കൊല്ലം ചവറ കോയിവിള സ്വദേശിനി അതുല്യ ഷാർജയിൽ മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 8 ലേക്ക് മാറ്റി. ഭര്‍ത്താവ് സതീഷിന്‍റെ ആക്രമണ വീഡിയോയും അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും സംബന്ധിച്ച് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

എന്നാല്‍ ഫലം ലഭിച്ചിട്ടില്ല. കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെത്തുടര്‍ന്ന് വെക്കേഷന്‍ ജഡ്ജ് സി.എം സീമയാണ് കേസ് 8 ലേക്ക് മാറ്റിയത്. അതുല്യയുടെ ഭര്‍ത്താവ് സതീഷ് സതീഷ് ശങ്കറിന്‍റെ ഇടക്കാല ജാമ്യം ഇക്കാലയളവിലേക്ക് നീട്ടിയിട്ടുണ്ട്.

Related Posts