‍റെ പ്രവർത്തനങ്ങളൊന്നും കൃത്യമായി
സഹപാഠികളുടെ മാനസിക പീഡനം: കർണ്ണാടകയിൽ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
കർണാടകയിൽ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. മല്ലാദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദിക് കോളേജ് അവസാന വർഷ ബി.എ.എം.എസ് വിദ്യാർഥിനിയായ നിഖിത (22)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകനുമായി പ്രണയത്തിലാണെന്ന് സഹപാഠികൾ പ്രചരിപ്പിച്ചതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്താലാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക വിവരം. ‘കോളേജിലെ ലക്‌ചററായ ഡോ. രാജുവുമായി നിഖിതയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ചില സഹപാഠികൾ കോളേജിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു’ നിഖിതയുടെ പിതാവ്