സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച
Association News
0 min read
8.1k

സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച

ഓഗസ്റ്റ്‌ 20, 2025
0

സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 24ന് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക്, ജാലഹള്ളി ക്രോസ്സിലെ ദീപ്തി വെൽഫയർ അസോസിയേഷൻ ഓഫീസിൽ വെച്ച് നടക്കും. വാർഷിക റിപ്പോർട്ട്‌, വാർഷിക വരവ് ചിലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കും. പുതിയ ഭാരവാഹികളുടേയും, പ്രവർത്തകസമിതി അംഗങ്ങളുടേയും തിരഞ്ഞെടുപ്പും ഉണ്ടായിരിക്കും

Continue Reading
കാറോടിക്കവേ കുഴഞ്ഞുവീണു; സിപിആർ നൽകി രക്ഷകനായത് പോലീസ് ഉദ്യോഗസ്ഥൻ
Kerala
0 min read
8.1k

കാറോടിക്കവേ കുഴഞ്ഞുവീണു; സിപിആർ നൽകി രക്ഷകനായത് പോലീസ് ഉദ്യോഗസ്ഥൻ

ഓഗസ്റ്റ്‌ 20, 2025
0

പോലീസ് ഉദ്യോഗസ്ഥനും മെഡിക്കൽ റെപ്രസെൻ്റേറ്റീവും കാണിച്ച മനുഷ്യത്വവും ജാഗ്രതയും ഒരു ജീവൻ രക്ഷപ്പെടുത്തി. ഇരുവരും കാറിൽ ഹൃദയാഘാതംമൂലം തളർന്നു വീണയാളെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലാക്കി. രോഗി സുഖം പ്രാപിച്ചു വരുന്നു. എം സി റോഡിൽ നാഗമ്പടം ചെമ്പരത്തിമൂട് വളവിലാണ് സംഭവം. ഡ്രൈവർ സീറ്റിലിരുന്ന നിർത്തിയിട്ട കാറിൽ നിന്ന് പ്രായമായ ആൾ കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്നത്, സ്‌കൂട്ടറിൽ ഇതുവഴിവന്ന മെഡിക്കൽ റെപ്രസന്റേറ്റീവായ എസ്. വിനയൻ്റെ ശ്രദ്ധയിൽപ്പെട്ടു. കാറിൻ്റെ എൻജിൻ ഓണായിരുന്നു.

Continue Reading
വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂർ
India
1 min read
8.0k

വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂർ

ഓഗസ്റ്റ്‌ 20, 2025
0

വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂർ. തരൂരിൻ്റെ അഭിപ്രായപ്രകടനം കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. ”ബില്ലിൽ തെറ്റില്ല. ജെപിസി ചർച്ചകൾ നടക്കട്ടെ” തരൂർ പ്രതികരിച്ചു. പ്രതിപക്ഷം ബില്ല് അവതരണത്തിൽ ശക്തമായ പ്രതിഷേധം നടത്താൻ ഇരിക്കെയാണ് തരൂരിൻ്റെ പ്രതികരണം.

Continue Reading
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് 3 മരണം
India
0 min read
7.9k

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് 3 മരണം

ഓഗസ്റ്റ്‌ 20, 2025
0

ഡല്‍ഹിയില്‍ രണ്ട് നിലകളുള്ള കെട്ടിടം തകര്‍ന്നു വീണ് 3 മരണം. ഡല്‍ഹിയിലെ ദരിയാ ഗഞ്ചിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉള്‍പ്പെടെയുള്ളവരെ സംഭവം അറിയിച്ചിട്ടുണ്ടെന്നും വസ്തുതകള്‍ പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പോലിസ് പറഞ്ഞു. ലോക് നായക് ആശുപത്രിയിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റിയതായി പോലിസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തകര്‍ച്ചയുടെ കാരണം ഇതുവരെ അറിവായിട്ടില്ല.

Continue Reading
പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതി അനിൽകുമാറിന് ഒരു മാസത്തേക്ക് പരോൾ
Kerala
0 min read
9.0k

പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതി അനിൽകുമാറിന് ഒരു മാസത്തേക്ക് പരോൾ

ഓഗസ്റ്റ്‌ 20, 2025
0

പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് പരോൾ അനുവദിച്ചു. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന നിർദേശത്തോടെ ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും 2019 ഫെബ്രുവരി 17നാണ് സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ കുറ്റവാളികളായ 9 പേരെ കഴിഞ്ഞ ജനുവരിയിൽ കണ്ണൂർ ജയിലിലേക്ക് മാറ്റിയിരുന്നു. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് ഇവരെ കണ്ണൂരിലേക്ക് മാറ്റിയത്. പ്രതികളായ സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, രജ്ഞിത്ത്,

Continue Reading
ബലാത്സംഗക്കേസിൽ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും
Kerala
0 min read
8.4k

ബലാത്സംഗക്കേസിൽ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

ഓഗസ്റ്റ്‌ 20, 2025
0

ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയുണ്ടായി. നിലവിലുണ്ടായിരുന്ന ശാരീരികബന്ധത്തെ ബന്ധം പിരിഞ്ഞുവെന്ന കാരണത്താൽ ബലാത്സംഗമായി വ്യാഖ്യാനിക്കാനാകുമോയെന്ന് ചൊവ്വാഴ്‌ച വാദത്തിനിടെ കോടതി ചോദിച്ചു. വേടൻ സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും രണ്ടു സ്ത്രീകൾക്കൂടി പരാതി നൽകിയിട്ടുള്ളതായും പരാതിക്കാരി കോടതിയെ അറിയിച്ചു. മുമ്പ് മീ ടു ആരോപണങ്ങൾ ഉയർന്നപ്പോൾ സമൂഹമാധ്യമങ്ങളിൽ ക്ഷമാപണം

Continue Reading
വ്യാജ സ്വർണ്ണം പണയം വെച്ച് പണം തട്ടിയ വൻ സംഘം പിടിയിൽ
Kerala
0 min read
8.4k

വ്യാജ സ്വർണ്ണം പണയം വെച്ച് പണം തട്ടിയ വൻ സംഘം പിടിയിൽ

ഓഗസ്റ്റ്‌ 20, 2025
0

ഉരച്ച് നോക്കിയാൽപ്പോലും മനസിലാകാത്ത വ്യാജ സ്വർണ്ണം പണയം വെച്ച് പണം തട്ടുന്ന സംഘം പിടിയിൽ. ഈ മാസം 14 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പേരൂർക്കട പൊലീസ് പിടികൂടിയത്. അമ്പലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന ഷെജിൻ വഴയില സ്വദേശി പ്രതീഷ് കുമാർ എന്നിവരാണ് ആദ്യം പിടിയിലായത്. പിന്നീട് ഈ റാക്കറ്റിലെ കണ്ണികളെയും വ്യാജ സ്വർണ്ണം ഇവർക്ക് നൽകിയവരെയും

Continue Reading
Entertainment
1 min read
8.5k

കൂലി സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകി; നിർമ്മാതാക്കൾ ഹൈക്കോടതിയിൽ

ഓഗസ്റ്റ്‌ 20, 2025
0

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത‌ ചിത്രമായ കൂലിയുടെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ‘എ’ സർട്ടിഫിക്കറ്റ് കൂലി സിനിമയ്ക്ക് നൽകിയതിനെതിരെയാണ് സൺ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അമിതമായ വയലൻസ് ചിത്രത്തിൽ ഇല്ലെന്നാണ് നിർമ്മാതാക്കൾ ഹർജിയിൽ പറയുന്നത്. ഹർജി ജസ്റ്റിസ് ടി.വി തമിഴ്ശെൽവി ഫയലിൽ സ്വീകരിക്കുകയും അടുത്ത ദിവസം വാദം കേൾക്കാനായി മാറ്റിവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

Continue Reading
ഭാര്യയെ കൊന്ന് ശ്മശാനത്തിൽ കുഴിച്ചിട്ടു; ഭർത്താവ് അറസ്റ്റിൽ
India
1 min read
10.2k

ഭാര്യയെ കൊന്ന് ശ്മശാനത്തിൽ കുഴിച്ചിട്ടു; ഭർത്താവ് അറസ്റ്റിൽ

ഓഗസ്റ്റ്‌ 20, 2025
0

ഭാര്യയെ കൊലപ്പെടുത്തി ശ്മശാനത്തില്‍ മറവു ചെയ്ത് ഭര്‍ത്താവ്. ദൃശ്യം സിനിമയുടേതിന് സമാനമായാണ് കൊലപാതകം നടത്തിയത്. അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇയാളുടെ പദ്ധതി പൊളിഞ്ഞു. ഡല്‍ഹി പോലീസ് ഇയാളെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. അവിഹിതബന്ധം സംശയിച്ച് ഭാര്യ ഫാത്തിമ(30)യെ ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയും പെയിന്‍റ് പണിക്കാരനുമായ ഷബാബ് അലി (47) ആണ് കൊലപ്പെടുത്തിയത്. മെഹ്റോളിയില്‍ വെച്ചാണ് കൊലപാതകം

Continue Reading
ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
India
1 min read
10.2k

ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ഓഗസ്റ്റ്‌ 20, 2025
0

ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂൾ, മാളവ്യ നഗറിലെ എസ്കെവി സ്‌കൂൾ, എന്നിവിടങ്ങളിലാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് വിദ്യാർഥികളെയും ജീവനക്കാരെയും സ്കൂ‌ളിൽ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഡൽഹിയിലെ വിവിധ സ്‌കൂളുകളിൽ തിങ്കളാഴ്ചയും ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Continue Reading