മുൻ ടെന്നീസ് താരം ലിയാൻഡർ പേസിൻ്റെ പിതാവ് ഡോ.വെസ് പേസ് (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച‌ രാവിലെ ആയിരുന്നു അന്ത്യം. ഇന്ത്യൻ കായികരംഗവുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന വെസ് പേസിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

1972 ൽ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. ഇന്ത്യൻ ഹോക്കി ടീമിലെ മിഡ്‌ഫീൽഡറായിരുന്ന അദ്ദേഹം ഫുട്ബോൾ, ക്രിക്കറ്റ്, റഗ്ബി തുടങ്ങി നിരവധി കായിക ഇനങ്ങളിലും കഴിവ് തെളിയിച്ചു. 1996 മുതൽ 2002 വരെ ഇന്ത്യൻ റഗ്ബി ഫുട്ബോൾ യുണിയൻ്റെ പ്രസിഡൻറായിരുന്നു.

Related Posts