വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം അറിയിക്കാൻ കേന്ദ്രത്തിന് അവസാന അവസരം നൽകി ഹൈക്കോടതി. സെപ്റ്റംബർ 10-ന് തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം. തീരുമാനം ഓണത്തിന് ശേഷം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
അവസാന അവസരമാണ് ഇതെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്. സെപ്റ്റംബർ 10 അവസാന അവസരമായിരിക്കുമെന്നാണ് കോടതി പറഞ്ഞു. കേരള ബാങ്ക് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളിയിരുന്നു.
ഇതേരീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളിക്കൂടെ എന്നാണ് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചത്. കേന്ദ്ര സർക്കാർ മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്.
ഓണാവധിയല്ലേ, അതിന് ശേഷം താൻ നേരിട്ട് കോടതിയിൽ വരുന്നുണ്ട്. അന്ന് തീരുമാനം അറിയിക്കാം എന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഏറൽ സുന്ദരേശൻ കോടതിയിൽ പറഞ്ഞത്.