വയനാട്ടിലെ റിസോര്‍ട്ടിലെ ടെൻ്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ച സംഭവം; റിസോർട്ടിന് ലൈസൻസില്ല, അടച്ചു പൂട്ടാൻ പോലീസ് ഉത്തരവിട്ട്
Kerala
1 min read
13.3k

വയനാട്ടിലെ റിസോര്‍ട്ടിലെ ടെൻ്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ച സംഭവം; റിസോർട്ടിന് ലൈസൻസില്ല, അടച്ചു പൂട്ടാൻ പോലീസ് ഉത്തരവിട്ട്

മെയ്‌ 15, 2025
0

വയനാട് കല്പറ്റ തൊള്ളായിരംകണ്ടിയില്‍ ടെൻ്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ച സംഭവത്തില്‍ അപകടം നടന്ന റിസോര്‍ട്ട് അടച്ചു പൂട്ടാന്‍ പോലീസ് ഉത്തരവിട്ടു. ‘900 വെഞ്ചേഴ്‌സ്’ എന്ന റിസോര്‍ട്ടാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. അതേസമയം, റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയാണെന്ന് മേപ്പാടി പഞ്ചായത്തും അറിയിച്ചു. 2 വര്‍ഷം മുമ്പ് റിസോര്‍ട്ടിൻ്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും ഇതിനുശേഷം ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിനി നീഷ്മ (24)യാണ് റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന

Continue Reading
നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന കേസ്; 2 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും സസ്‌പെന്‍ഷൻ
Kerala
0 min read
10.2k

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന കേസ്; 2 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും സസ്‌പെന്‍ഷൻ

മെയ്‌ 15, 2025
0

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന കേസിൽ 2 സിഐഎസ്എഫുകാരെയും സസ്‌പെന്‍ഡ് ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ വിനയകുമാർ ദാസ്, മോഹൻ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ്‌ ചെയ്‌തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരേ കുറ്റം തെളിയുന്നപക്ഷം കടുത്ത നടപടി ഉണ്ടാകുമെന്നും സിഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേരള പോലീസുമായി കേസുമായി ബന്ധപ്പെട്ട് പൂർണമായും സഹകരിക്കുമെന്നും ചെന്നൈയിലെ എയർപോർട്ട് സൗത്ത് സോൺ ഹെഡ്‌ക്വാർട്ടേഴ്സിൽ നിന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.

Continue Reading
പത്തനംതിട്ട റാന്നിയിൽ വൃദ്ധദമ്പതിമാർ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
Kerala
0 min read
10.8k

പത്തനംതിട്ട റാന്നിയിൽ വൃദ്ധദമ്പതിമാർ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

മെയ്‌ 15, 2025
0

പത്തനംതിട്ട റാന്നിയിൽ വൃദ്ധദമ്പതിമാരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയമാത്യു (76), ഭാര്യ അന്നമ്മ മാത്യു (73) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലും ഭര്‍ത്താവിനെ കട്ടിലില്‍ മരിച്ച നിലയിലുംമാണ് കണ്ടെത്തിയത്. ഭര്‍ത്താവിൻ്റെ മൃതദേഹത്തിന് പഴക്കമുണ്ട്. ഇവര്‍ രണ്ടുപേർ മാത്രമായിരുന്നു വീട്ടില്‍ താമസം. എറണാകുളത്താണ് ഏക മകന്‍ ജോലിചെയ്യുന്നത്.

Continue Reading
സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്
Kerala
1 min read
8.9k

സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

മെയ്‌ 15, 2025
0

സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ദീർഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിസാര കാരണങ്ങൾ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത പൊലീസിൻ്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. കെ.സ്.ആർ.ടി സി തൊഴിലാളി യൂണിയൻറെ സമ്മർദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പിൽ നിന്ന് ബസുകളുടെ പെർമിറ്റുകൾ

Continue Reading
ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി  ബെയ്‌ലിൻ ദാസ്
Kerala
0 min read
13.3k

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ബെയ്‌ലിൻ ദാസ്

മെയ്‌ 15, 2025
0

ജൂനിയർ അഭിഭാഷകയെ മർദിച്ചശേഷം ഒളിവിൽ പോയ പ്രതി സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അതേസമയം ബെയ്‌ലിൻ ദാസിനെ പിടികൂടാൻ പോലീസിനായിട്ടല്ല. ബെയ്‌ലിൻ ദാസ് കേരളം വിട്ടു പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. 4 സംഘങ്ങളായാണ് ബെയ്ലിനായി പോലീസ് അന്വേഷണം. പാറശാല കരുമാനൂർ കോട്ടുവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലി ജസ്റ്റിനാണ് ക്രൂരമായി മർദനമേറ്റത്. യുവതിയെ ഓഫീസിനുള്ളിൽ അടിച്ചു വീഴ്ത്തുകയും ചെയ്തിരുന്നു. വഞ്ചിയൂർ കോടതിക്കു

Continue Reading
ഐവിൻ്റെ മരണം; CISF ഉദ്യോഗസ്ഥര്‍ മദ്യലഹരിയിൽ എന്ന് സൂചന 
Kerala
1 min read
10.8k

ഐവിൻ്റെ മരണം; CISF ഉദ്യോഗസ്ഥര്‍ മദ്യലഹരിയിൽ എന്ന് സൂചന 

മെയ്‌ 15, 2025
0

ഐവിന്‍ ജിജോ (24) എന്ന യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാറിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ മദ്യലഹരിയിലായിരുന്നു എന്ന് സൂചന. വിമാനത്താവളത്തിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്നത്. നെടുമ്പാശ്ശേരി പോലീസ് ഇരുവരെയുംചെയ്തിട്ടുണ്ട്. ഇവര്‍ വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഐവിനെ മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിൻ്റെ നിഗമനം. ഐവിന്‍ ജോലി ചെയ്തിരുന്നത് വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലാണ് . രാത്രി 10 ന്

Continue Reading
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Kerala
0 min read
13.6k

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു

മെയ്‌ 15, 2025
0

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. പൂളക്കാട് സ്വദേശികളായ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്. ഇരുവരും ബുധനാഴ്‌ച രാത്രിയാണ് കുളിക്കാനിറങ്ങിയത്. ഇന്ന് പുലർച്ചെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങളെ കാണാതായതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡാം പരിസരത്ത് ഇവർ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ബാഗും മറ്റും ഡാമിനോട് ചേർന്ന് കണ്ടെത്തി. പിന്നീട് അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ആദിലിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Continue Reading
എൻ്റെ കേരളം പ്രദർശനമേളയ്ക്ക് കൊല്ലത്ത് തുടക്കം; സമാപനം 20ന്
Kerala
1 min read
11.6k

എൻ്റെ കേരളം പ്രദർശനമേളയ്ക്ക് കൊല്ലത്ത് തുടക്കം; സമാപനം 20ന്

മെയ്‌ 15, 2025
0

കൊല്ലം ആശ്രമം മൈതാനത്ത് സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 20 വരെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായിരുന്നു. സർക്കാർ കഴിഞ്ഞ 9 വർഷം ജില്ലയിൽ നടപ്പാക്കിയ വികസന, ജനക്ഷേമ, സേവന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മേളയിൽ വിസ്മയ, കൗതുകക്കാഴ്ചകൾക്കൊപ്പം എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മുതൽ രാത്രി 10 വരെ

Continue Reading
മരവിപ്പിച്ച സിന്ധുനദീജല കരാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍
India
1 min read
12.6k

മരവിപ്പിച്ച സിന്ധുനദീജല കരാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍

മെയ്‌ 15, 2025
0

മരവിപ്പിച്ച സിന്ധുനദീജല കരാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍. ഇന്ത്യ പാക് അതിർത്തിയിലെ സംഘർഷങ്ങൾ വെടിനിർത്തലിൽ അവസാനിച്ചതിന് പിന്നാലെയാണ് പാകിസ്താൻ കരാർ പുനഃപരിശധിക്കണമെന്ന ആവശ്യവുമായി എത്തിയത്. ദശലക്ഷക്കണക്കിന് ആളുകൾ ഈ കരാറിനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും പാകിസ്താൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് പാകിസ്താൻ കത്തിൽ പറയുന്നത്. സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറി ദേബശ്രീ

Continue Reading
സുരക്ഷാ സേന ഏറ്റമുട്ടലിൽ 3 ഭീകരവാദികളെ കൂടി വധിച്ചു
India
0 min read
13.3k

സുരക്ഷാ സേന ഏറ്റമുട്ടലിൽ 3 ഭീകരവാദികളെ കൂടി വധിച്ചു

മെയ്‌ 15, 2025
0

പുൽവാമയിലെ നാദേർ, ത്രാൽ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിൽ 3 ഭീകരവാദികളെ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള 3 ഭീകരവാദികളെയാണ് വധിച്ചത്. ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ആസിഫിൻ്റെ വീട് അധികൃതർ തകർത്തിരുന്നു. ഭീകരവാദികള്‍ക്ക് ആസിഫ് ഷെയ്ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. പുൽവാമയിലെ നാദേർ, ത്രാൽ

Continue Reading