കനത്ത മഴ; യുപിയില്‍ 1245 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍; ജാര്‍ഖണ്ഡില്‍ 431 മരണം
ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. യുപിയിലെ 24 ജില്ലകളില്‍ 1245 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിന്‍റെ പിടിയിലാണ്. ഇതുവരെ 360 വീടുകള്‍ തകര്‍ന്നു. ലഖ്നൗ-ജൗന്‍പൂരില്‍ 8 വരെയും വാരണാസി-ബിജ്നോറില്‍ 12 വരെയും സ്‌കൂളുകള്‍ക്ക് അവധിയാണ്. 450-ലധികം റോഡുകള്‍ ഹിമാചല്‍ പ്രദേശില്‍ അടച്ചിട്ടിരിക്കുന്നു. ഇതില്‍ ദേശീയപാത 305 ഉം 5 ഉം ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 7 വരെ ഇതുവരെ 202 പേര്‍
കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയ്ക്കു മയക്കുവെടി വച്ചു; ചികിത്സ തുടങ്ങി
കാഴ്ചചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയ്ക്കു രാവിലെ ആനയെ മയക്കുവെടിവച്ചു വിദഗ്‌ധ സംഘം ചികിത്സ നൽകി തുടങ്ങി. ആനയുടെ ഇടതു കണ്ണിന് നേരത്തേ കാഴ്ചയില്ല. വലതു കണ്ണിന് കാഴ്‌ച കുറഞ്ഞതോടെയാണ് ചികിത്സ നൽകാൻ തീരുമാനിച്ചത്. ആനയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. തപ്പിത്തടഞ്ഞാണ് ആന നടക്കുന്നത് മുറിവുകൾക്കു കൂടി ചികിത്സ നൽകാനാണു തീരുമാനം.ചികിത്സ നൽകി ആനയെ കാട്ടിലേക്കു തന്നെ വിടണോ, വിദഗ്‌ധ ചികിത്സയ്ക്കായി വനം വകുപ്പിന്‍റെ ബേസ് ക്യാംപിലേക്കു കൊണ്ടു പോകണോയെന്ന കാര്യം
ഡോ. ഹാരിസിൻ്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗം: മെഡിക്കൽ കോളജ് പ്രിൻസിപ്പൾ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡോ സി. എച്ച്. ഹാരിസിൻ്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൾ ഡോക്ടർ പി.കെ. ജബ്ബാർ. ഒരു ഉപകരണം മുറിയിൽ ഉണ്ട്. എന്നാൽ പൂർണമായും മോർസിലോസ്കോപ്പ് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ല. ഡിഎംഇ അടക്കമുള്ളവരും പരിശോധനയിൽ ഉണ്ടായിരുന്നു. ഇന്ന് വീണ്ടും ഡിഎംഇയുടെ ടെക്‌നികൽ ടീം പരിശോധന നടത്തും. പരിശോധന കഴിഞ്ഞാൽ മാത്രമേ ഉപകരണം ഏതെന്ന് പറയാനാകുവെന്നും ഡോക്ടർ പി.കെ. ജബ്ബാർ അറിയിച്ചു. മുറിയിൽ
ധർമ്മസ്ഥല കൊലപാതകങ്ങൾ; അക്രമികൾക്കെതിരെ നടപടിയെടുക്കും: കർണാടക സർക്കാർ
ധർമ്മസ്ഥലക്കുസമീപം ബുധനാഴ്‌ചയുണ്ടായ അക്രമത്തിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയും മുഖ്യമന്ത്രി സിദ്ധരാമയ്യയും. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും യുവതികളുടെയും നൂറിലേറെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടിയെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷണം നടക്കുന്ന കഴിഞ്ഞ ദിവസം ധർമ്മസ്ഥലക്കുസമീപമാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യാഴാഴ്ച മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ബുധനാഴ്ചത്തെ സംഭവവുമായി ബന്ധപ്പെട്ട് പരാതികളും പ്രത്യാരോപണങ്ങളും ഉണ്ടെന്നും സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ
ഇത്തവണത്തെ ഓണത്തിന് കിടിലൻ സമ്മാനവുമായി സപ്ലൈകോ
ഇത്തവണത്തെ ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ. വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണ സമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ്
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ വീണ്ടും ചർച്ചയിൽ
ശ്രീപത്മനാഭ ക്ഷേത്രത്തിൽ അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ സംബന്ധിച്ചു ചർച്ചകൾ വീണ്ടുമുയർന്നു. എ, ബി നിലവറകളുള്ളത് ക്ഷേത്രത്തിന്‍റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്‍റെ ഭാഗത്താണിവ. ക്ഷേത്രത്തിലുള്ളത് അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകൾ ഉൾപ്പെടെ 6 നിലവറകളാണ്. സുപ്രീം കോടതിയുടെ അറകളിലെ സുക്ഷിപ്പുകളുടെ കണക്ക് എടുക്കണമെന്ന നിർദേശത്തെ തുടർന്ന് 2011 ജൂണിൽ
തിരഞ്ഞെടുപ്പുകളിൽ അട്ടിമറി: കോൺഗ്രസിൻ്റെ വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ
തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ, കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന റാലിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പങ്കെടുക്കും. രാഹുൽഗാന്ധി പുറത്തുവിട്ട വിവരങ്ങൾ, ബിഹാർ വോട്ടർ പട്ടികാ പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉയർത്തും. അതേസമയം പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും. ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച വേണമെന്ന് ആവശ്യത്തിലുറച്ച് പ്രതിപക്ഷം നോട്ടീസ്
ലാൽബാഗ് പുഷ്‌പമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്‌തു
സ്വാതന്ത്ര്യദിനതോടനുബന്ധിച്ചു എല്ലാവർഷവും നടത്തിവരുന്ന ലാൽബാഗ് പുഷ്‌പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്‌തു. പുഷ്‌പമേല ഓഗസ്റ്റ് 18 വരെ ഉണ്ടാകും.സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ, ക്രാന്തിവീര സങ്കോളി രായണ്ണ എന്നിവർക്കുള്ള ആദരവായാണ് മേള സംഘടിപ്പിക്കുന്നത്. പൂക്കൾ കൊണ്ട് നിർമിച്ച കിട്ടൂർ കോട്ടയുടെ കൂറ്റൻ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണം. മുതിർന്നവർക്കു വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റു ദിവസങ്ങളിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിനു മുകളിലുള്ള
ജെയ്നമ്മ തിരോധാനക്കേസ്; സെബാസ്റ്റ്യന്‍റെ കാറിൽ നിന്ന് ചുറ്റിക, കത്തി, ഡീസൽ കന്നാസ് എന്നിവ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി
ജെയ്നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യൻ്റെ കാറിൽ നിന്ന് ഡീസൽ കന്നാസ്, കത്തി, ചുറ്റിക, പേഴ്‌സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കേസിൽ നിർണായകമാകുന്ന തെളിവുകൾ കിട്ടിയത്. സെബാസ്റ്റ്യന്‍റെ ഭാര്യയുടെ ഏറ്റുമാനൂരിലെ വീട്ടിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ നിന്നാണ് വസ്ക്കൾ കണ്ടെത്തിയത്. അന്വേഷണസംഘം ബിന്ദു പദ്മനാഭന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രവീണിന്‍റെ മൊഴി രേഖപ്പെടുത്തി. ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇറ്റലിയിലായിരുന്ന സഹോദരനെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
സ്വർണവില വീണ്ടും റെക്കോർഡിലേക്ക്
സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 9,400 രൂപയിലും പവന് 75,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 7,715 രൂപയിലെത്തി. ബുധനാഴ്‌ചയും കഴിഞ്ഞ ജൂലൈ 27നും കുറിച്ച പവന് 75,040 രൂപയെന്ന റിക്കാർഡാണ് ഇന്നു തകർത്തെറിഞ്ഞത്. കഴിഞ്ഞ അഞ്ചു പ്രവൃത്തിദിനങ്ങൾക്കിടെ മാത്രം ഗ്രാമിന് 250 രൂപയും പവന് 2,000