മുൻഗണന റേഷൻ കാർഡിലേക്ക് മാറാൻ അപേക്ഷ പ്രവാഹം.16 ദിവസം കൊണ്ട് 20,766 പേരാണ് അപേക്ഷിച്ചത്. ജൂൺ 30 വരെയാണ് അവസരം. പരിശോധനയിൽ ഇവർ അർഹരാണെന്ന് കണ്ടാൽ പിങ്ക് കാർഡ് കിട്ടും. അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാൽ സൂക്ഷ്മ പരിശോധന നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓഗസ്റ്റ്‌ 31-നകം നടപടി പൂർത്തിയാക്കും.

സാമ്പത്തികമായി മെച്ചമായ നിലയിലുള്ള, മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയ 2.08 ലക്ഷം പേർ പിങ്ക് കാർഡുകളും 3168 പേർ മഞ്ഞകാർഡുകളും ഭക്ഷ്യവകുപ്പിന് മടക്കി നൽകിയ നൽകിയിട്ടുണ്ട്. പിങ്ക് വിഭാഗത്തിലെ 2.08 ലക്ഷം പേരുടെ റേഷൻവിഹിതം ഇപ്പോഴും കിട്ടുന്നതിനാൽ പുതുതായി വരുന്നവർക്ക് വിഹിതം അനുവദിക്കാൻ പ്രയാസം വരില്ല. പുതിയ അർഹരായവർ ഈ ഒഴിവിലേക്ക് വന്നില്ലെങ്കിൽ കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.

Related Posts