ശ്വേതാ മേനോനെതിരായ കേസ്; വിമര്‍ശനവുമായി സാബുമോന്‍
Entertainment
0 min read
9.4k

ശ്വേതാ മേനോനെതിരായ കേസ്; വിമര്‍ശനവുമായി സാബുമോന്‍

ഓഗസ്റ്റ്‌ 7, 2025
0

സിനിമയിൽ അശ്ലീലരംഗങ്ങളിൽ സാമ്പത്തിക ലാഭത്തിനുവേണ്ടി അഭിനയിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരേ കേസെടുത്ത പോലീസ് നടപടിയിൽ സിനിമ പ്രവർത്തകർ പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും അവതാരകനുമായി സാബുമോൻ. ഒരു മനുഷ്യനും ഇതിനെതിരേ സംസാരിച്ച് കാണുന്നില്ലെന്നും കുറ്റകരമായ നിശബ്‌ദതയാണ് ഇക്കാര്യത്തിൽ സിനിമാ കൂട്ടായ്മ സ്വീകരിച്ചിരിക്കുന്നതെന്നും സാബുമോൻ കുറ്റപ്പെടുത്തി. ശ്വേതാ മേനോൻ ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും കടന്നുപോകുന്നതെന്നും അത് മനസിലാക്കാൻ അൽപ്പം മാനുഷിക പരിഗണനയുണ്ടായാൽ മതിയെന്നും സാബുമോൻ പറഞ്ഞു.

Continue Reading
ജമ്മു കാശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു
India
1 min read
9.3k

ജമ്മു കാശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു

ഓഗസ്റ്റ്‌ 7, 2025
0

ജമ്മു കാശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഉദ്ദംപുരിൽ കഡ്വ-ബസന്ത്ഗഡ് മേഖലയിൽ രാവിലെ പത്തരയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading
നടി ശ്വേത മേനോന് എതിരായ FIR സ്റ്റേ ചെയ്ത് ഹൈക്കോടതി
Entertainment
1 min read
7.9k

നടി ശ്വേത മേനോന് എതിരായ FIR സ്റ്റേ ചെയ്ത് ഹൈക്കോടതി

ഓഗസ്റ്റ്‌ 7, 2025
0

ശ്വേത മേനോന് എതിരായ FIR സ്റ്റേ ചെയ്‌ത് ഹൈക്കോടതി. ജസ്റ്റിസ് വി.ജി അരുൺ തുടർ നടപടികൾ പൂർണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് പുറത്തിറക്കിയത്. കേസിൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ നടത്താനില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് സിജെഎം കോടതിയുടെ നടപടിയെ വിമർശിച്ചുകൊണ്ടാണ്. FIR രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നൽകുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നത്. താൻ സെൻസർ ചെയ്‌ത ചിത്രങ്ങളിലാണ് അഭിനയിച്ചതെന്നും തനിക്കെതിരായ

Continue Reading
കർണാടകയിലെ മദ്റസകളിൽ കന്നട പഠിപ്പിക്കാൻ ഒരുങ്ങുന്നു
Karnataka
1 min read
8.5k

കർണാടകയിലെ മദ്റസകളിൽ കന്നട പഠിപ്പിക്കാൻ ഒരുങ്ങുന്നു

ഓഗസ്റ്റ്‌ 7, 2025
0

കന്നട ഭാഷ കർണാടകയിലെ 2000 ത്തോളം മദ്റസകളിൽ പഠിപ്പിക്കാൻ പദ്ധതിയുമായി കന്നട വികസന അതോറിറ്റി (കെ.ഡി.എ). ഇതിൻ്റെ പൈലറ്റ് പദ്ധതിക്ക് തുടക്കമായി. പ്രാരംഭഘട്ടത്തിൽ 180 മദ്റസകളിൽ കന്നട ഭാഷ പഠന ശിൽപശാല സംഘടിപ്പിക്കുമെന്നും ഭാഷാപരമായ കൂടിച്ചേരലുകൾ സാധ്യ മാവണമെന്നും കെ.ഡി.എ ചെയർമാൻ പുരുഷോത്തം ബിളിമലെ പറഞ്ഞു. കർണാടകയിൽ ജീവിക്കുന്ന ഏത് സമുദായവും കന്നട പഠിക്കുന്നതിലൂടെ സൗഹാർദത്തിൻ്റെ സത്ത ഉൾക്കൊള്ളുകയാണ് ചെയ്യുന്നതെന്നും ഒരു സമുദായവും ഭാഷയുടെ പേരിൽ അവഹേളിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
ബന്ധുക്കളെ കൊല്ലാന്‍ 17ാം വയസ്സിൽ ഭക്ഷണത്തിൽ വിഷം ചേർത്തു; സെബാസ്റ്റ്യന് അന്നേ ക്രിമിനൽ മൈൻഡ്
Kerala
1 min read
9.1k

ബന്ധുക്കളെ കൊല്ലാന്‍ 17ാം വയസ്സിൽ ഭക്ഷണത്തിൽ വിഷം ചേർത്തു; സെബാസ്റ്റ്യന് അന്നേ ക്രിമിനൽ മൈൻഡ്

ഓഗസ്റ്റ്‌ 7, 2025
0

3 സ്ത്രീകളുടെ തിരോധാനക്കേസിൽ ആരോപണ വിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്‌റ്റ്യൻ 17-ാം വയസ്സിൽ ബന്ധുക്കൾക്കു ഭക്ഷണത്തിൽ വിഷം കലർത്തി നൽകി വധിക്കാൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57), കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്‌നമ്മ (ജെയ്ൻ മാത്യു -54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റിയനെ അറസ്‌റ്റ് ചെയ്തത്. സ്വത്തിനും സ്വർണ്ണത്തിനുമായി സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ്

Continue Reading
വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും: ക​ർ​ണാ​ട​ക മൈ​നോ​റി​റ്റി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ
Karnataka
0 min read
8.2k

വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും: ക​ർ​ണാ​ട​ക മൈ​നോ​റി​റ്റി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ

ഓഗസ്റ്റ്‌ 7, 2025
0

മത സാമൂഹിക സാംസ്‌കാരിക മേഖലയിൽ കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ കർണാടക മൈനോറിറ്റി കൾച്ചറൽ സെന്‍ററിന്‍റെ പ്രഥമ വർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ, അടിസ്ഥാന വിദ്യാഭ്യാസ തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ സാധ്യമാവുന്ന വിധത്തിലെല്ലാം സന്നദ്ധ സംഘടനകളുമായും സർക്കാറുകളുമായും സഹകരിച്ച് പ്രവർത്തിക്കാനും ധാരണയായി. അബ്ദുസ്സമദ് മൗലവി മാണിയൂറിന്‍റെ അധ്യക്ഷതയിൽ സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രവർത്തന പദ്ധതികൾ സ്കിൽ ഡെവലപ്മെൻ്റ് പരിശീലകൻ ഷംസാദ്

Continue Reading
രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയാണെന്ന് സ്റ്റാലിൻ
India
1 min read
10.4k

രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയാണെന്ന് സ്റ്റാലിൻ

ഓഗസ്റ്റ്‌ 7, 2025
0

തമിഴ്‌നാട് കഴിഞ്ഞവർഷം മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിൽ (ജിഎസ്ഡിപി) 11.19 ശതമാനം വളർച്ച കൈവരിച്ചു. രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാട് എന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഓഗസ്റ്റ് 1നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ, പദ്ധതി നിർവഹണ മന്ത്രാലയം തയ്യാറാക്കിയ പുതുക്കിയ കണക്കനുസരിച്ച് 2024-25 വർഷം തമിഴ്‌നാടിന്‍റെ ജിഎസ്‌ഡിപി 17.3 ലക്ഷം കോടി രൂപയാണ്. മുൻവർഷം 15.6 ലക്ഷം കോടിയായിരുന്ന സ്ഥാനത്താണിത്. സംസ്ഥാനം 14 വർഷത്തെ ഇടവേളയ്ക്കുശേഷമാണ്

Continue Reading
കൊല്ലത്ത് ബസ്‌ കാത്തുനിന്നവര്‍ക്കു നേരെ മിനിവാന്‍ ഇടിച്ചുകയറി; രണ്ടുപേർക്ക് ദാരുണാന്ത്യം
Kerala
0 min read
9.0k

കൊല്ലത്ത് ബസ്‌ കാത്തുനിന്നവര്‍ക്കു നേരെ മിനിവാന്‍ ഇടിച്ചുകയറി; രണ്ടുപേർക്ക് ദാരുണാന്ത്യം

ഓഗസ്റ്റ്‌ 7, 2025
0

കൊല്ലത്ത് ബസ് ‌സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പനവേലി സ്വദേശിനി സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ഓട്ടോ ഡ്രൈവറായ വിജയൻ (65) ചികിത്സയിലാണ്. കൊല്ലം കൊട്ടാരക്കര പനവേലിയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഡെലിവറി വാൻ ആയി ഉപയോഗിക്കുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. ഡ്രൈവറും മിനി ലോറിയും പൊലീസ് കസ്റ്റഡിയിലാണ്.

Continue Reading
51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു
Kerala
0 min read
9.6k

51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു

ഓഗസ്റ്റ്‌ 7, 2025
0

സേവനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നു സര്‍ക്കാര്‍ പിരിച്ചുവിട്ടു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിക്കാത്ത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാരെയാണ് നീക്കം ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് നിർദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

Continue Reading
കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala
0 min read
8.3k

കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഓഗസ്റ്റ്‌ 7, 2025
0

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാദ്ധ്യതയുമുണ്ട്.

Continue Reading