ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 1090 പേർക്കാണ് മെഡൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിൽ 99 പേർക്ക് വിശിഷ്ട സേവനത്തിനും 233 പേർക്ക് ധീരതയ്ക്കുമുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേർക്ക് സുസ്‌ത്യർഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 10 പേർക്ക് സുസ്‌ത്യർഹമായ സേവനത്തിനുള്ള മെഡലും ലഭിച്ചിട്ടുണ്ട്.

Related Posts