പാകിസ്താന് സൈനിക പിന്തുണ; ഇന്ത്യയിലെ നിരവധി സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി
സൈനിക പിന്തുണ പാകിസ്താന് നൽകിയതിനെ തുടർന്ന് ഇന്ത്യയിലെ നിരവധി പ്രമുഖ സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം തുർക്കി പ്രതിരോധ സ്ഥാപനങ്ങൾ വിതരണം ചെയ്ത ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്താൻ ഇന്ത്യയുടെ സിവിലിയൻ, സൈനിക മേഖലകളിൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് നടപടി. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) തുർക്കിയിലെ
പാക്കിസ്ഥാൻ കണ്ടത് വെറും ട്രെയിലർ മാത്രം ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
ഇന്ത്യയുടെ യശസുയർത്തി ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷൻ അവസാനിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ കണ്ടത് വെറും ട്രെയിലർ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഭുജ് വ്യോമതാവളത്തിൽ വ്യോമസേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാക്കിസ്ഥാന് ലഭിക്കുന്ന പണം മുഴുവനും ഭീകരപ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനായി വിനിയോഗിക്കുമെന്നതിനാൽ അവർക്ക് അനുവദിച്ച ധനസഹായം കൈമാറുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയനിധിയോട് മന്ത്രി ആവശ്യപ്പെട്ടു. ഭവൽപുരിലേയും മുരിദ്‌കെയിലേയും ലഷ്കർ-ഇ-തൊയ്ബയുടെയും ജെയ്ഷെ മുഹമ്മദിൻ്റെയും താവളങ്ങൾ പുനർനിർമ്മിക്കാനുള്ള ധനസഹായം
തപാൽ വോട്ടിൽ കൃത്രിമം നടത്തിയെന്ന വെളിപ്പെടുത്തൽ; ജി. സുധാകരനെതിരേ കേസ്
തപാൽ വോട്ടിൽ കൃത്രിമം നടത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെതിരേ പോലീസ് കേസെടുത്തു. ആലപ്പുഴ പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസ്. സൗത്ത് പോലീസിന് ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചിരുന്നു. 1989 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു തിരുത്തി എന്നാണ് ജി. സുധാകരൻ പരസ്യമായി
ഇന്ത്യാ- തുർക്കി ബന്ധം വഷളാകുന്നു; തുര്‍ക്കി സ്ഥാനപതിയെ അംഗീകരിക്കുന്ന ചടങ്ങ് അനിശ്ചിത കാലത്തേക്ക് മാറ്റി
ഇന്ത്യയിലേക്കുള്ള തുര്‍ക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ഇന്ത്യാ- തുർക്കി ബന്ധം വഷളാകുന്നതായി സൂചന. അലി മുറാത് എര്‍സോയിയെ ആണ് ഇന്ത്യയിലേക്കുള്ള തുര്‍ക്കിയുടെ പുതിയ അംബാസഡറായി നിയമിതനാകേണ്ടത്. പഹല്‍ഗാം ഭീകരാക്രമണത്തിലും തുടര്‍ന്ന് നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിയിലും ഇന്ത്യാവിരുദ്ധ നിലപാടെടുത്ത തുര്‍ക്കിയുമായി ബന്ധം മോശമാകുന്നതായി സൂചന. അലി മുറാത് എര്‍സോയി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ നടക്കേണ്ട ചടങ്ങ് ഇന്ന്
കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ 5 വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍
പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇയാളുടെ ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി. പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 125 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. പ്രതിയുടെ ഫോണ്‍ കഞ്ചാവിൻ്റെ ഉറവിടവും മറ്റും കണ്ടെത്തുന്നതിൻ്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച പീഡനദൃശ്യങ്ങള്‍ പോലീസ്
ഭീകരവാദം ഒഴികെ ഒരു വിഷയവും പാക്കി സ്ഥാനുമായി ചർച്ച ചെയ്യാനില്ല; പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർദേശം ഇന്ത്യ തള്ളി
നയതന്ത്രതലത്തിൽ ഭീകരവാദം ഒഴികെ ഒരു വിഷയവും പാക്കിസ്ഥാനുമായി ചർച്ച ചെയ്യാനില്ലെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. സമഗ്ര ചർച്ചയ്ക്ക് തയാറാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർദേശം ഇന്ത്യ തള്ളി. ഞായറാഴ്‌ച വരെ അതിർത്തിയിലെ വെടിനിർത്തൽ നീട്ടാൻ ഇരു രാജ്യങ്ങളുടെയും സേനകൾ തീരുമാനിച്ചു. ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്ന് പാക്കി സ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഒരു വാർത്താ ഏജൻസിയോടാണ് പ്രതികരണം. താൻ നരേന്ദ്ര മോദിയുമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനു ശേഷവും സിന്ധുനദീജല കരാർ
ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം തടഞ്ഞത് നിയമവിരുദ്ധം: ബാലാവകാശ കമ്മീഷന്‍
ഷഹബാസ് കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമ വിരുദ്ധമാണെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. പരീക്ഷാ ഫലം തടഞ്ഞു വെക്കണമെങ്കില്‍ പരീക്ഷയില്‍ ക്രമക്കേട് നടക്കണം. എന്നാല്‍ ഈ 6 വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അത്തരം കാര്യങ്ങള്‍ സംഭവിച്ചില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു
തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ ക ണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കരുമം സ്വദേശി ഷീജയാണ് മരിച്ചത്. ഇവരുടെ ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സുഹൃത്തിനൊപ്പം ഷീജ താമസിച്ചു വരികയായിരുന്നെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടന്നും ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിൻ്റെ വീട്. രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്; ബെയ്‌ലിന്‍ ദാസ് റിമാന്‍ഡിൽ
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍, ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു. ബെയ്‌ലിൻ്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി യുടേതാണ് ഉത്തരവ്. ഈ മാസം 26 വരെ ബെയ്‌ലിന്‍ റിമാന്‍ഡിലായിരിക്കും. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചത്. ബെയ്‌ലിന്‍ ദാസിനെ സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. വാക്കുതര്‍ക്കത്തെ
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായ കേസ്; എക്സൈസ് അന്വേഷണം പാതിവഴിയിൽ
ഹൈബ്രിഡ് കഞ്ചാവ് സംവിധായകരിൽ നിന്ന് പിടികൂടിയ കേസിൽ എക്സൈസ് അന്വേഷണം വഴിമുട്ടി. സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും പിടിയിലായ കേസിൽ കഞ്ചാവ് നൽകിയ ആളെ 20 ദിവസമായിട്ടും കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ ഇയാൾ ഉപയോഗിക്കുന്നത് നേപ്പാളിൽ നിന്നെടുത്ത സിമെന്നും സംഘം കണ്ടെത്തി. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ എക്സൈസ് നിയോഗിച്ചിരുന്നു. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്ന് ഏപ്രില്‍ 27 നാണ് സംവിധായകരെയും ഇവരുടെ സുഹൃത്ത് ഷാലിഫ്