ജോലിഭാരമെന്നു ഇനി പറയരുത്; ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ സുനില്‍ ഗവാസ്കര്‍
ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്കര്‍. സിറാജിന്‍റെ പ്രകടനം മറ്റ് താരങ്ങളും മാതൃകയാക്കണമെന്നും ജോലിഭാരമെന്ന വാക്കുതന്നെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ നിഘണ്ടുവില്‍ നിന്ന് എടുത്തുകളയണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച് 183.3 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ്, ജോലിഭാരത്തിന്‍റെ പേരിലാണ് കളിക്കാർക്ക് വിശ്രമം അനുവദിക്കുന്നതെന്ന ഇന്ത്യൻ ടീമിന്‍റെ വാദത്തെത്തന്നെ തള്ളിക്കളഞ്ഞുവെന്ന് ഗവാസ്കര്‍ പറഞ്ഞു. ‘ഹൃദയം കൊണ്ടാണ് സിറാജ് ഈ പരമ്പരയില്‍ പന്തെറിഞ്ഞത്. അതുവഴി അമിത
ജീവിച്ചിരിക്കുന്ന പിതാവിന് മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മകൻ കുടുംബ സ്വത്ത് വിറ്റു; പിതാവ് കോടതിയിൽ
തൻ്റെ വ്യാജ മരണസർട്ടിഫിക്കറ്റ് ഉണ്ടാക്കി മകൻ കുടുംബസ്വത്ത് വിറ്റെന്ന് പിതാവിൻ്റെ പരാതി. മകൻ ദിലീപ് ഠാക്കൂറിനെതിരെ, മഹ്മദ്പുർ സ്വദേശിയായ 90 വയസുകാരനായ രാജ് നാരായൺ ഠാക്കൂറാണ് പരാതിയുമായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചത്. താൻ മരിച്ചതായി രേഖകളിൽ കാണിച്ച് കുടുംബസ്വത്ത് 2 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് രാജ് നാരായൺ ഠാക്കൂർ ആരോപിച്ചു. രാജ് നാരായൺ ഠാക്കൂറിന്‍റെ കുടുംബസ്വത്തായ ഭൂമിയുള്ളത് മുസാഫർപുരിലെ മഹ്മദ്പുർ ഗ്രാമത്തിലാണ്. രാജ് നാരായണും സഹോദരങ്ങളായ രാം ജിനിഷ്, രാംപുകാർ
കേരളത്തിൽ ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യത
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികാരണമാണിത് . ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ
കനത്ത മഴ; കൊച്ചിയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെളുക്കെട്ട്. പുലർച്ചെ 2 മണിയോടെ ആരംഭിച്ച മഴ രാവിലെ 7 മണിയോടെയാണ് തോർന്നത്. കലൂർ, ഇടപ്പളി, പാലാരിവട്ടം മേഖലകളിൽ ഇതോടെ വെളുക്കെട്ട് രൂപപ്പെട്ടു. സ്‌കൂളിൽ പോകുന്ന കുട്ടികളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ പ്രദേശവാസികളെല്ലാം പ്രതിസന്ധിയിലായി. ചെറിയ ഇടവഴികളിലും വെള്ളം കയറി. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. കോട്ടയത്തും ഇടുക്കിയിലും അതേസമയം കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാത്രികാല യാത്രകൾ
കർണാടകയിലെ തുമകുരുവിൽ ഇരുപതോളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി
ഇരുപതോളം മയിലുകളെ കർണാടകയിലെ തുമകുരുവിൽ ചത്ത നിലയിൽ കണ്ടെത്തി. വനംമന്ത്രി ഈശ്വർ ഖന്ദ്ര സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 17 പെൺ മയിലുകളും 3 ആൺ മയിലുകളുമാണ് ചത്തതെന്ന് അധികൃതർ അറിയിച്ചു. കർഷകർ മധുഗിരി താലൂക്കിലെ ഹനുമന്തപുര ഗ്രാമത്തിലെ മെഡിഗേഷിക്ക് സമീപമുള്ള വയലിലാണ് ചത്ത മയിലുകളെ ആദ്യം കാണുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി പരിശോധിച്ചു. ഇതുവരെ കാരണം കണ്ടെത്താനായിട്ടില്ല. വിദഗ്‌ധ പരിശോധനക്ക് സാമ്പിളുകൾ ശേഖരിച്ച് അയച്ചു.
ചോദ്യങ്ങൾക്ക് ചിരിയും മൗനവും ഉത്തരം; ഒരു കൂസലും ഇല്ലാതെ സെബാസ്റ്റ്യൻ
ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാനകേസിൽ അറസ്റ്റിലായ സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. സെബാസ്റ്റ്യൻ ഒരു കൂസലും ഇല്ലാതെയാണ് അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഇരിക്കുന്നത്. മൗനവും ചിരിയും മാത്രമാണ് ഉത്തരം. ഇന്നലെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ സെബാസ്റ്റ്യനെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കൂടുതൽ അസ്ഥിക്കഷ്ണങ്ങളും സ്ത്രീകളുടെ വസ്ത്രത്തിന്‍റെ ഭാഗങ്ങളും സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗും ലഭിച്ചിരുന്നു. ഇവയും പുരയിടത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളവും മണ്ണും
ആലപ്പുഴ അച്ചൻകോവിൽ ആറ്റിൽ നിർമ്മാണത്തിനിടെ സ്പാൻ ഇളകിവീണ് 2 മരണം
ആലപ്പുഴ ചെന്നിത്തലയിലെ അച്ചൻകോവിൽ ആറ്റിൽ കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിൻ്റെ സ്പാൻ ഇളകി ആറ്റിൽ പതിച്ച് 2 തൊഴിലാളികൾ മുങ്ങിമരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്കുമുറി മണികണ്ഠൻചിറ ബിനുഭവനത്തിൽ ഗോപി-അംബുജാക്ഷി ദമ്പതികളുടെ മകൻ ബിനു (42), മാവേലിക്കര കല്ലുമല അക്ഷയ് ഭവനിൽ കാർത്തികേയൻ -ഗീത ദമ്പതികളുടെ മകൻ രാഘവ് കാർത്തിക് (കിച്ചു, 24) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. ആ സമയം ഏഴ് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ആറ്റിൽ ഇവരിൽ
ഇന്ത്യക്കെതിരെ കൂടുതൽ നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ്
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് വീണ്ടും തീരുവ ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിനായി വിൽക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ചാണ് ട്രംപിൻ്റെ പുതിയ പ്രസ്താവന. റഷ്യയുടെ ആക്രമണങ്ങളിൽ ഉക്രെയ്നിൽ എത്ര പേർ കൊല്ലപ്പെടുന്നുണ്ടെന്നത് അവർക്ക് പ്രശ്നമില്ലെന്നും അദ്ദേഹം ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ട്രംപിൻ്റെ ഈ പ്രസ്താവന വ്യാപകമായ
പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് (70 ) അന്തരിച്ചു. ഇന്നലെ രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് വർഷമായി വൃക്ക – ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. നിരവധി സിനിമകളിൽ നായക – വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരമാണ് ഷാനവാസ്. തിങ്കളാഴ്ച രാത്രി ആരോഗ്യം വഷളായതിനെ തുടർന്ന്, ഏഴുമണിയോടെ ആഷുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം കോർഡോൺ ട്രിനിറ്റി 2 ബിയിൽ ആയിരുന്നു
കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജൻ
കണ്ണൂർ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ, കൊടി സുനി ഉൾപ്പെടെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വയ്ക്കാനും എസ്കോർട്ടിനു മുതിർന്ന ഉദ്യോഗസ്‌ഥരെ നിയോഗിക്കാനും തീരുമാനം. മാഹി ഇരട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാകാൻ ഉള്ളതിനാൽ കൊടി സുനി അടക്കമുള്ള പ്രതികളെ വീണ്ടും തലശ്ശേരി കോടതിയിൽ ഹാജരാക്കേണ്ടി വരും. സിപിഒമാർക്കു പകരം ആ സാഹചര്യത്തിൽ ഉയർന്ന റാങ്കുള്ള ഉദ്യോഗസ്‌ഥരെ എസ്കോർട്ടിനു നിയോഗിക്കാനാണു പുതിയ തീരുമാനം. കോടതിയിൽ കൊണ്ടു പോകുമ്പോൾ സാധാരണ കൈവിലങ്ങ് വയ്ക്കാറില്ലെങ്കിലും കൊടി സുനിക്കും