ഇന്ത്യൻ വംശജയായ അനിത ആനന്ദ് കാനഡയുടെ പുതിയ വിദേശ കാര്യമന്ത്രിയായി ചുമതലയേറ്റു. കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ 58 കാരി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മാർക്ക് കാർനി മന്ത്രിസഭാ പുനഃസംഘടന നടത്തിയതിൻ്റെ ഭാഗമായിട്ടാണ് അനിതയ്ക്ക് പുതിയ മന്ത്രി സ്ഥാനം ലഭിച്ചത്. കാനഡയുടെ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ള പദവികളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അനിത ആനന്ദ്, മെലാനി ജോളിക്ക് പകരമായാണ് വിദേശകാര്യ മന്ത്രിയായത്.
പുതിയ വ്യവസായ മന്ത്രി വിദേശകാര്യ മന്ത്രി ചുമതല നിര്‍വഹിച്ചിരുന്ന മെലാനി ജോളിയാണ്. 28 മന്ത്രിമാര്‍ ഉള്‍പ്പെടുന്ന തരത്തിലാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബറല്‍ മന്ത്രിസഭയെ പ്രധാനമന്ത്രി കാര്‍ണി പുനഃസംഘടിപ്പിച്ചത്. ജസ്റ്റിന് ട്രൂഡോ കാലഘട്ടത്തില്‍ നിന്ന് ഒരു പുതിയ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിമാരെയും അവതരിപ്പിച്ചു. സര്‍ക്കാരില്‍ പകുതിയും സ്ത്രീകളാണ്.