രേണുക സ്വാമി കൊലക്കേസ്: ദർശൻ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കർണാടക സർക്കാരിന്‍റെ അപ്പീലിലാണ് നടപടി. ജസ്റ്റിസുമാരായ ജെ.ബി.പർദിവാലയും ആർ.മഹാദേവനും അടങ്ങിയ ബെഞ്ച് ദർശന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമർശിച്ചു. നടി പവിത്ര ഗൗഡ ഉൾപ്പെടെ 6 പേരുടെ ജാമ്യവും റദ്ദാക്കി. വൈകിട്ട് ദർശൻ ബെംഗളൂരു വിചാരണ കോടതിയിൽ കീഴടങ്ങും. ജാമ്യം അനുവദിച്ചത് യാന്ത്രികമായ രീതിയിലാണെന്നും ഹൈക്കോടതിയിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ്
ജമ്മു കാശ്‌മീരിൽ മേഘവിസ്ഫോടനം; 10 പേർ മരിച്ചതായി റിപ്പോർട്ട്
ജമ്മു കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. മസ്റ്റൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. മസ്റ്റൈൽ മാതാ യാത്ര മേഘവിസ്ഫോടനത്തെത്തുടർന്ന് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് കിഷ്ത്വാർ കളക്‌ടർ പങ്കജ് കുമാർ ശർമ്മയുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ചോസോതി മേഖലയിൽ കാര്യമായ ആൾനാശത്തിന് കാരണമായേക്കാവുന്ന കനത്ത മേഘവിസ്ഫോടനമാണുണ്ടായത്. സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും
ഫോണിൽ സംസാരിച്ചതിൽ പ്രകോപനം; ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നേമം കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപമുണ്ടായ സംഭവത്തിൽ ബിൻസി ആണ് മരിച്ചത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുനിൽ ബുധനാഴ്ച രാത്രി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിൻസിയെ കണ്ടെത്തിയത്. ശാന്തിവിളയിലെ ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിൻസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സുനിൽ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണിൽ
നിമിഷപ്രിയയുടെ മോചനം: ഹർജി 8 ആഴ്‌ചത്തേക്ക് സുപ്രീംകോടതി മാറ്റി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹർജി 8 ആഴ്‌ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും ജസ്റ്റീസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശം നൽകി. കേസിൽ നിലവിലെ സ്ഥിതിഗതികൾ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചു. നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ വധശിക്ഷയുടെ തീയതി മാറ്റിയ കാര്യം കോടതിയെ അറിയിച്ചു. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ
ഹിമാചല്‍പ്രദേശില്‍ വീണ്ടും മിന്നല്‍പ്രളയം; മഴക്കെടുതിയിൽ മരണം 241 ആയി
കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിൽ ബുധനാഴ്‌ചയോടെ മിന്നൽപ്രളയവും മേഘവിസ്ഫോടനവും. ഷിംല, ലാഹൗൾ-സ്‌പിറ്റി, കുളു തുടങ്ങിയ ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 4 പേർ കിനോറിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
എഡിജിപി അജിത് കുമാറിന് തിരിച്ചടി; വിജിലൻസിൻ്റെ ക്ലീൻചിറ്റ് കോടതി തള്ളി
എഡിജിപി എം.ആർ.അജിത് കുമാറിന് തിരിച്ചടി. ക്ലീൻചിറ്റ് നൽകിയ വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സ്പെഷ്യൽ വിജിലൻസ് കോടതി തള്ളി സർക്കാർ നേരത്തേ അംഗീകരിച്ച റിപ്പോർട്ടാണ് കോടതി തള്ളിയത്. അന്വേഷണ റിപ്പോർട്ടിൻ്റെ ഒറിജിനൽ പകർപ്പും കേസ് ഡയറിയും അന്വേഷണം സംബന്ധിച്ച സർക്കാർ ഉത്തരവിൻ്റെ പകർപ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. ഡിവൈഎസ്‌പി ഷിബു പാപ്പച്ചൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 30 ന് വിജിലൻസ്
ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസിന്‍റെ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി
ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റിയ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. 10 ദിവസം മുമ്പ് ഫാനിൻ്റെയും ടോയ്ലറ്റുകളിലേയും തകരാറുകൾ കാരണം കോച്ച് യാർഡിലേക്ക് മാറ്റിയിട്ടിരിക്കുകയായിരുന്നു. ഫാനുകൾ തകരാറിലായതിനാൽ കോച്ച് ഒരു ആഴ്ചയിലേറെയായി നിശ്ചലമായിരുന്നു. കോച്ചിൽ നിന്ന് പുറപ്പെട്ട ദുർഗന്ധത്തെ തുടർന്ന് റെയിൽവേ ജീവനക്കാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭിക്ഷാടനം നടത്തുന്ന, 50 വയസ്സ് പ്രായം തോന്നിക്കുന്ന നാടോടി സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് നിഗമനം.
മുൻ ടെന്നീസ് താരം ലിയാൻഡർ പേസിൻ്റെ പിതാവ് ഡോ.വെസ് പേസ് അന്തരിച്ചു
മുൻ ടെന്നീസ് താരം ലിയാൻഡർ പേസിൻ്റെ പിതാവ് ഡോ.വെസ് പേസ് (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ഇന്ത്യൻ കായികരംഗവുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന വെസ് പേസിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 1972 ൽ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. ഇന്ത്യൻ ഹോക്കി ടീമിലെ മിഡ്‌ഫീൽഡറായിരുന്ന അദ്ദേഹം ഫുട്ബോൾ, ക്രിക്കറ്റ്, റഗ്ബി തുടങ്ങി നിരവധി കായിക
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു
ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 1090 പേർക്കാണ് മെഡൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 99 പേർക്ക് വിശിഷ്ട സേവനത്തിനും 233 പേർക്ക് ധീരതയ്ക്കുമുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേർക്ക് സുസ്‌ത്യർഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 10 പേർക്ക് സുസ്‌ത്യർഹമായ സേവനത്തിനുള്ള മെഡലും ലഭിച്ചിട്ടുണ്ട്.
കുവൈറ്റ് വിഷമദ്യദുരന്തത്തില്‍ മലയാളികളുള്‍പ്പെടെ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍
കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. മലയാളികളും ഇക്കൂട്ടത്തിൽ ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും