ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ: പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍ പാർലമെൻ്റിൽ
World
1 min read
13.6k

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ: പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍ പാർലമെൻ്റിൽ

മെയ്‌ 16, 2025
0

ഇന്ത്യയുമായി എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ സംയോജിത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദര്‍. പാക് പാര്‍ലമെൻ്റിൻ്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെയ് 18 വരെ വെടിനിർത്തൽ നീട്ടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ-പാക് സൈനിക തലത്തിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ നീട്ടിയത്. എല്ലാ പ്രശ്ന‌ങ്ങളും പരിഹരിക്കുന്നതിന് ആത്യന്തികമായി രാഷ്ട്രീയ സംഭാഷണം നടക്കേണ്ടതുണ്ട്. സംയോജിതമായി ചർച്ച നടത്തുമെന്ന് ഞങ്ങൾ ലോകത്തോട് പറഞ്ഞിട്ടുണ്ട്. ഇസ്ഹാഖ് ദർ പറഞ്ഞു.

Continue Reading
ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊന്ന കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു
Kerala
0 min read
10.4k

ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊന്ന കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു

മെയ്‌ 16, 2025
0

ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊന്ന കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു. നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വാഹനം തട്ടിയതിന് പിന്നാലെ യുവാവിനെ മര്‍ദിച്ചെന്നും വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും മൊഴി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി

Continue Reading
കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസ്; സോനു നി​ഗമിൻ്റെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു
Karnataka
1 min read
10.2k

കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസ്; സോനു നി​ഗമിൻ്റെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു

മെയ്‌ 16, 2025
0

ഗായകൻ സോനു നിഗമിൻ്റെ കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. ബെംഗളൂരു പോലീസ് രജിസ്റ്റർചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് സോനു നിഗം നൽകിയ ഹർജിയിൽ ജസ്റ്റിസ് ശിവശങ്കർ അമരണ്ണനവരുടേതാണ് നടപടി. അന്വേഷണവുമായി സഹകരിച്ചാൽ അറസ്റ്റുപോലുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇനി കേസ് പരിഗണിക്കുന്നതുവരെ അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് കോടതി തടഞ്ഞു. സോനു നിഗം മൊഴി രേഖപ്പെടുത്താൻ പോലീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. വീഡിയോ കോൺഫറൻസ് വഴി

Continue Reading
ഇന്ത്യ -പാക് വെടിനിർത്തൽ മെയ് 18 വരെ തുടരാൻ ധാരണ
India
0 min read
9.1k

ഇന്ത്യ -പാക് വെടിനിർത്തൽ മെയ് 18 വരെ തുടരാൻ ധാരണ

മെയ്‌ 16, 2025
0

എല്ലാ സൈനിക നടപടികളും താൽക്കാലികമായി നിർത്തിവച്ചത് മെയ് 18 വരെ തുടരാൻ ഇന്ത്യയും പാകിസ്താനും ധാരണയായി. മെയ് 18 വരെ വെടിനിർത്തൽ കരാർ നീട്ടിയതായും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായിയും പാകിസ്‌താൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദു‌ല്ലയും ഹോട്ട്‌ലൈൻ വഴി ചർച്ച നടത്തിയതായും പാകിസ്‌താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 7 ന് അർദ്ധരാത്രി പഹൽഗാം ഭീകരാക്രമണത്തിന്

Continue Reading
സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന
Kerala
1 min read
9.7k

സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന

മെയ്‌ 16, 2025
0

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. പവന് 880 രൂപ വര്‍ധിച്ച് 69,000 ന് മുകളില്‍ എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ വില 69,760 രൂപയാണ്. 8720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിൻ്റെ വില. ഇന്നലെ ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ്ണവില ആദ്യമായി 70000 ല്‍ താഴെയെത്തിയത്. പവന് 68,880 രൂപയായി താഴ്ന്ന് ഈ മാസത്തെ താഴ്ന്ന നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്.അതേസമയം, ലോകവിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ് തുടരുകയാണ്.

Continue Reading
സു​ഹാ​സ് ഷെ​ട്ടി വ​ധം; 3 ​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ
Karnataka
0 min read
11.3k

സു​ഹാ​സ് ഷെ​ട്ടി വ​ധം; 3 ​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ

മെയ്‌ 16, 2025
0

ഗുണ്ടാ തലവനും തീവ്ര ഹിന്ദുത്വ പ്രവർത്തകനുമായ സുഹാസ് ഷെട്ടി വധക്കേസിൽ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് 3 പേരെ കൂടി അറസ്റ്റു ചെയ്തു. അസറുദ്ദീൻ എന്ന അസർ എന്ന അജ്ജു (29), അബ്ദുൽ ഖാദർ എന്ന നൗഫൽ (24), ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂർ നൗഷാദ് (39) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 11 ആയി. സൂറത്ത്കൽ, പണമ്പൂർ, മുൽക്കി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത്‌ 3 മോഷണ

Continue Reading
ഇന്ന് ഒരു കുങ്കിയാനയെ കൂടി എത്തിക്കും; കാ​ളി​കാ​വിലെ നരഭോജി കടുവയെ പിടികൂടാൻ 3 സംഘമായി തിരച്ചിൽ
Kerala
0 min read
11.2k

ഇന്ന് ഒരു കുങ്കിയാനയെ കൂടി എത്തിക്കും; കാ​ളി​കാ​വിലെ നരഭോജി കടുവയെ പിടികൂടാൻ 3 സംഘമായി തിരച്ചിൽ

മെയ്‌ 16, 2025
0

കാ​ളി​കാ​വിലെ നരഭോജി കടുവയെ പിടികൂടാൻ മൂന്ന് സംഘമായി തിരച്ചിൽ. ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള നടപടിയുമായി വനം വകുപ്പ്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 25 അംഗ ആർ.ആർ.ടി ടീ മാണ് ദൗത്യത്തിലുള്ളത്. അടക്കാകുണ്ട് ക്രസൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ക്യാമ്പ് ചെയ്യുന്ന ആർ. ആർ.ടി ടീം മൂന്ന് സംഘമായി തിരിഞ്ഞ് തിരച്ചിൽ നടത്തും. ഡ്രോൺ ഉപയോഗിച്ചും ഇന്ന് നിരീക്ഷണം നടത്തും. ആക്രമണമുണ്ടായ പ്രദേശത്ത്

Continue Reading
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം: മന്ത്രി വിജയ് ഷാക്കെതിരെ പൊലീസ് കേസെടുത്തു
India
1 min read
12.6k

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം: മന്ത്രി വിജയ് ഷാക്കെതിരെ പൊലീസ് കേസെടുത്തു

മെയ്‌ 15, 2025
0

സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ മാൻപൂർ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. പരാമര്‍ശം മതസ്പര്‍ധയും സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശേഷിയുള്ളതെന്നും വ്യക്തമാക്കിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. കേണൽ സോഫിയക്കെതിരായ പരാമർശം വലിയ രീതിയിൽ വിമിർശനങ്ങൾക്ക് വഴി വെച്ചിരുന്നു. മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ കഴിഞ്ഞദിവസമാണ് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ്

Continue Reading
കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യൻ വംശജ; ഭ​ഗവത് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ
World
0 min read
9.0k

കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യൻ വംശജ; ഭ​ഗവത് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ

മെയ്‌ 15, 2025
0

ഇന്ത്യൻ വംശജയായ അനിത ആനന്ദ് കാനഡയുടെ പുതിയ വിദേശ കാര്യമന്ത്രിയായി ചുമതലയേറ്റു. കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ 58 കാരി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മാർക്ക് കാർനി മന്ത്രിസഭാ പുനഃസംഘടന നടത്തിയതിൻ്റെ ഭാഗമായിട്ടാണ് അനിതയ്ക്ക് പുതിയ മന്ത്രി സ്ഥാനം ലഭിച്ചത്. കാനഡയുടെ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ള പദവികളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അനിത ആനന്ദ്, മെലാനി ജോളിക്ക് പകരമായാണ് വിദേശകാര്യ മന്ത്രിയായത്. പുതിയ വ്യവസായ മന്ത്രി

Continue Reading
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ് ; പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് അറസ്റ്റിൽ
Kerala
0 min read
12.1k

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ് ; പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് അറസ്റ്റിൽ

മെയ്‌ 15, 2025
0

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂര മര്‍ദനത്തിനിരയാക്കി ഒളിവില്‍ പോയ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാള്‍ പിടിയായതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ തുമ്പ പോലീസാണ് കസ്റ്റഡിയിലെടുത്തത്. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ മര്‍ദിച്ചത്. ബെയ്ലിന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദിക്കുകയായിരുന്നു. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍ വെച്ചായിരുന്നു സംഭവം. ബെയ്‌ലിൻ ദാസിനെ സംഭവത്തിൽ ബാർ അസോസിയേഷനിൽ നിന്ന് താത്കാലികമായി

Continue Reading