നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി
Kerala
0 min read
8.4k

നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി

ഓഗസ്റ്റ്‌ 5, 2025
0

നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയിൽ ഹർജി സമർപ്പിച്ചു. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. തുടക്കം മുതൽ അന്വേഷ‌ണ സംഘം എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് നീങ്ങിയതെന്ന് ഹർജിയിൽ പറയുന്നു. പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്. തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകുലമാക്കി തീർക്കുകയും ചെയ്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിൻ്റെ

Continue Reading
ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; ഗ്രാമം മുഴുവൻ ഒഴുകി പോയാതായി റിപ്പോർട്ട്
India
1 min read
9.5k

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; ഗ്രാമം മുഴുവൻ ഒഴുകി പോയാതായി റിപ്പോർട്ട്

ഓഗസ്റ്റ്‌ 5, 2025
0

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം. ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. 4 പേർ മരിച്ചു. നിരവധി പേരെ കാണാതായി. എൻഡിആർഎഫ്, പോലീസ്, സൈന്യം മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ശക്തയമായി ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വീടുകൾ ഒഴുകിപ്പോകുന്ന ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഏകദേശം 10 -12 പേർ കുടുങ്ങിയിരിക്കാമെന്നും ഗ്രാമവാസിയായ രാജേഷ് പൻവാർ വാർത്താ ഏജൻസിയോട് പറഞ്ഞു. 20-25

Continue Reading
ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
India
0 min read
8.1k

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

ഓഗസ്റ്റ്‌ 5, 2025
0

പ്രമുഖ ദേശീയ നേതാവും ജമ്മുകശ്‌മീർ മുൻ ഗവർണറുമായ സത്യപാൽ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ ബാഘ്‌പ‌തിൽ നിന്നുള്ള ജാട്ട് നേതാവായിരുന്നു സത്യപാൽ മാലിക്. 1974 ൽ അദ്ദേഹം ഭാരതിയ ക്രാന്തി ദൾ പാർട്ടിയിൽ നിന്ന് എംഎൽഎയായി. തുടർന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദൾ പാർട്ടിയിൽ നിന്ന് ലോക്സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു തൊട്ടടുത്ത വർഷം കോൺഗ്രസിലേക്കും

Continue Reading
യുഎസുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് റഷ്യ പിന്മാറി
World
1 min read
8.7k

യുഎസുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് റഷ്യ പിന്മാറി

ഓഗസ്റ്റ്‌ 5, 2025
0

റഷ്യ യുഎസ്സുമായുള്ള 1987-ലെ ഇന്‍റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐഎന്‍എഫ്) ഉടമ്പടിയില്‍ നിന്ന് പിന്മാറി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടെയാണ് റഷ്യയുടെ പുതിയ പ്രഖ്യാപനം. 2 ആണവ അന്തര്‍വാഹിനികള്‍ റഷ്യക്ക് സമീപം വിന്യസിക്കാന്‍ സൈന്യത്തിനോട് ട്രംപ് ഉത്തരവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ഈ നീക്കം. ഹ്രസ്വ-ദൂര, മധ്യ-ദൂര ആണവ മിസൈലുകള്‍ വിന്യസിക്കുന്നതിനുള്ള മൊറട്ടോറിയമായിരുന്നു ഐഎന്‍എഫ് ഉടമ്പടി. റഷ്യയുടെ മുന്‍ഗാമിയായിരുന്ന സോവിയറ്റ് യൂണിയനും യുഎസ്സും

Continue Reading
ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനം
Kerala
0 min read
9.7k

ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനം

ഓഗസ്റ്റ്‌ 5, 2025
0

ഷാർജയിൽ ആത്മഹത്യ ചെയ്‌ത അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനം. ഭർത്താവ് സതീഷിൽ അതുല്യ നിന്ന് ക്രൂരപീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കുടുംബം രംഗത്ത് വന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകുന്നത്. പോസ്റ്റ്മോർട്ടത്തിൽ അതുല്യ സ്വയം ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. ജൂലൈ 19 നാണ് ഷാർജയിലെ ഫ്ളാറ്റിൽ അതുല്യയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളും അതുല്യയുടെ ശരീരത്തിൽ

Continue Reading
ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്
Kerala
0 min read
9.9k

ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്

ഓഗസ്റ്റ്‌ 5, 2025
0

ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ യുവതി നൽകിയ പരാതിയിൽ കൊച്ചി ലിറ്റ്‌മസ്/ ഐടി സ്ഥാപനത്തിൻ്റെ സിഇഒയ്ക്കെ‌തിരെ പൊലീസ് കേസെടുത്തു. ഇൻഫോ പാർക്ക് പൊലീസ് വ്യവസായി വേണു ഗോപാലകൃഷ്ണ നെതിരെയാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ മുതലായ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഗോപാലകൃഷ്ണന് പുറമെ സ്ഥാപനത്തിലെ മറ്റ് 3 പേരും തന്നെ ഭീഷണിപ്പെടുത്തി യെന്നാണ് യുവതിയുടെ പരാതിയിൽ ആരോപിക്കുന്നത്. യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ഗോപാലകൃഷ്ണന്‍റെ പരാതിയിൽ ആദ്യം

Continue Reading
ദളിതർക്കെതിരെ അധിക്ഷേപ പരാമർശം ; 3 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന നടി മീര മിഥുൻ അറസ്റ്റിൽ
India
0 min read
10.1k

ദളിതർക്കെതിരെ അധിക്ഷേപ പരാമർശം ; 3 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന നടി മീര മിഥുൻ അറസ്റ്റിൽ

ഓഗസ്റ്റ്‌ 5, 2025
0

ദളിതർക്കെതിരെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ കഴിഞ്ഞ 3 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന മോഡലും നടിയും യൂട്യൂബറുമായ മീര മിഥുൻ അറസ്റ്റിൽ. കേസിനാസ്‌പദമായ സംഭവം നടന്നത് 2021ലാണ്. 2021ൽ അറസ്റ്റിലായ നടി ജാമ്യത്തിലിറങ്ങിയതിനുശേഷം ഒളിവിൽ പോവുകയായിരുന്നു. 2022ൽ കേസിൻ്റെ വിചാരണയ്ക്ക് ഹാജരാകാത്തതിനെത്തുടർന്ന് കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഡൽഹിയിൽ നിന്ന് തുടർന്നാണ് മീരയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 11 ന് നടിയെ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്

Continue Reading
പട്ടികജാതി സംവരണം; കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
Karnataka
1 min read
10.4k

പട്ടികജാതി സംവരണം; കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

ഓഗസ്റ്റ്‌ 5, 2025
0

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ച ഏകാംഗ കമീഷൻ ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസ് പട്ടികജാതി സർവേ റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചു. റിപ്പോർട്ട് വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘റിപ്പോർട്ട് സമർപ്പിച്ചു. ആഗസ്റ്റ് 7 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ച് തീരുമാനമെടുക്കും” -അദ്ദേഹം പറഞ്ഞു.1766 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചതായി ജസ്റ്റിസ് എച്ച്.എൻ.

Continue Reading
നാമനിർദേശപത്രിക തള്ളി;  നിർമാതാവ് സാന്ദ്ര തോമസ് കോടതിയിൽ
Entertainment
0 min read
10.8k

നാമനിർദേശപത്രിക തള്ളി; നിർമാതാവ് സാന്ദ്ര തോമസ് കോടതിയിൽ

ഓഗസ്റ്റ്‌ 5, 2025
0

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് കോടതിയിൽ. പ്രസിഡണ്ട് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള സാന്ദ്ര തോമസിൻ്റെ പത്രികയാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയത്.പത്രിക തള്ളിയതിനെ സാന്ദ്ര തോമസ് ശക്തമായി പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച വരണാധികാരിയുമായും മറ്റ് അംഗങ്ങളുമായും വാക്കേറ്റവും ബഹളവും ഉണ്ടായി. തന്നോട് കാണിച്ചത് അനീതിയാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും സാന്ദ്ര പ്രതികരിച്ചു. ഈ മാസം 14നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട്, എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറർ സ്ഥാനത്തേക്കുള്ള

Continue Reading
നിർമ്മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ്; നാമനിർദേശപത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിലേക്ക്
Kerala
0 min read
8.1k

നിർമ്മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ്; നാമനിർദേശപത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിലേക്ക്

ഓഗസ്റ്റ്‌ 5, 2025
0

നിർമ്മാതാക്കളുടെ സംഘടന അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചേക്കും. ട്രഷറർ സ്ഥാനത്തേക്കും പ്രസിഡൻ്റ് സ്ഥാനത്തേക്കുമുള്ള സാന്ദ്ര തോമസിൻ്റെ പത്രികയാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയത്. സാന്ദ്ര തോമസ് പത്രിക തള്ളിയതിനെ ശക്തമായി പ്രതിഷേധിച്ചിരുന്നു. വരണാധികാരിയുമായും മറ്റ് അംഗങ്ങളുമായും തിങ്കളാഴ്ച വാക്കേറ്റവും ബഹളവും ഉണ്ടായി. ഗുഢാലോചനയുടെ ഭാഗമാണെന്നും തന്നോട് കാണിച്ചത് അനീതിയാണെന്നും സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഈ മാസം 14 നാണ്.

Continue Reading