കർണാടകയിൽ ട്രക്കുടമകളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു
തിങ്കളാഴ്ച അർധരാത്രി മുതൽ നടത്തിവന്ന അനിശ്ചിതകാല ലോറി സമരം പിൻവലിച്ചു. ഡീസൽ വില വർധിപ്പിച്ചത് പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിൽ ട്രക്കുടമകൾ തിങ്കളാഴ്ച അർധരാത്രി മുതൽ നടത്തിവന്ന അനിശ്ചിതകാല ലോറി സമരം പിൻവലിച്ചു. കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ ഫെഡറേഷൻ (എ ഫ്.ഒ.കെ.എസ്.എൽ.ഒ.എ.എ) ഭാരവാഹികൾ വ്യാഴാഴ്ച ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ട്രക്കുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ
ബിജെപിയുടെ പശുക്കശാപ്പ് നിയമം പിന്‍വലിക്കണം: കര്‍ണാടക സ്റ്റേറ്റ് ഖുറേഷി കോണ്‍ഫറന്‍സ്
കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പശുക്കശാപ്പ് നിരോധന നിയമം പിന്‍വലിക്കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ഖുറേഷി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ബിജെപിയുടെ നിയമത്തിന് പകരം കശാപ്പുമായി ബന്ധപ്പെട്ട 1964 ലെ നിയമം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനവും നല്കി. മാംസ വ്യാപാരവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഉപജീവനം നടത്തുന്ന 16 ലക്ഷം പേരുണ്ടെന്ന് ഖുറേഷികളുടെ സംഘടനാ നേതാവായ അബ്ദുല്‍ നബീ ഖുറേഷി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കടുത്ത നിയമം
സണ്‍ഫ്ലവര്‍ ഓയിലിന്റെ പതിവ് ഉപയോഗം, ട്രിപ്പിൾ-നെഗറ്റീവ് സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം
കടുകെണ്ണ, സണ്‍ഫ്ലവര്‍ ഓയില്‍, സോയാബീൻ ഓയില്‍ തുടങ്ങിയ വിത്ത് എണ്ണകള്‍ സുരക്ഷിതമെന്ന് പറയുമ്പോഴും ഇവയുടെ പതിവ് ഉപഭോഗം സ്തനാര്‍ബുദം ഉണ്ടാക്കുമെന്ന് ന്യൂയോർക്കിലെ വെയ്ൽ കോർണൽ മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനം കണ്ടെത്തി. ഇവയിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പായ ലിനോലെയിക് ആസിഡ് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ലിനോലെയിക് ആസിഡ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ കോശങ്ങളിൽ വളർച്ചാ പാത നേരിട്ട് സജീവമാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സാധാരണ അര്‍ബുദത്തെക്കാള്‍ ദ്രുതഗതിയില്‍ വ്യാപിക്കുകയും കുറഞ്ഞ
ഷൈനൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കും: എ എ റഹീം എം പി
ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി. ഷൈന്‍ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്ന് എ എ റഹീം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോടായിരുന്നു എ എ റഹീം എംപിയുടെ പ്രതികരണം. മുൻപ് സെലബ്രിറ്റി സ്റ്റാറ്റസിന് ഫാന്‍സ് അസോസിയേഷൻ്റെ പിന്തുണയുണ്ടായിരുന്നു. അതിൻ്റെ മറവില്‍ എന്ത് ക്രിമിനല്‍ കുറ്റം ചെയ്താലും ജയിലില്‍ പോകില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നു. ആധൈര്യമെല്ലാം കഴിഞ്ഞുപോയ
തിങ്കളാഴ്ചയ്ക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണം; കടുപ്പിച്ച് അമ്മ
താരസംഘടനയായ അമ്മ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടികൾക്കൊരുങ്ങി. വിൻസിയുടെ പരാതിയിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ അച്ചടക്ക സമിതി ജനറൽ ബോഡിയോട് സംഘടനയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ശുപാർശ ചെയ്യും. അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. സംഘടനയിൽ നിന്ന് ഷൈനിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വിൻസിയുടെ പരാതിയിന്മേൽ നോട്ടീസ് നൽകാനാണ് സൂത്രവാക്യം എന്ന സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൻ്റെ
ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണു; നാലു വയസുകാരൻ മരിച്ചു
പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂണ് ഇളകി വീണ് 4 വയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജി ശാരി ദമ്പതികളുടെ ഏക മകൻ അഭിരാം ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. നാല് അടിയോളം ഉയരുമുള്ള തൂൺ ഇളകി നിൽക്കുകയായിരുന്ന തൂൺ കുട്ടി പിടിച്ചതോടെ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കൾക്കുമൊപ്പമാണ് അഭിരാം എത്തിയത്. ഇവർ കല്ലേരി അപ്പൂപ്പൻക്കാവ് ക്ഷേത്ര സന്ദർശനത്തിന് ശേഷം
സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ല: ലഹരി പരിശോധന എല്ലായിടത്തും നടത്തും എം.ബി. രാജേഷ്
പ്രത്യേക പരിഗണനയോ പവിത്രതയോ സിനിമാ സെറ്റിന് ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. എവിടെയാണെങ്കിലും ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാൽ പരിശോധനകൾ നടത്തും. അതിൽ ആരെയും ഒഴിച്ചുനിർത്തില്ല. സർക്കാർ ഇതു സംബന്ധിച്ച് ഏതു വിവരവും വളരെ ഗൗരവത്തോടെ കാണുമെന്നും മന്ത്രി രാജേഷ് പറഞ്ഞു. വാട്സ്ആപ്പ് നമ്പർ ലഹരി വിവരം അറിയിക്കാൻ എക്സൈസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസും നമ്പർ നൽകിയിട്ടുണ്ട്. സർക്കാർ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത് എന്നതിന് തെളിവാണ്
ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് കാർഡിയോളജിസ്റ്റ് മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന പ്രശസ്ത ഇന്ത്യൻ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കേരളത്തിലെ കോട്ടയത്ത് 1948 ജനുവരി 6 ന് ജനിച്ച അദ്ദേഹം രാജ്യത്ത് കൊറോണറി ആൻജിയോപ്ലാസ്റ്റി നടപടിക്രമങ്ങൾ അവതരിപ്പിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും പ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ്. വിദേശത്തിലും കേരളത്തിലുമായി അദ്ദേഹത്തിൻ്റെ സേവനം വിവിധ ആശുപത്രികൾ ഉപയോഗിച്ചിട്ടുണ്ട്. കാർഡിയോളജിസ്റ്റുകൾക്കിടയിൽ അറിവ് പങ്കിടുന്നതിനും ആൻജിയോപ്ലാസ്റ്റി നടപടിക്രമങ്ങൾ സ്റ്റാൻഡേർഡ് ചെയ്യുന്നതിനും
വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ട്രംപ്; ഇനി ന്യായമായ വ്യാപര കരാറുകൾ
വൈറ്റ് ഹൗസിൽ വ്യാഴാഴ്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിൽ യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ “100 ശതമാനം” സാധ്യമാണെന്ന് യുഎസ് പ്രസിഡൻ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 20 ശതമാനം താരിഫ് യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് തുടക്കത്തിൽ ഏർപ്പെടുത്തുകയും പിന്നീട് 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതുൾപ്പെടെ വ്യാപാര താരിഫുകളെച്ചൊല്ലിയുള്ള പ്രതിഷേധത്തിനും അസ്ഥിരതയ്ക്കും ഇടയിലാണ് ട്രംപിൻ്റെ പ്രഖ്യാപനം. വിട്ടുവീഴ്ചയ്ക്ക് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട് “ഒരു വ്യാപാര കരാർ ഉണ്ടാകും,
കോഴിക്കോട് വില്പനയ്ക്കെത്തിച്ച 4.3 കിലോ കഞ്ചാവുമായി സ്ത്രീ പിടിയില്‍
മംഗലാപുരത്ത് നിന്ന് കോഴിക്കോട് നഗരത്തില്‍ വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി സ്ത്രീ പിടിയില്‍. വെസ്റ്റ്ഹില്‍ കോനാട് ബീച്ച് സ്വദേശിനി കമറുന്നീസയാണ് പിടിയിലായത്. പൊലീസും, ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 4.3 കിലോഗ്രാം കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച കോഴിക്കോട് റെയില്‍വേ സ്റ്റേഷന് റോഡില്‍ നിന്ന് രാവിലെയാണ് കമറുന്നീസ പിടിയിലാകുന്നത്. കഴിഞ്ഞ കുറച്ചുനീളുകളായി ഡാന്‍സാഫ് ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു കമറുന്നീസ. ഇവരുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കേസില്‍ മുന്‍പും