കേരളത്തിൽ ലോക നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നിലവിലുള്ള കളിസ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വരുന്നത്. ഇതിനുള്ള നടപടകൾക്ക് തുടക്കമായി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണെന്നുള്ളതും ആവശ്യത്തിന് ഭൂമി ലഭ്യമാണെന്നതുമാണ് പ്രത്യേകത. ഓഗസ്റ്റ് 4 ന് സിൻഡിക്കേറ്റ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഈ പദ്ധതി ചർച്ച ചെയ്‌തത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്രിക്കറ്റിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന
റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കും
റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ അറിയിച്ചു. റഷ്യൻ സന്ദർശനത്തിനിടെയാണ് ഡോവൽ ഇക്കാര്യം അറിയിച്ചത്. അതേസമയം തീയതി തീരുമാനിച്ചിട്ടില്ല. എന്നാൽ ഈ വർഷം അവസാനം അത് നടക്കുമെന്ന് ഇന്റർഫാക്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. അമേരിക്ക ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിലാണ് റഷ്യ ഇന്ത്യ സന്ദർശിക്കുമെന്ന വാർത്ത പുറത്തുവന്നത്. ഇന്ത്യക്കും റഷ്യക്കും ഇടയിൽ സവിശേഷവും
തദ്ദേശ വോട്ടർപ്പട്ടിക: അവസാന തീയതി നീട്ടി, 12 വരെ അപേക്ഷിക്കാം
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ ഭേദഗതി വരുത്തുന്നതിനും പേരു ചേർക്കുന്നതിനും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനുമുള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. ഇന്നലെ ഉച്ചവരെ 21.84 ലക്ഷം അപേക്ഷകളാണ് പുതുതായി പേര് ചേർക്കാൻ ലഭിച്ചത് പേര് നീക്കം ചെയ്യാൻ ലഭിച്ചത് 2.26 ലക്ഷം അപേക്ഷകൾ. ജൂലായ് 23നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
സാന്ദ്രാ തോമസിനെതിരേ സമൻസിന് ഉത്തരവിട്ട് സബ് കോടതി
സാന്ദ്രാ തോമസിനെതിരേ സമൻസിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി. തനിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിൻ സ്റ്റീഫൻ രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം സബ് കോടതിയിൽ നൽകിയ കേസിലാണ് കോടതി സമൻസിന് ഉത്തരവിട്ടത്. ലിസ്റ്റിൻ സ്റ്റീഫൻ സാന്ദ്രാ തോമസിനെതിരെ നൽകിയ അപകീർത്തി കേസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നിലവിൽ മൂന്ന് കേസുകളാണ്
ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പട്ടിക പുറത്ത്; മെസ്സിയും റൊണാള്‍ഡോയും ഇല്ല
ഈ വർഷത്തെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തുവിട്ട് ‘ഫ്രാന്‍സ് ഫുട്ബോള്‍’ മാഗസിന്‍. പുരസ്‌കാരം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ബാഴ്‌സലോണയുടെ ലമിന്‍ യമാല്‍, ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ, റഫീഞ്ഞ്യ എന്നിവരെല്ലാം പട്ടികയിലുണ്ട്. റയലിൻ്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ എന്നീ പ്രമുഖരും പട്ടികയിലുണ്ട്. 17 വയസുകാരന്‍ ലമിന്‍ യമാലിൻ്റെ പ്രകടനവും കഴിഞ്ഞ സീസണില്‍ ഏറെ
മതപരിവർത്തനം; വൈദികർക്ക് നേരെ ഒഡീഷയിലും ആക്രമണം
മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗദൾ പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ എഴുപതോളം ബജ്റംഗദൾ പ്രവർത്തകരാണ്. ബാലസോർ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ.ലിജോ നിരപ്പേൽ, ഫാദർ വി.ജോജോ എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.
ഇ-നിയമസഭ പദ്ധതി അഴിമതി: വിശദ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
ഇ-നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ-നിയമസഭ പദ്ധതി പ്രവർത്തനങ്ങളും ചെലവഴിച്ച തുകയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട നിയമസഭ ഉന്നതതല സമിതി യോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു. സാമാജികർ ഉൾപ്പെടുന്ന ഉന്നതതല സമിതി പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ടു രൂപീകരിച്ചിട്ടുണ്ടെങ്കിലും യഥാസമയം യോഗങ്ങൾ
കെഎസ്ആർടിസിക്ക് മന്ത്രി ഗണേശ് കുമാറിന്‍റെ ഇടപെടലിലൂടെ മറ്റൊരു നേട്ടം കൂടി
ഒരു ക്രിക്കറ്റ് ടീം കെഎസ്ആർടിസി ജീവനക്കാർക്കായി രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ചലഞ്ചേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻ്റിന്‍റെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചപ്പോഴായിരുന്നു സ്വന്തം ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം. സിഎംഡിയോട് ടീം രൂപീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ”’കെഎസ്ആർടിസിക്കുവേണ്ടി ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കാൻ ഞാൻ സിഎംഡിയോട് നിർദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസിക്കുവേണ്ടി ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കാൻ ഞാൻ സിഎംഡിയോട്
കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്
കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ജയിൽ വകുപ്പിന്‍റെ അടിയന്തര ഉത്തരവ്. കൊടി സുനി കണ്ണൂർ ജയിലിൽ നിന്ന് ലഹരിമരുന്ന് വിൽപ്പന നടത്തുകയും പുറത്തുള്ള ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുവെന്ന ജയിൽ വകുപ്പിന്‍റെ തന്നെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കായി ജനുവരി 29 നാണ് കണ്ണൂർ ജയിലിൽ കൊടി സുനിയെ തവനൂർ ജയിലിൽ നിന്ന് കണ്ണൂരിലേക്ക്
അമ്മയെ പീഡിപ്പിച്ചെന്ന കേസിൽ മകൻ അറസ്‌റ്റിൽ; സംഭവം ആലുവയിൽ
അമ്മയെ പീഡിപ്പിച്ചെന്ന കേസിൽ മകൻ അറസ്‌റ്റിൽ ആലുവയിലാണ് സംഭവം. ലഹരിക്ക് അടിമയായ 30കാരൻ നിരന്തരം പീഡിപ്പിക്കുന്നെന്ന പരാതിയുമായി അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ ശേഷമായിരുന്നു പൊലീസ് യുവാവിനെ അറസ്‌റ്റ് ചെയ്ത്. ഏറെക്കാലമായി ഇയാൾ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിയുടെ സ്വാധീനത്തിൽ അമ്മയെ പതിവായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. യുവാവിനെ അറസ്റ്റ് ചെയ്തു.