വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു
Kerala
0 min read
11.1k

വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

ഫെബ്രുവരി 12, 2025
0

വയനാട് മേപ്പാടിയിൽ അട്ടമല സ്വദേശി ബാലനാണ് (27) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്നലെ രാത്രി അട്ടമല ഗ്ലാസ് ബ്രിഡ്ജിന് സമീപത്താണ് ആക്രമണമുണ്ടായത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് സമീപമുള്ള സ്ഥലമാണ് അട്ടമല. ഉരുൾപൊട്ടലിന് ശേഷം ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് അധികൃതരെ അറിയിച്ചിട്ടും അധികൃതർ വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അട്ടമലയിൽ പുലിയുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ബാലൻ്റെ രണ്ട് പശുക്കളെ പുലി ആക്രമിച്ചിരുന്നു. പൊലീസും

Continue Reading
അയോദ്ധ്യ  രാമക്ഷേത്രത്തിലെ മുഖ്യപൂജാരി  ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു
India
0 min read
11.8k

അയോദ്ധ്യ  രാമക്ഷേത്രത്തിലെ മുഖ്യപൂജാരി  ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു

ഫെബ്രുവരി 12, 2025
0

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരിയായ് ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തെ മസ്തിഷ്കാഘാതത്തെ തുടർന്ന് ഫെബ്രുവരി 3 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്‌കാരം വ്യാഴാഴ്ച അയോദ്ധ്യയിലെ സരയൂനദിയുടെ തീരത്ത് നടത്തും. 1992 മാർച്ച് 6 നാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോദ്ധ്യയിൽ മുഖ്യപൂജാരി ആയി സ്ഥാനം ഏറ്റെടുത്തത്. 1992 ഡിസംബറിൽ

Continue Reading
സ്വർണ വില കുറഞ്ഞു; പവന് 400 കുറഞ്ഞ് 64,080 രൂപ
Kerala
0 min read
10.9k

സ്വർണ വില കുറഞ്ഞു; പവന് 400 കുറഞ്ഞ് 64,080 രൂപ

ഫെബ്രുവരി 12, 2025
0

ഇന്നലെ രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില ട്രായ് ഔൺസിന് 2923 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു അതനുസരിച്ചാണ് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയത്. എന്നാൽ, 10 മണിക്ക് ശേഷം രൂപ കരുത്ത് ആർജിച്ച് 87.29 നിന്നും 86.86 പൈസയിലേക്ക് എത്തിയത്. 43 പൈസയുടെ വ്യത്യാസമാണ് വന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു. എക്കാലത്തെയും റെക്കോഡ് വിലയാണിത്.

Continue Reading
കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
Kerala
0 min read
15.1k

കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

ഫെബ്രുവരി 12, 2025
0

കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേൽ സാജുവിന്‍റെ മകൾ മരീറ്റ ആണ് മരിച്ചത്. ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളിൽ അയച്ചു. സ്കൂളിൽ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുത്രിയിൽ എത്തിച്ചു. രാത്രിയോടെ മരണപ്പെടുകയായിരുന്നു.

Continue Reading
ഇന്ന് ഇന്ത്യ X ഇംഗ്ലണ്ട് മൂന്നാം ഏകദിനം
Sports
1 min read
15.1k

ഇന്ന് ഇന്ത്യ X ഇംഗ്ലണ്ട് മൂന്നാം ഏകദിനം

ഫെബ്രുവരി 12, 2025
0

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന ക്രിക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 1.30 ന് നടക്കും. പരമ്പര 2-0ന് സ്വന്തമാക്കിയ ഇന്ത്യ മുന്നിലും ജയിച്ച്, ആത്മവിശ്വാസത്തോടെ ചാമ്പ്യൻസ് ട്രോഫിക്കുള്ള യാത്ര തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ടാകട്ടെ തുടർതോൽവികളിൽനിന്നു മുക്തി നേടാനും. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ആശങ്കയകറ്റി. 300 റൺസ് ചേസ് ചെയ്ത‌ത്‌ ജയം നേടി

Continue Reading
കോട്ടയം ഗവ.നഴ്സിങ് കോളജിലെ റാഗിങ്ങിൽ 5 വിദ്യാർത്ഥികൾ അറസ്റ്റിൽ
Kerala
0 min read
10.2k

കോട്ടയം ഗവ.നഴ്സിങ് കോളജിലെ റാഗിങ്ങിൽ 5 വിദ്യാർത്ഥികൾ അറസ്റ്റിൽ

ഫെബ്രുവരി 12, 2025
0

കോട്ടയം ഗവ. നഴ്‌സിങ് കോളജിൽ ക്രൂരമായി റാഗിങ് നടത്തിയ 5 സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്‌റ്റ് ചെയ്തു‌. 5 പേരെയും കോളജിൽ നിന്നു സസ്പെൻഡും ചെയ്‌തു. വയനാട് നടവയൽ സ്വദേശി ജീവ, കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക്, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്ന് ഉച്ചയോടെ വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കും.

Continue Reading
നാടുകടത്തൽ; ട്രംപിൻ്റെ നയം മോശമെന്ന് മാർപാപ്പ
World
0 min read
16.2k

നാടുകടത്തൽ; ട്രംപിൻ്റെ നയം മോശമെന്ന് മാർപാപ്പ

ഫെബ്രുവരി 12, 2025
0

യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയം മോശമെന്നു ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. നാടുകടത്തൽ‌ വാർത്തകൾ ശരിയാണെങ്കിൽ, അത് ഒരു വിപത്തായിരിക്കുമെന്നും കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നുമായിരുന്നു മാർപാപ്പ പറഞ്ഞത്. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ

Continue Reading
ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമൻ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി; ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല
World
1 min read
12.7k

ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമൻ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി; ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല

ഫെബ്രുവരി 12, 2025
0

ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ലെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമൻ. ഗസയിലെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനും യുഎസ് ഗസ പിടിച്ചെടുക്കുന്നതിനും അറബ് രാജ്യങ്ങള്‍ എതിരാണെന്ന് ട്രംപിനെ അറിയിച്ചതായി അബ്ലുള്ള രണ്ടാമന്‍ പറഞ്ഞു. ” ഗസയില്‍ നിന്നും വെസ്റ്റ്ബാങ്കില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിന് എതിരാണെന്ന ജോര്‍ദാൻ്റെ ഉറച്ചനിലപാട് ആവര്‍ത്തിച്ചു. ഇതാണ് അറബ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ നിലപാട്.” ഫലസ്തീനികളെ കുടിയൊഴിപ്പിക്കാതെ ഗസ പുനര്‍നിര്‍മിക്കാനുള്ള

Continue Reading
ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി
India
0 min read
12.2k

ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

ഫെബ്രുവരി 11, 2025
0

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിൻ്റെതാണ് നിർദേശം. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് സുപ്രീം കോടതി ചോദിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. തിരഞ്ഞെടുപ്പിന് ശേഷം ഇ.വി.എം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം

Continue Reading
ഓഫർ തട്ടിപ്പ്; പ്രതി അനന്തുകൃഷ്ണന് ജാമ്യമില്ല
Kerala
0 min read
16.8k

ഓഫർ തട്ടിപ്പ്; പ്രതി അനന്തുകൃഷ്ണന് ജാമ്യമില്ല

ഫെബ്രുവരി 11, 2025
0

ഓഫർ തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്‌ണൻ്റെ ജാമ്യം മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി തള്ളി. അനന്തു കൃഷ്‌ണനെതിരെ ആരോപിച്ച കുറ്റങ്ങൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അനന്തു കൃഷ്ണൻ മൂവാറ്റുപുഴയിൽ മാത്രമല്ല മറ്റു 34 കേസുകളിൽ കൂടി പ്രതിയാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതകളുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, ഇത് തട്ടിപ്പല്ലെന്നും നിയമപരമായി രജിസ്റ്റർ ചെയ്‌തത്‌ നടത്തിയ സംഘടനയുമായി ബന്ധപ്പെട്ട

Continue Reading