ഛത്തീസ്ഗഢിലെ മാൻപൂർ- മോഹ് ല- അമ്പഗഢ് ചൗകി ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. മദൻവാദ വനത്തിൽ നക്സൽ വിരുദ്ധ ഓപ്പറേഷനുമായി ബന്ധപ്പെട്ട് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്.

വെടിവെപ്പിന് ശേഷം പ്രദേശത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞാണ് നക്സലൈറ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഓപ്പറേഷനിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൻ്റെ സംഘവും ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രദേശത്ത് നക്സലൈറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയിൽ ഓപ്പറേഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ലോകേഷ് സലാമെ, വിജയ് റെഡ്ഡി എന്നിവരാണെന്ന് കൊല്ലപ്പെട്ട നക്‌സലൈറ്റുകൾ എന്ന് തിരിച്ചറിഞ്ഞതായി സുരക്ഷാസേന പറഞ്ഞു.

Related Posts