India
1 min read
9.3k

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പ്രതിരോധ വകുപ്പ് ഗസ്റ്റ് ഹൗസ് മാനേജര്‍ അതിര്‍ത്തിയില്‍ അറസ്റ്റില്‍

ഓഗസ്റ്റ്‌ 14, 2025
0

ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ ജയ്‌സാല്‍മീറിലെ പ്രതിരോധ വകുപ്പ് (ഡിആര്‍ഡിഒ -ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍) ഗസ്റ്റ് ഹൗസ് മാനേജറെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയായ മഹേന്ദ്ര പ്രസാദാണ് അറസ്റ്റിലായത്. ഇയാള്‍ 2008 മുതല്‍ ഗസ്റ്റ് ഹൗസില്‍ ജോലി ചെയ്ത് വരികയാണ്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ചന്ദനിലാണ് ഗസ്റ്റ് ഗൗസ് സ്ഥിതി ചെയ്യുന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉന്നത ഡിആര്‍ഡിഒ ശാസ്ത്രജ്ഞരും ഇവിടെ പതിവായി താമസിക്കാറുണ്ട്.

Continue Reading
സെബാസ്റ്റ്യന്‍റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തൽ
Kerala
0 min read
8.5k

സെബാസ്റ്റ്യന്‍റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തൽ

ഓഗസ്റ്റ്‌ 14, 2025
0

ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതി ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനഫലത്തിലാണ് ഇതു സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. സെബാസ്റ്റ്യൻ ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിന് കൂടുതൽ ബലം പകരുന്ന തെളിവാണിത്. വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി സെബാസ്റ്റ്യൻ പണയം വെച്ച സ്വർണാഭരണങ്ങളും ജെയ്‌നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നേരത്തേ സെബാസ്റ്റ്യൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയിൽ

Continue Reading
ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
India
1 min read
8.1k

ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

ഓഗസ്റ്റ്‌ 14, 2025
0

ഛത്തീസ്ഗഢിലെ മാൻപൂർ- മോഹ് ല- അമ്പഗഢ് ചൗകി ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. മദൻവാദ വനത്തിൽ നക്സൽ വിരുദ്ധ ഓപ്പറേഷനുമായി ബന്ധപ്പെട്ട് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിന് ശേഷം പ്രദേശത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞാണ് നക്സലൈറ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഓപ്പറേഷനിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൻ്റെ സംഘവും ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്ത് നക്സലൈറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള

Continue Reading
അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു
Sports
0 min read
8.7k

അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു

ഓഗസ്റ്റ്‌ 14, 2025
0

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയിൽ നടന്നു. മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ പിതാവ് രവി ഘായി. ബ്രൂക്‌ലിൻ ക്രീമറി, ഇന്റർകോണ്ടിനെൻ്റൽ ഹോട്ടൽ തുടങ്ങിയവ ഘായി കുടുംബത്തിൻ്റെ

Continue Reading
മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിബിഎംപി നഷ്ടപരിഹാരം വിതരണം ചെയ്തു: ഡി.കെ ശിവകുമാർ
Karnataka
0 min read
9.2k

മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിബിഎംപി നഷ്ടപരിഹാരം വിതരണം ചെയ്തു: ഡി.കെ ശിവകുമാർ

ഓഗസ്റ്റ്‌ 14, 2025
0

മരം വീണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഷ്ടപരിഹാരം വിതരണം ചെയ്തതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിയമസഭാ സമ്മേളനത്തിൽ പറഞ്ഞു. നഗരത്തിലെ മഴയിൽ ഇതുവരെ 878 റോഡുകൾ തകർന്നു. 1,114 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, മരങ്ങൾ കടപുഴകി വീണ് മൂന്ന് പേർ മരിച്ചു. ബൊമ്മനഹള്ളിയിലാണ് ഏറ്റവും കൂടുതൽ റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചത്, ഏകദേശം 150 കിലോമീറ്റർ റോഡുകൾ തകർന്നു. വീടുകളിലേക്ക് വെള്ളം കയറിയ സംഭവങ്ങൾ

Continue Reading
Kerala
1 min read
9.2k

കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്

ഓഗസ്റ്റ്‌ 14, 2025
0

വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരതിന് നേരെയാണ് കല്ലേറുണ്ടായത്. തിരൂർ സ്റ്റേഷന് അടുത്ത് വെച്ചാണ് സംഭവം. C7 കോച്ചിലെ 30 -ാം നമ്പർ സീറ്റിലാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ വിൻഡോ ഗ്ലാസ് തകർന്നു. സീറ്റിൽ ആരും ഉണ്ടാവാത്തതിനാൽ ആർക്കും പരുക്കേറ്റില്ല. ഷൊർണൂരിൽ നിന്ന് ആർപിഎഫ് സംഘം ട്രെയിനിൽ കയറി പരിശോധന നടത്തി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. നേരത്തെയും വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ

Continue Reading
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്
India
1 min read
10.3k

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്

ഓഗസ്റ്റ്‌ 14, 2025
0

ഇന്ത്യ – ചൈന അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഈ മാസം അവസാനം ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി ചർച്ച നടത്തും. ഇന്ത്യ – ചൈന അതിർത്തി മേഖലകളിലെ സംഘർഷാവസ്ഥ ലഘൂകരിച്ചതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു. അമേരിക്ക ഇന്ത്യയ്ക്കും ചൈനയ്ക്കും തിരുവ ചുമത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി

Continue Reading
വയനാട് ഉരുൾപൊട്ടൽ: വായ്പകൾ എഴുതിത്തളുന്നതിൽ തീരുമാനമറിയിക്കാൻ ഹൈക്കോടതി
Kerala
0 min read
8.9k

വയനാട് ഉരുൾപൊട്ടൽ: വായ്പകൾ എഴുതിത്തളുന്നതിൽ തീരുമാനമറിയിക്കാൻ ഹൈക്കോടതി

ഓഗസ്റ്റ്‌ 14, 2025
0

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതത്തിൽപെട്ടവരുടെ വായ്പകൾ എഴുതിത്തളുന്നതിൽ തീരുമാനമറിയിക്കാൻ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. വരുന്ന സെപ്തംബർ 10നകം തീരുമാനം അറിയിക്കണമെന്നാണ് വയനാട് പുനരധിവാസം സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് അന്ത്യശാസനം നൽകി.വിവിധ മന്ത്രാലയങ്ങൾ വിഷയം പരിശോധിച്ചു വരിയാണെന്നറിയിച്ച് കേന്ദ്രം സമയം നീട്ടിവാങ്ങിയിരുന്നു. കേന്ദ്രസർക്കാരിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് ഇന്നലെയും അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. തുടർന്നാണ് ഒരവസരം

Continue Reading
കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ
Kerala
1 min read
8.1k

കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ

ഓഗസ്റ്റ്‌ 14, 2025
0

കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി അന്വേഷണത്തിനൊടുവിൽ പോലീസ് പിടിയിൽ. ഫറോക്ക് ഇൻസ്പെക്ട‌ർ ടി.എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഓടിപ്പോയ പ്രതിയെ പിടിച്ചത്. ഗവ.മാപ്പിള യുപി സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. നാട്ടുകാരുടെയും ഡ്രൈവർമാരുടെയും സഹായത്തോടെയാണ് വ്യാഴാഴ്ച്‌ച പുലർച്ചെ 2.45-ഓടെ പ്രതിയെ പിടികൂടിയത്. രാത്രി എആർ ക്യാമ്പിൽനിന്നെത്തിയ കൂടുതൽ പോലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലായിരുന്ന പ്രതി പിടിയിലായത്. അസമിൽ നിന്ന് നാലുമാസം മുൻപ് വെൽഡിങ്

Continue Reading
പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി
India
0 min read
9.8k

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി

ഓഗസ്റ്റ്‌ 14, 2025
0

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ചുള്ള ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ ഉത്തരവ്. ദേശീയപാതയോരങ്ങളിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്നും സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തടയാവൂവെന്നും കോടതി വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്‌താണ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്.ദേശീയപാതയിൽ ദീർഘദൂര യാത്രചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ആശ്വാസമാണ്

Continue Reading