വിദേശ രാജ്യങ്ങളിലെ പരിശീലകർക്ക് തെരുവ് നായ്കളുടെ കടിയേറ്റു
India
0 min read
7.7k

വിദേശ രാജ്യങ്ങളിലെ പരിശീലകർക്ക് തെരുവ് നായ്കളുടെ കടിയേറ്റു

ഒക്ടോബർ 4, 2025
0

അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ രാജ്യങ്ങളിലെ പരിശീലകർക്ക് ഡെൽഹിയിൽ വച്ച് തെരുവ് നായ്കളുടെ കടിയേറ്റു. ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ജപ്പാന്‍റെ അസിസ്റ്റന്‍റ് കോച്ച് മികോ ഒകുമത്സു, കെനിയയുടെ സ്പ്രിന്‍റ് കോച്ച് ഡെന്നിസ് വാൻസോ എന്നിവർക്കാണ് കടിയേറ്റത്. ഉടൻതന്നെ ഇരുവരെയും സഫുർജങ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആദ്യമായാണ് ഇന്ത്യ 104 രാജ്യങ്ങളിൽ നിന്നായി 1200 അത്ലറ്റുകൾ പങ്കെടുക്കുന്ന ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്

Continue Reading
ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റൻ
Sports
1 min read
7.9k

ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റൻ

ഒക്ടോബർ 4, 2025
0

ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകും. ഒക്ടോബര്‍ 19ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഗിൽ ടീമിനെ നയിക്കും. ബാറ്റര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തുടരും. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ഇന്ന് അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവര്‍

Continue Reading
വെസ്‌റ്റിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിങ്സ് വിജയം
Sports
0 min read
8.4k

വെസ്‌റ്റിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിങ്സ് വിജയം

ഒക്ടോബർ 4, 2025
0

ഒന്നാം ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇറങ്ങിയ വെസ്‌റ്റിൻഡീസിനെ 146 റൺസിന് തോൽപ്പിച്ച് ഇന്ത്യ. മൂന്നാം ദിവസം ബോളർമാർ തകർത്തെറിഞ്ഞതോടെ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. 27 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 66 റൺസെന്ന നിലയിലായിരുന്നു ലഞ്ചിനു പിരിയുമ്പോൾ വിൻഡീസ്. ജസ്റ്റിൻ ഗ്രീവ്‌സ് (52 പന്തിൽ 25), അലിക് അതാനീസ് (74 പന്തിൽ 38) എന്നിവരുടെ ഇന്നിങ്സുകളിലായിരുന്നു വിൻഡീസിൻ്റെ പ്രതീക്ഷ. ബുധനാഴ്‌ച രണ്ടാം സെഷനിൽ അനാതീസിനെ വാഷിങ്‌ടൻ

Continue Reading
കാന്താരയുടെ വിജയം നടൻ ജയസൂര്യയുടെ കുടുംബത്തോടൊപ്പം ആഘോഷിച്ച് ഋഷഭ് ഷെട്ടി
Entertainment
0 min read
7.5k

കാന്താരയുടെ വിജയം നടൻ ജയസൂര്യയുടെ കുടുംബത്തോടൊപ്പം ആഘോഷിച്ച് ഋഷഭ് ഷെട്ടി

ഒക്ടോബർ 4, 2025
0

കാന്താരയുടെ വിജയം നടൻ ജയസൂര്യയുടെ കുടുംബത്തോടൊപ്പം ആഘോഷിച്ച് ഋഷഭ് ഷെട്ടി. കാന്താര ചാപ്റ്റർ 1 ൻ്റെ വിജയാഘോഷങ്ങൾക്കിടെ നടൻ ജയസൂര്യയെ സന്ദർശിച്ച് കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. വിജയാഘോഷത്തിനായി ജയസൂര്യ കേക്ക് കരുതിയിരുന്നു. ഇത് മുറിച്ച് ഋഷഭുമായി പങ്കുവെച്ചു. ജയസൂര്യ തന്നെയാണ് ഋഷഭ് വീട്ടിലെത്തിയതിൻ്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. അഭിനന്ദനങ്ങൾ സഹോദരാ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യയ്ക്കൊപ്പം മകളും ഭാര്യ സരിതയും ഋഷഭിനെ സ്വീകരിക്കാനുണ്ടായിരുന്നു.കാന്താര ചാപ്റ്റർ

Continue Reading
തിരുവോണം ബമ്പര്‍ 25 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്?
Kerala
1 min read
8.7k

തിരുവോണം ബമ്പര്‍ 25 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്?

ഒക്ടോബർ 4, 2025
0

ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തിരുവോണം ബമ്പറിൻ്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നല്‍കും. കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. 25 കോടി രൂപയുടെ

Continue Reading
കേരള സമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോണിൻ്റെ ​നോർക്ക ഐഡി കാർഡിനായുള്ള മെഗാ ക്യാമ്പ് നാളെ
Association News
0 min read
8.4k

കേരള സമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോണിൻ്റെ ​നോർക്ക ഐഡി കാർഡിനായുള്ള മെഗാ ക്യാമ്പ് നാളെ

ഒക്ടോബർ 4, 2025
0

കേരള സമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോണിൻ്റെ നേതൃത്വത്തിൽ ​നോർക്ക ഐഡി കാർഡ് എൻറോൾമെന്റിനായുള്ള മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ സോൺ ഓഫീസിൽ വച്ച് നടക്കുന്ന ക്യാമ്പ് 10 മണിക്ക് ആരംഭിക്കും. പ്രവാസികളായ ബാംഗ്ലൂർ മലയാളികൾക്ക് എൻറോൾമെൻറ് പ്രക്രിയയിൽ പങ്കെടുക്കാം. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ​ആധാർ കാർഡ് കോപ്പി, ​ഒരു അഡ്രസ്സ് പ്രൂഫ് (വിലാസം തെളിയിക്കുന്ന രേഖ) എന്നിവ കൊണ്ടുവരേണ്ടതാണ്. നോർക്ക ഐഡി കാർഡ് ലഭിച്ച ശേഷം

Continue Reading
കൊച്ചി മെട്രോ പില്ലറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം
Kerala
0 min read
8.5k

കൊച്ചി മെട്രോ പില്ലറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം

ഒക്ടോബർ 4, 2025
0

കൊച്ചി മെട്രോ പില്ലറിൽ ബൈക്കിടിച്ച് കയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂർ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്. വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയിൽ വെച്ച് ശനിയാഴ്ച‌ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മൃതദേഹം വെൽകെയർ ആശുപത്രി മോർച്ചറിയിൽ

Continue Reading
പേവിഷബാധ; ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി മരിച്ചു
Kerala
0 min read
7.8k

പേവിഷബാധ; ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി മരിച്ചു

ഒക്ടോബർ 4, 2025
0

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. കൃഷ്ണമ്മക്ക് കഴിഞ്ഞ മാസമാണ് നായുടെ കടിയേറ്റത്. ഓണത്തിന് കൊച്ചുമക്കളെ കാണാൻ പോകവെ വീട്ടിന് പുറത്ത് റോഡിലെത്തിയപ്പോഴാണ് നായ ആക്രമിച്ചത്. നായയുടെ കടിയേറ്റത് കൃഷ്ണമ്മയുടെ മുഖത്തായിരുന്നു. ഇതേതുടർന്ന് കൃഷ്ണമ്മ വാക്‌സിൻ എടുത്തിരുന്നു. അവസാന ഡോസ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ കൃഷ്ണമ്മക്ക് പനിയുണ്ടായി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ

Continue Reading
സ്വർണ്ണവില വീണ്ടും ഉയർന്ന് സർവകാല റെക്കോഡിൽ; പവന് 87,560 രൂപ
Kerala
0 min read
7.4k

സ്വർണ്ണവില വീണ്ടും ഉയർന്ന് സർവകാല റെക്കോഡിൽ; പവന് 87,560 രൂപ

ഒക്ടോബർ 4, 2025
0

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്ന് സർവകാല റെക്കോഡിലെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പവന് 360 രൂപയും ശനിയാഴ്ച രാവിലെ 640 രൂപയും വർദ്ധിച്ചതോടെ ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാമിന് 80 രൂപ ഉയർന്ന് 10,945 രൂപയായി. പണിക്കൂലി ഉൾപ്പെടെ ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണം കൈയില്‍ കിട്ടണമെങ്കില്‍ ഏകദേശം ഒരു ലക്ഷത്തിനടുത്ത് രൂപ നല്‍കണം. യു.എസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണ്ണവിലയുടെ മുന്നേറ്റത്തിന് വഴിവച്ചിരുന്നു.

Continue Reading
ദൈവങ്ങൾക്ക് വില കൂടിയ വസ്തുക്കൾ വഴിപാടായി സമർപ്പിക്കരുത്: സന്തോഷ് പണ്ഡിറ്റ്
Kerala
1 min read
8.6k

ദൈവങ്ങൾക്ക് വില കൂടിയ വസ്തുക്കൾ വഴിപാടായി സമർപ്പിക്കരുത്: സന്തോഷ് പണ്ഡിറ്റ്

ഒക്ടോബർ 4, 2025
0

വിശ്വാസികൾ ദൈവങ്ങൾക്ക് വലിയ വില കൂടിയ വസ്തുക്കൾ വഴിപാടായി സമർപ്പിക്കരുതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. അതിനുള്ള പണം കൊണ്ട് ഏതെങ്കിലും പാവപെട്ട കുട്ടികളെ പഠിപ്പിക്കുകയോ അല്ലെങ്കിൽ നമ്മുടെ നാട്ടിലെ ചെറിയ ക്ഷേത്രങ്ങളിൽ ഭഗവത് ഗീത, സംസ്കൃതവും വേദങ്ങളും പഠിപ്പിക്കുകയോ ചെയ്യണമെന്നും അതുമല്ലെങ്കിൽ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പാവപെട്ട ആളുകൾക്ക് എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കുവാൻ ചെറിയ സഹായങ്ങൾ ചെയ്യുകയോ, മറ്റു വല്ല നല്ല കാര്യങ്ങൾക്കോ ഉപയോഗിക്കുക സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Continue Reading