സാന്ദ്ര തോമസിന് തിരിച്ചടി, നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത ഹർജി കോടതി തള്ളി
Kerala
0 min read
8.3k

സാന്ദ്ര തോമസിന് തിരിച്ചടി, നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത ഹർജി കോടതി തള്ളി

ഓഗസ്റ്റ്‌ 13, 2025
0

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൽകിയ പ്രതീക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് നൽകിയ ഹർജി കോടതി തള്ളി. സാന്ദ്രയുടെ ഹർജി എറണാകുളം സബ് കോടതിയാണ് തള്ളിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്രാ തോമസിന് ഇതോടെ മത്സരിക്കാൻ സാധിക്കില്ല. പ്രസിഡൻ്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ സാന്ദ്ര പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക തള്ളുകയായിരുന്നു. കെ.എഫ്.പി.എയുടെ

Continue Reading
ജമ്മുവിലെ ഉറി സെക്ടറിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു
India
0 min read
8.0k

ജമ്മുവിലെ ഉറി സെക്ടറിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ഓഗസ്റ്റ്‌ 13, 2025
0

ജമ്മു കാശ്മീരിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഇന്ന് പുലർച്ചെ ആണ് ഭീകരർ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടൽ നടന്നത്. ഇപ്പോഴും ഭീകരർക്കായി ഉറി സെക്ടറിൽ കനത്ത തിരച്ചിൽ തുടരുകയാണ്.

Continue Reading
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളലിൽ കേന്ദ്രത്തിനെതിരേ ഹൈക്കോടതി
Kerala
1 min read
9.7k

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളലിൽ കേന്ദ്രത്തിനെതിരേ ഹൈക്കോടതി

ഓഗസ്റ്റ്‌ 13, 2025
0

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം അറിയിക്കാൻ കേന്ദ്രത്തിന് അവസാന അവസരം നൽകി ഹൈക്കോടതി. സെപ്റ്റംബർ 10-ന് തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം. തീരുമാനം ഓണത്തിന് ശേഷം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അവസാന അവസരമാണ് ഇതെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്. സെപ്റ്റംബർ 10 അവസാന അവസരമായിരിക്കുമെന്നാണ് കോടതി പറഞ്ഞു. കേരള ബാങ്ക്

Continue Reading
Kerala
0 min read
10.0k

മാവേലിക്കരയിൽ കെഎസ്‌ആർടിസി കണ്ടക്‌ടറുടെ കഞ്ചാവ് കച്ചവടം; ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ അറസ്റ്റ്

ഓഗസ്റ്റ്‌ 13, 2025
0

കെഎസ്ആർടിസി ജീവനക്കാരൻ കഞ്ചാവുമായി മാവേലിക്കരയിൽ പിടിയിൽ. ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്‌ണ (35) ആണ് പിടിയിലായത്. ഇയാൾ കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്‌ടറാണ്. ഇയാൾ കെഎസ്ആർടിസിയിൽ 15 വർഷമായി കണ്ടക്‌ടറായി ജോലി ചെയ്യുകയാണ്. ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പിടിയിലായത്. മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിൻചുവട് ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. 1.286 കിലോ

Continue Reading
‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’ സുരേഷ് ഗോപിയുടെ ഒറ്റവരി മറുപടി
Kerala
1 min read
9.6k

‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’ സുരേഷ് ഗോപിയുടെ ഒറ്റവരി മറുപടി

ഓഗസ്റ്റ്‌ 13, 2025
0

വോട്ടർപട്ടിക വിവാദത്തിനും ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനും ശേഷം ആദ്യമായാണ് സുരേഷ്ഗോപി തൃശൂരിലെത്തിയത്. ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നു പുലർച്ചെ എത്തിയ സുരേഷ് ഗോപി ഇന്ന‌ലെ സിപിഎം-ബിജെപി സംഘർഷത്തിൽ പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ഇത്രത്തോളം സഹായിച്ചതിനു നന്ദിയെന്ന് സുരേഷ്ഗോപി പ്രതികരിച്ചു. പിന്നീട് പാർട്ടി ഓഫിസിലേക്ക് പോയി പ്രവർത്തകരുമായി ചർച്ച നടത്തും. തുടർന്ന്, സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് ബിജെപി നടത്തുന്ന

Continue Reading
സെപ്റ്റംബറില്‍ മോദി യുഎസിലേക്ക്; ട്രംപുമായി തീരുവത്തർക്കത്തിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യത
India
1 min read
8.2k

സെപ്റ്റംബറില്‍ മോദി യുഎസിലേക്ക്; ട്രംപുമായി തീരുവത്തർക്കത്തിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഓഗസ്റ്റ്‌ 13, 2025
0

ഇന്ത്യ-യുഎസ് ബന്ധം വ്യാപാരത്തീരുവ വിഷയത്തിൽ വഷളായിരിക്കേ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് സൂചനകൾ. സെപ്റ്റംബർ മാസം ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ മോദി അമേരിക്കയ്ക്ക് പോയേക്കുമെന്നും തീരുവ വിഷയത്തിൽ തർക്കം നിലനിൽക്കെ പരിഹരിക്കാൻ ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോദി ട്രംപിനെ കൂടാതെ യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലൻസിയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ന്യൂയോർക്കിൽ സെപ്റ്റംബറിലാണ് ഐക്യരാഷ്ട്രസംഘടനയുടെ

Continue Reading
കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു
World
1 min read
9.2k

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു

ഓഗസ്റ്റ്‌ 13, 2025
0

കുവൈത്തിൽ വിഷമദ്യം കഴിച്ച് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്‌. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. വിഷമദ്യം കഴിച്ചവരിൽ ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് വിവരം. മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതായി പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച വിഷബാധയേറ്റതിനെത്തുർന്ന് ഫർവാനിയ, അദാൻ ആശുപത്രികളിൽ 15-ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവേ ഇവരിൽ 10 പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. അഹമ്മദി

Continue Reading
Kerala World
1 min read
8.6k

ശബരിമല തീർത്ഥാടനം ശ്രീലങ്ക ഔദ്യോഗികമായി അംഗീകരിച്ചു

ഓഗസ്റ്റ്‌ 13, 2025
0

ശബരിമല ക്ഷേത്രത്തെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി അംഗീകരിച്ച് ശ്രീലങ്കൻ സർക്കാർ. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം. 15,000ൽ അധികം ശ്രീലങ്കൻ പൗരന്മാർ ഓരോ വർഷവും ശബരിമലയിൽ ദർശനം നടത്തുന്നുണ്ട്‌. വളരെ കാലമായുള്ള തീർത്ഥാടക ബന്ധം കൂടി കണക്കിലെടുത്താണ്‌ അംഗീകൃത തീർത്ഥാടന കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയതെന്ന്‌ ലങ്കന്‍ സർക്കാർ അറിയിച്ചു. ‘ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ പ്രശസ്തമായ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിരവധി ശ്രീലങ്കൻ തീർ‌ത്ഥാടകര്‍ ദർശനം നടത്തുന്നു’ എന്ന് ലങ്കൻ സർക്കാർ

Continue Reading
ഭാര്യയുമായി അവിഹിത ബന്ധം; വീടുമാറിയിട്ടും രക്ഷയില്ല; യുവാവിനെ കൊലപ്പെടുത്തി
Karnataka
0 min read
8.9k

ഭാര്യയുമായി അവിഹിത ബന്ധം; വീടുമാറിയിട്ടും രക്ഷയില്ല; യുവാവിനെ കൊലപ്പെടുത്തി

ഓഗസ്റ്റ്‌ 13, 2025
0

ബെംഗളുരുവിൽ യുവാവിനെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി. വിനയ കുമാർ (39) ആണ് കൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തായ ധനഞ്ജയ ആണ് വിനയ് കുമാറിനെ കൊലപ്പെടുത്തിയത്. 30 വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുവരും വളർന്നത് ബെംഗളൂരുവിലെ മാഗഡിയിലാണ്. 10 വർഷം മുമ്പ് റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന വിനയ് കുമാർ ആശ എന്ന യുവതിയെ വിവാഹം ചെയ്‌തിരുന്നു. കാമാക്ഷിപാളയയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ധനഞ്ജയയുമായി തന്‍റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് അടുത്തിടെ വിനയ് കുമാർ

Continue Reading
ഭാര്യയെ 2 മാസമായി കാണാതായി; വിഡിയോ പോസ്റ്റ് ചെയ്ത് ഭർത്താവ് ജീവനൊടുക്കി
Kerala
0 min read
7.8k

ഭാര്യയെ 2 മാസമായി കാണാതായി; വിഡിയോ പോസ്റ്റ് ചെയ്ത് ഭർത്താവ് ജീവനൊടുക്കി

ഓഗസ്റ്റ്‌ 13, 2025
0

സാമ്പത്തിക ബാധ്യതയെത്തുടർന്ന് വീടുവിട്ടിറങ്ങിയ ഭാര്യയെപ്പറ്റി 2 മാസമായിട്ടും വിവരം ലഭിക്കാതായതോടെ ഭർത്താവ് ആത്മഹത്യ ചെയ്തു. കണ്ണൂരിൽ ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ഭാര്യയെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്. രഞ്ജിനി കഴിഞ്ഞ ജൂൺ 11ന് രാവിലെ ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ്. ഇവരെക്കുറിച്ചു പിന്നീട് വിവരമില്ലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബാങ്കിൽ പോയില്ലെന്നു

Continue Reading