ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റിയ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. 10 ദിവസം മുമ്പ് ഫാനിൻ്റെയും ടോയ്ലറ്റുകളിലേയും തകരാറുകൾ കാരണം കോച്ച് യാർഡിലേക്ക് മാറ്റിയിട്ടിരിക്കുകയായിരുന്നു.

ഫാനുകൾ തകരാറിലായതിനാൽ കോച്ച് ഒരു ആഴ്ചയിലേറെയായി നിശ്ചലമായിരുന്നു. കോച്ചിൽ നിന്ന് പുറപ്പെട്ട ദുർഗന്ധത്തെ തുടർന്ന് റെയിൽവേ ജീവനക്കാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭിക്ഷാടനം നടത്തുന്ന, 50 വയസ്സ് പ്രായം തോന്നിക്കുന്ന നാടോടി സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് നിഗമനം. 7 ദിവസം മുമ്പെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്.

മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവർ കൊച്ചിയിൽ നിന്ന് ട്രെയിനിൽ കയറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്

Related Posts