ദേശീയപാതാ നിർമാണത്തിൻ്റെ ഭാഗമായി ആലപ്പുഴ കായംകുളത്ത് കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മുരിച്ചു. ആരോമൽ (27) ആണ് മരിച്ചത്. സർവീസ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കടന്ന ഉടൻ റോഡ് അവസാനിക്കുന്നിടത്തുള്ള കുഴിയിൽ വീണാണ് അപകടം ഉണ്ടായത്. സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളൊന്നും ഉണ്ടായിരുന്നല്ല. അരയാൾ താഴ്ചയുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്കാണ് സ്‌കൂട്ടർ വീണത്.

ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഓടയുടെ നിർമാണത്തിനായി എടുത്ത കുഴിയാണിത്. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. ഇതിൻ്റെ പണി നടന്നിട്ടുള്ളത് ഭാഗികമായി മാത്രമാണ്. സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് തിരിഞ്ഞ ഉടനാണ് ഈ കുഴിയുള്ളത്. ആരോമലും സുഹൃത്തും ഈ വഴിയിലേക്ക് തിരിഞ്ഞു. എന്നാൽ കുറച്ച് മുന്നിലേക്ക് എത്തിയപ്പോൾ റോഡ് അവസാനിച്ചു.

പിന്നെ ഉണ്ടായിരുന്ന കുഴിയിലേക്ക് സ്‌കൂട്ടർ വീഴുകയായിരുന്നു. അധികം വെട്ടമില്ലാത്ത ഇടമാണിത്, മാത്രമല്ല രാത്രിയായതിനാൽ കാഴ്‌ച മങ്ങിയിരിക്കാം അതുകൊണ്ടു തന്നെ മുന്നിലെ കുഴി പെട്ടെന്ന് കണ്ണിൽ പെടാഞ്ഞതായിരിക്കാം അപകടത്തിന് കാരണമായത് എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. ഈ സ്ഥലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണ് ഇതെന്നും നാട്ടുകാർ പറയുന്നു.

Related Posts