ശബരിമലയിലെ സ്വർണപ്പാളി വിവാദം; ‘തനിക്ക് ദേവസ്വം ബോർഡ് തന്നത് ചെമ്പ് പാളികൾ തന്നെ’: ഉണ്ണകൃഷ്ണൻ പോറ്റി
Kerala
0 min read
7.8k

ശബരിമലയിലെ സ്വർണപ്പാളി വിവാദം; ‘തനിക്ക് ദേവസ്വം ബോർഡ് തന്നത് ചെമ്പ് പാളികൾ തന്നെ’: ഉണ്ണകൃഷ്ണൻ പോറ്റി

ഒക്ടോബർ 4, 2025
0

ദേവസ്വം ബോർഡിനെ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിക്കൂട്ടിൽ നിർത്തി ഉണ്ണകൃഷ്ണൻ പോറ്റി. തനിക്ക് ദേവസ്വം ബോർഡ് തന്നത് ചെമ്പ് പാളികൾ തന്നെ ആണെന്നും അതിന് മുകളിൽ സ്വർണ്ണം ഉണ്ട് എന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. സ്വർണപ്പാളി ജയറാമിൻ്റെ വീട്ടിൽ കൊണ്ടുപോയിട്ടില്ല. പൂജ നടത്തിയത് ഫാക്ടറിയിൽ തന്നെയാണ്. പ്രമുഖർക്കൊപ്പമുള്ള ഫോട്ടോ താൻ ദുരുപയോഗം ചെയ്തിട്ടില്ല. വിളിപ്പിച്ചാൽ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി. സ്വർണ്ണപ്പാളി ആണോ

Continue Reading
‘സുപ്രധാന ചുവടുവെപ്പ്’; ഗാസ വിഷയത്തിൽ ട്രംപിനെ പ്രശംസിച്ച് മോദി
World
1 min read
8.8k

‘സുപ്രധാന ചുവടുവെപ്പ്’; ഗാസ വിഷയത്തിൽ ട്രംപിനെ പ്രശംസിച്ച് മോദി

ഒക്ടോബർ 4, 2025
0

അധികാരം ഉപേക്ഷിക്കാനും ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സുപ്രധാന ചുവടുവെപ്പ്’ എന്നാണ് ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ‘ഗാസയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായകമായ മുന്നേറ്റം കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡണ്ട് ട്രംപിൻ്റെ നേതൃത്വത്തെ ഇന്ത്യ അഭിനന്ദിക്കുന്നു. ഒരു സുപ്രധാന ചുവടുവെപ്പാണ് ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകള്‍. സമാധാനത്തിനായുള്ള ശാശ്വതവും നീതിയുക്തവുമായ എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരും”, പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റില്‍ പറഞ്ഞു.

Continue Reading
കരൂർ ആൾക്കൂട്ടദുരന്തം; ഹൈക്കോടതി ഉത്തരവ് പുറത്ത്
India
0 min read
8.4k

കരൂർ ആൾക്കൂട്ടദുരന്തം; ഹൈക്കോടതി ഉത്തരവ് പുറത്ത്

ഒക്ടോബർ 4, 2025
0

കരൂർ ആൾക്കൂട്ടദുരന്തം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചു. വിജയ്‌യുടെ കാരവാൻ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിൽ പറയുന്നു. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌ക്കും തമിഴ്‌നാട് സർക്കാരിനും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിക്കുകയായിരുന്നു. അന്വേഷണ പുരോഗതിയിൽ

Continue Reading
കേരള സമാജം ബാംഗ്ലൂർ, ഈസ്റ്റ് സോണ്‍ ഓണാഘോഷം ‘ഓണക്കാഴ്ചകൾ’ നാളെ
Association News
1 min read
7.9k

കേരള സമാജം ബാംഗ്ലൂർ, ഈസ്റ്റ് സോണ്‍ ഓണാഘോഷം ‘ഓണക്കാഴ്ചകൾ’ നാളെ

ഒക്ടോബർ 4, 2025
0

കേരള സമാജം ബാംഗ്ലൂർ, ഈസ്റ്റ് സോണിൻ്റെ ഓണാഘോഷം ‘ഓണക്കാഴ്ചകൾ’ നാളെ ലിംഗരാജപുരം കാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. പൊതുസമ്മേളനത്തിൽ മന്ത്രിമാരായ കെ ജെ ജോർജ്‌, കൃഷ്‌ണബൈരഗൗഡ, പി സി മോഹൻ എം പി, ബി എ ബസവരാജ്‌ എംഎൽഎ, മാത്യു കുഴൽനാടൻ എംഎൽഎ, എൽദോസ് പി കുന്നപ്പള്ളി എംഎൽഎ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ചെണ്ടമേളം, പുലിക്കളി, വിഭവസമൃദ്ധമായ ഓണസദ്യ, പൊതുസമ്മേളനം, ഐഡിയ സ്റ്റാർ സിംഗർ

Continue Reading
സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും
Kerala
0 min read
7.3k

സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

ഒക്ടോബർ 4, 2025
0

സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും സഹായി വാസുദേവനെയും ദേവസ്വം ബോര്‍ഡ് വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ദേവസ്വം ആസ്ഥാനത്ത് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവര്‍ക്കും നോട്ടീസ് നൽകിയിരിക്കുന്നത്. 2019ൽ അറ്റകുറ്റപ്പണിക്കായി ശബരിമലയിലെ സ്വർണ്ണപാളി ചെന്നൈയിലേക്ക് കൊണ്ടുപോയിട്ട്  വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണം തട്ടിയയെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിലെ ശ്രീകോവിൽ വാതിൽ എന്നുപറഞ്ഞ് കബളിപ്പിച്ചാണ് വിശ്വാസികളിൽ നിന്നും പണം തട്ടിയത്. ദ്വാരപാലക ശിൽപ്പത്തിലെ പീഠം

Continue Reading
ഉപാധികൾ അംഗീകരിച്ച് ഹമാസ്; ബന്ദികളെ വിട്ടയക്കും
World
1 min read
8.4k

ഉപാധികൾ അംഗീകരിച്ച് ഹമാസ്; ബന്ദികളെ വിട്ടയക്കും

ഒക്ടോബർ 4, 2025
0

ഇസ്രയേൽ– ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡണ്ട് മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ബന്ദികളെ പൂർണ്ണമായി കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചു. മധ്യസ്ഥ ച‍ച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡണ്ട് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം മുച്ചൂടും

Continue Reading
കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗം “സ്നേഹസംഗമം” നാളെ
Association News
1 min read
7.9k

കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗം “സ്നേഹസംഗമം” നാളെ

ഒക്ടോബർ 4, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം വാർഷിക കുടുംബ സംഗമം “സ്നേഹസംഗമം” നാളെ രാവിലെ 10മണി മുതൽ ഇന്ദിരാനഗർ 9th ക്രോസ് റോഡിലുള്ള ശ്രീ രാഘവേന്ദ്ര സ്വാമി മഠം ഹാളിൽ വെച്ച് നടക്കും. കരയോഗ അംഗങ്ങളുടെ കലാപരിപാടികൾ, കിരൺ സുബ്രമണ്യവും സന്ധ്യ കിരൺ നടത്തുന്ന രസിക ആർട്സ് ഫൗണ്ടേഷൻൻ്റെ ശരവണഭവ എന്ന നൃത്താവിഷ്കാരം എന്നിവ അരങ്ങേറും. കരയോഗം പ്രസിഡണ്ട് സനൽ കുമാർ നായരുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കെ

Continue Reading
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ കർണാടകത്തിൽ
Karnataka
0 min read
7.4k

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ കർണാടകത്തിൽ

ഒക്ടോബർ 4, 2025
0

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ കർണാടകത്തിൽ. 2023ൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌തതിൽ 21,889 കേസുകളും കർണാടകത്തിലാണ്. രാജ്യത്ത് ആകെ 86,420 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള തെലങ്കാനയിൽ 18,236 സൈബർ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 3295 കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളം ഏഴാമതാണ്. മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരുവിലാണ്.

Continue Reading
ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം
Karnataka
0 min read
7.6k

ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

ഒക്ടോബർ 4, 2025
0

ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയ കർണാടകത്തിലെ ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. നേരത്തേ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിച്ച ഈ പദ്ധതി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. കർണാടക സർക്കാരിൻ്റെ ജനപ്രിയ പദ്ധതികളിലൊന്നാണ് ശക്തി. ആർടിസി ബസുകളിൽ ഇതുവരെ 500 കോടിയിലധികം സൗജന്യ ടിക്കറ്റുകൾ നൽകിയതായാണ് കണക്ക്. 12,660 കോടി രൂപയാണ് സർക്കാർ ഈ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത്. പദ്ധതി സംസ്ഥാനത്തെ സ്ത്രീകളെ

Continue Reading
വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതിമാർ മരിച്ചു
Karnataka
0 min read
8.7k

വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതിമാർ മരിച്ചു

ഒക്ടോബർ 4, 2025
0

ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂർ ഗ്രാമത്തിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതിമാർ മരിച്ചു. കാവ്യ (28), ഭർത്താവ് സുദർശൻ (32) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയായിരുന്നു ഇവരുടെ വീട്ടിൽ ഉഗ്രശബ്‌ദത്തിൽ സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചെന്നാണ് ദമ്പതിമാർ പോലീസിനോട് പറഞ്ഞത്. എന്നാൽ, സംശയാസ്‌പദമായരീതിയിൽ വീട്ടിൽനിന്ന് ചില ലോഹക്കഷണങ്ങൾ കണ്ടെടുത്തിരുന്നു. സംഭവത്തിൽ ആളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading