മലയാളത്തിൻ്റെ മഹാനടൻ അടുത്ത മാസം മുതൽ സജീവമാകും
മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി അടുത്ത മാസം ആദ്യ വാരത്തോടെ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാകും. മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനെന്നും കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ അഷ്കർ സൗദാൻ. അഷ്കർ സൗദാൻ മുഖ്യവേഷത്തിൽ എത്തുന്ന”ദി കേസ് ഡയറി “എന്ന ചിത്രത്തിന്‍റെ വാർത്ത സമ്മേളനത്തിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. അദ്ദേഹത്തിന്‍റെ പിറന്നാൾ സെപ്റ്റംബർ 7 ന് ആണ്. പുതിയ ഗെറ്റപ്പിൽ അന്ന് എത്തുമെന്നും അഷ്കർ പറഞ്ഞു. കുടുംബം അദ്ദേഹത്തിൻ്റെ തിരിച്ച് വരവിൽ
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് എതിരെ ആക്രമണം
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് എതിരെ ആക്രമണം. ഔദ്യോഗിക വസതിയിൽ ഇന്നു രാവിലെ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാൾ കരണത്തടിക്കുകയും തലമുടി പിടിച്ചുവലിക്കുകയുമായിരുന്നു. സംഭവത്തിൽ 30കാരൻ പിടിയിലായി. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. രേഖ ഗുപ്‌തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനങ്ങളുടെ പരാതികൾ കേൾക്കാൻ എല്ലാ ആഴ്‌ചയും ‘ജൻസുൻവായ്’ എന്ന പേരിൽ മുഖ്യമന്ത്രി വസതിയിൽ ജനസമ്പർക്ക
അമ്മ; പുതിയ ഭരണസമിതിയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്
താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് യോഗം ഇന്ന്. രാവിലെ അമ്മ ഓഫീസിൽവെച്ച് ചേരുന്ന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശ്വേതാ മേനോൻ്റെ പ്രതികരണം. അമ്മയുടെ നേതൃത്വത്തിലേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടത് സ്വാഗതം ചെയ്യുന്നു എന്ന് ഡബ്ല്യൂ സി സി അംഗങ്ങൾ പ്രതികരിച്ചിരുന്നു. സംഘടനക്കുള്ളില്‍ തന്നെയുള്ള തർക്കങ്ങൾക്കും പരാതികള്‍ക്കുമാകും ആയിരിക്കും പ്രഥമ പരിഗണന. മെമ്മറി കാർഡ് വിവാദം യോഗത്തിൽ
യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊഴിഞ്ഞാമ്പാറ കരംപൊറ്റയിൽ സന്തോഷ് (42) കൊല്ലപ്പെട്ട സംഭവത്തിൽ മുങ്കിൽമട സ്വദേശി ആറുച്ചാമി (45) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാത്രിയാണ് സന്തോഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആറുച്ചാമി, സന്തോഷിൻ്റെ വനിതാ സുഹൃത്തിൻ്റെ ഭർത്താവാണെന്ന് പോലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. പ്രതിയെ ചിറ്റൂർ ഡി വൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തുവരുകയാണ്.
പാർലമെൻറിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയനോട്ടീസ് കൊണ്ടുവരും
ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും വോട്ടുചോരിയിലും പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. എസ് ഐ ആറില്‍ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയനോട്ടീസ് കൊണ്ടുവരും. അതേസമയം വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ലോക്‌സഭയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഒരു മാസത്തിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്ന നിയമ ഭേദഗതിയാണ് കൊണ്ടുവരിക. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ബില്‍ ബാധകമാകും.
വോട്ടർപട്ടിക ശുദ്ധീകരണം; വില്ലേജ് ഓഫിസർമാരുടെ യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
ബി.എൽ.ഒമാരെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ വില്ലേജ് ഓഫിസർമാരുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല ഭരണകുടങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ വർഷാവസാനത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ്’ക മ്മീഷൻ തീവ്രപരിശോധന പ്രഖ്യാപിച്ചിരിക്കെയാണ് നടപടി. വോട്ടർപട്ടിക ഉൾപ്പെട്ട വിഷയങ്ങളിൽ സമീപകാലത്ത് ഉയർന്നുവന്ന പരാതികളെ ത്തുടർന്നാണ് നടപടി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാരുടെ നേത്യത്വത്തിലാണ് അവരുടെ കീഴിൽ വിഭജിക്കപ്പെട്ട മണ്ഡലങ്ങളിലെ വില്ലേജ് ഓഫിസർമാരെ വിളിച്ചുകുട്ടേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർപട്ടികയിലെ
പലിശക്കാരുടെ ഭീഷണി: ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും
എറണാകുളം പറവൂരില്‍ പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മ ആശ ബെന്നിയുടെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടുവള്ളി സ്വദേശിയായ ആശ പുഴയില്‍ ചാടി ജീവനൊടുക്കിയത് നിരന്തര ഭീഷണിയില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ട് നല്‍കും. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കും. പലിശക്കാര്‍ മൂന്ന് തവണ ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ കുടുംബം പറഞ്ഞു. പണമിടപാട് സംബന്ധിച്ച വിവരം
കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കമാകും
കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിന് നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ തുടക്കമാകും. ഉച്ചയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. ഫൈനലുൾപ്പെടെ 33 മത്സരങ്ങളാകും ഉണ്ടാവുക. സെപ്റ്റംബർ ഏഴിനാണ് ഫൈനൽ. എല്ലാ ദിവസവും ആദ്യ മത്സരം ഉച്ചയ്ക്ക് 2.30-നും രണ്ടാമത്തെ മത്സരം വൈകീട്ട് 6.45-നുമാണ്. ഏരീസ് കൊല്ലം സെയിലേഴ്‌സ്, ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ളൂ ടൈഗേഴ്‌സ്, കാലിക്കറ്റ്
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണം: പ്രധാനമന്ത്രി
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തി പ്രശ്‌നത്തിന് ന്യായവും നീതിയുക്തവും പരസ്പരം സ്വീകാര്യവുമായ പരിഹാരം കാണാനുളള പ്രതിബദ്ധത ഇന്ത്യന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച വൈകുന്നേരം തന്നെ സന്ദര്‍ശിച്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയോടാണ് നരേന്ദ്ര മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ടിയാന്‍ജിനില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയിലേക്ക് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ ക്ഷണവും സന്ദേശവും വാങ് യി പ്രധാനമന്ത്രിക്ക് കൈമാറി. കസാനില്‍
ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്‌പീക്കർ പദവി ഒഴിയില്ല
പത്തനംതിട്ട സിപിഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്‌പീക്കർ പദവി ഒഴിയില്ല. പാർട്ടിക്ക് ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഡപ്യൂട്ടി സ്‌പീക്കർക്ക് രാഷ്ട്രീയമാകാം. രാഷ്ട്രീയ ചർച്ച നിയമസഭയിൽ പോലും തുടങ്ങിവയ്ക്കുന്നത് ഡപ്യൂട്ടി സ്പീക്കറാണെന്നും സിപിഐ നേതാക്കൾ പറഞ്ഞു. ഡപ്യൂട്ടി സ്‌പീക്കർ ആയിരുന്നപ്പോഴും പാർട്ടിയുടെ ദേശീയ കൗൺസിലിലും സംസ്ഥാന കൗൺസിലിലും ചിറ്റയം ഗോപകുമാർ അംഗമായിരുന്നു. അദ്ദേഹം പരസ്യമായി പാർട്ടി പരിപാടികളിലും