ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധം; ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് അറസ്റ്റിൽ
India
1 min read
8.5k

ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധം; ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് അറസ്റ്റിൽ

സെപ്റ്റംബർ 26, 2025
0

ലഡാക്കിലെ ‌അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തു. ലഡാക്കിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നാല് പേർ മരിക്കുകയും 90-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണവും ആവശ്യപ്പെട്ട് ലേ അപെക്സ് ബോഡി ആഹ്വാനം ചെയ്ത ബന്ദിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 50-ൽ അധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സോനം വാങ്ചുക്കും ലേ അപെക്സ് ബോഡി (LAB),

Continue Reading
ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യം
Kerala
0 min read
7.8k

ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യം

സെപ്റ്റംബർ 26, 2025
0

ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്.

Continue Reading
മൈ​സൂ​രു​വി​ൽ എ​സ്.​എ​ൽ.ഭൈ​ര​പ്പ​ക്ക് സ്മാ​ര​കം നി​ർ​മ്മി​ക്കും: മു​ഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ
Karnataka
1 min read
8.6k

മൈ​സൂ​രു​വി​ൽ എ​സ്.​എ​ൽ.ഭൈ​ര​പ്പ​ക്ക് സ്മാ​ര​കം നി​ർ​മ്മി​ക്കും: മു​ഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ

സെപ്റ്റംബർ 26, 2025
0

അ​ന്ത​രി​ച്ച പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എ​സ്.​എ​ൽ.ഭൈ​ര​പ്പ​ക്ക് സ്മാ​ര​കം നി​ർ​മ്മി​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. അ​ദ്ദേ​ഹം ജോ​ലി ചെ​യ്ത​തും ജീ​വി​തം ചെ​ല​വ​ഴി​ച്ച​തു​മാ​യ മൈ​സൂ​രു​വി​ലാണ് സ്മാ​ര​കം നി​ർ​മ്മി​ക്കു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞത്. ‘ജ്ഞാ​ന​പീ​ഠം അ​വാ​ർ​ഡ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മാ​വി​ന് വേ​ണ്ടി ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ൻ്റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ശ​ക്തി ല​ഭി​ക്ക​ട്ടെ’ എന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ര​വീ​ന്ദ്ര ക​ലാ​ക്ഷേ​ത്ര​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.ശി​വ​കു​മാ​ർ,

Continue Reading
അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് സംശയം: പത്തനംതിട്ട സ്വദേശി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
Kerala
0 min read
8.2k

അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് സംശയം: പത്തനംതിട്ട സ്വദേശി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

സെപ്റ്റംബർ 26, 2025
0

അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ പത്തനംതിട്ട സ്വദേശി ചികിത്സയിൽ. പത്തനംതിട്ട പെരുനാട് സ്വദേശിക്കാണ് രോഗബാധ സംശയിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബുകളിൽ പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം കാത്തിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Continue Reading
ഏഷ്യാകപ്പ് സൂപ്പർ ഫോർ; അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും
Sports
0 min read
8.4k

ഏഷ്യാകപ്പ് സൂപ്പർ ഫോർ; അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

സെപ്റ്റംബർ 26, 2025
0

ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഏഷ്യാ കപ്പിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ ടീം ഫൈനൽ ഉറപ്പിച്ചതെങ്കില്‍ സൂപ്പർ ഫോറിൽ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം. ദുബായിൽ രാത്രി 8 മണിക്കാണ് മത്സരം. സഞ്ജുവിനെ ഇന്ന് വീണ്ടും വൺഡൗണിൽ ഇറക്കുമെന്നാണ് സൂചന. ഒമാനെതിരായ മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഫൈനലിന് മുൻപുള്ള മത്സരത്തിൽ ഓപ്പണര്‍ ശുഭ്മാന്‍

Continue Reading
ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടി; മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് ട്രംപ്
World
1 min read
8.1k

ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടി; മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് ട്രംപ്

സെപ്റ്റംബർ 26, 2025
0

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വ്യാഴാഴ്ച ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് ട്രംപിൻ്റെ പുതിയ തീരുമാനം കനത്ത തിരിച്ചടിയാകും. “ഒരു കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാൻ്റ് അമേരിക്കയില്‍ സ്ഥാപിക്കുന്നില്ലെങ്കിൽ, ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റൻ്റ് നേടിയ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍

Continue Reading
കനത്ത മഴ; തിരുവനന്തപുരത്ത് വിമാനത്തിൻ്റെ ലാന്‍ഡിങ് വൈകി
Kerala
1 min read
7.4k

കനത്ത മഴ; തിരുവനന്തപുരത്ത് വിമാനത്തിൻ്റെ ലാന്‍ഡിങ് വൈകി

സെപ്റ്റംബർ 26, 2025
0

തിരുവനന്തപുരത്ത് കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിൻ്റെ ലാന്‍ഡിങ് വൈകി. കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനമാണ് വൈകിയത്. രാവിലെ 5.45 ന് കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനം ഒരു മണിക്കൂറോളം വൈകിയാണ് ലാന്‍ഡ്‌ ചെയ്തത്. രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റണ്‍വേ കാണാനായില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളിൻ്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം വട്ടമിട്ടുപറന്ന ശേഷമാണ് ലാന്‍ഡ് ചെയ്തത്.

Continue Reading
ഷാഫി പറമ്പിൽ എം എൽ എക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു: ഇഎൻ സുരേഷ് ബാബു
Kerala
0 min read
7.7k

ഷാഫി പറമ്പിൽ എം എൽ എക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു: ഇഎൻ സുരേഷ് ബാബു

സെപ്റ്റംബർ 26, 2025
0

ഷാഫി പറമ്പിൽ എം എൽ എക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. പാലക്കാട് വെച്ചാണ് സുരേഷ് ബാബു ഇന്ന് വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച്

Continue Reading
മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു
Kerala
1 min read
8.6k

മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

സെപ്റ്റംബർ 26, 2025
0

കാസർഗോഡ് ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം.ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.45-ഓടെയാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന്

Continue Reading
തിരുവനന്തപുരത്ത് അവധി പ്രഖ്യാപനം വൈകി; വിദ്യാർത്ഥികൾ പലരും സ്കൂളിലെത്തി മടങ്ങി
Kerala
0 min read
8.3k

തിരുവനന്തപുരത്ത് അവധി പ്രഖ്യാപനം വൈകി; വിദ്യാർത്ഥികൾ പലരും സ്കൂളിലെത്തി മടങ്ങി

സെപ്റ്റംബർ 26, 2025
0

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപനം വൈകിയതു കാരണം വിദ്യാർത്ഥികൾ വലഞ്ഞു. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ടത്തിനുശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം വന്നത്. കുട്ടികൾ മിക്കവരും സ്കൂളിലെത്തി മടങ്ങി.നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ രക്ഷിതാക്കൾ പറഞ്ഞു. കനത്ത മഴ തുടരുന്ന സാ​ഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

Continue Reading