തിരുവനന്തപുരം മലയിൻകീഴിൽ ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. വിളവൂർക്കൽ മേഖലയിലാണ് ദാരുണ സംഭവം നടന്നത്. അന്ന എന്ന കുട്ടിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts