349 രൂപയ്ക്ക് ഈ മാസം വെളിച്ചെണ്ണ; ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ നല്‍കും: ഭക്ഷ്യമന്ത്രി അനില്‍
സപ്ലൈകോയിലൂടെ ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഇടപെടലിലൂടെ വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു റേഷന്‍ കാര്‍ഡിന് ഈ മാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപ നിരക്കില്‍ സപ്ലൈകോയിലൂടെ ലഭിക്കും. അടുത്ത മാസവും
ഗസയിലെ യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേലി മുൻ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിന് കത്തെഴുത്തി
ഗസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതി. ഇന്‍റലിജൻസ് ഏജൻസികളുടെ മുൻ മേധാവികൾ ഉൾപ്പെടെ ഏകദേശം 600 ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ. “ഭൂരിപക്ഷം ഇസ്രായേലികളുമായുള്ള നിങ്ങളുടെ വിശ്വാസ്യത പ്രധാനമന്ത്രി നെതന്യാഹുവിനെയും അദ്ദേഹത്തിന്‍റെ സർക്കാരിനെയും ശരിയായ ദിശയിലേക്ക് നയിക്കാനുള്ള നിങ്ങളുടെ കഴിവിനെ വർദ്ധിപ്പിക്കുന്നു. ബന്ദികളെ തിരികെ കൊണ്ടുവരിക, യുദ്ധം അവസാനിപ്പിക്കുക, കഷ്ടപ്പാടുകൾ അവസാനിപ്പിക്കുക,” അവർ എഴുതി. ഗസയിൽ ഹമാസുമായുള്ള പരോക്ഷ വെടിനിർത്തൽ
മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ചിത്രം ‘ഹൃദയപൂര്‍വ്വ’ ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്
സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത് വലിയ പ്രതീക്ഷകളാണ് . ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തു വന്നു. നടി മാളവിക മോഹനന്‍റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. പോസ്റ്ററിൽ കാണാനാകുന്നത് മോഹന്‍ലാലിനെയും മാളവിക മോഹനനെയുമാണ് . ഒരു പക്കാ കളര്‍ഫുള്‍ വൈബില്‍ ആണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഓണം റിലീസായി ആഗസ്റ്റ് 28 ന് ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന്‍റെ പത്രിക തള്ളി
നിർമ്മാതാവ് സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നൽകിയ പത്രികകൾ തള്ളി. പ്രസിഡൻ്റ, ട്രഷറർ സ്ഥാനങ്ങളിലേക്ക് നൽകിയ പത്രികകളാണ് തള്ളിയത്. അസോസിയേഷനിലെ മുഖ്യസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയത് 3 സിനിമകൾ എങ്കിലും നിർമ്മിച്ചാൽ മാത്രമേ ഒരംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. 2 സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ വെന്ന വരണാധികാരിയുടെ വാദത്തെ സാന്ദ്രതോമസ് എതിർത്തു. നല്ല നിലാവുള്ള രാത്രി, ലിറ്റിൽ ഹാർട്‌സ് എന്നിവയാണ് ചിത്രങ്ങൾ. എന്നാൽ മറ്റൊരു കമ്പനിയുടെ
നാളെ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത; 3 ജില്ലകളിൽ റെഡ് അലർട്ട്
നാളെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത് ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 4 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.
മകന്‍റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് ആത്മഹത്യ; ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാർക്ക് സസ്പെൻഷൻ
പത്തനംതിട്ടയിൽ മകന്‍റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാർക്ക് സസ്പെൻഷൻ. സൂപ്രണ്ട് എസ്.ഫിറോസ്, ഓഫിസ് പി.എ എന്‍.ജി.അനില്‍കുമാര്‍, സെക്ഷന്‍ ക്ലര്‍ക്ക് ആര്‍.ബിനി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മകന്‍റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനം നൊന്ത് പത്തനംതിട്ട നാറാണമൂഴി സെന്‍റ്. ജോസഫ് ഹൈസ്കൂളിലെ അധ്യാപികയുടെ ഭർത്താവാണ് ജീവനൊടുക്കിയത്. അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം
ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തൽ; വീണ്ടും അസ്ഥികള്‍ കണ്ടെത്തി
ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെയും കുട്ടികളെയും കൊന്നും കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് നിന്ന് അസ്ഥികള്‍ കണ്ടെത്തി. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടത്തുന്ന പരിശോധനയുടെ ആറാം ദിവസമാണ് അസ്ഥികള്‍ ലഭിച്ചത്. ശാസ്ത്രീയ പരിശോധനക്കായി ഇവ മാറ്റി. പരിശോധന നടക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ഇന്ന് ഇതുവരെ കാണിക്കാത്ത ഒരു സ്ഥലവും പോലിസ് ഉദ്യോഗസ്ഥരെ കാണിച്ചു. പരിശോധന നടക്കുന്നത് അവിടെയാണ്.
സ്ത്രീകളെ കാണാതായ സംഭവം; സെബാസ്റ്റിയന്‍റെ വീട്ടു പരിസരത്ത് നിന്നും വീണ്ടും അസ്ഥിക്കഷണങ്ങൾ കണ്ടെത്തി
സ്ത്രീകളെ ചേർത്തലയിൽ കാണാതായ സംഭവത്തിൽ സെബാസ്റ്റിയന്‍റെ വീട്ടു പരിസരത്ത് നിന്നും വീണ്ടും അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 20 ലധികം അസ്ഥിക്കഷ്ണങ്ങൾ കൂടിയാണ് കിട്ടിയിരിക്കുന്നത്. പോലീസ് വീടിന്‍റെ പരിസരത്ത് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികഷ്‌ണങ്ങൾ കിട്ടിയിരിക്കുന്നത്. പോലീസ് സെബാസ്റ്റിയനെ ചോദ്യം ചെയ്തു വരികയാണ്. വീടിന് പുറകുവശത്തെ കുഴിയിലാണ് അസ്ഥിക്കഷ്ണം കണ്ടെത്തിയത്. നേരേത്ത തലയോട്ടിയും തുടയെല്ലും കണ്ടെത്തിയ സ്ഥലത്തു നിന്നുമാണ് ഇത്തവണയും അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തിയത്. മാർക്ക് ചെയ്യപ്പെട്ടിട്ടുള്ള മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്താനുള്ള നീക്കത്തിലാണ്
‘നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. രാഹുലിനെതിരെയുളള അപകീര്‍ത്തി കേസ് നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പമായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 2020 ജൂണില്‍ ചൈനീസ് സൈനികരുമായുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള രാഹുലിന്‍റെ പരാമര്‍ശങ്ങളോട് ജസ്റ്റിസ് എ ജി മസിഹ്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇന്ത്യന്‍
കന്യാസ്ത്രീകളുടെ അറസ്റ്റ്; ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം
കന്യാസ്ത്രീകളുടെ അറസ്റ്റിലും ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇരു സഭകളിലും ഛത്തീസ്‌ഗഡിലെ മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. പൂർണമായും കേസ് റദ്ദാക്കണമെന്നാണ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം. 65 ലക്ഷം വോട്ടർമാരെ ബിഹാറിൽ നീക്കം ചെയ്തെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ലോകസഭ 2 മണി വരെ ബഹളത്തെ തുടർന്ന് നിർത്തിവച്ചു. രാജ്യസഭാ എംപിയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന്‍റെ നിര്യാണത്തെ