റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു. കൊല്ലം പോളയത്തോട് റെയിൽവേ ട്രാക്കിലെ ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. മരം വീണത് വഞ്ചിനാട് എക്‌സ്പ്രക്‌സ് പോയി നിമിഷങ്ങള്‍ക്കുള്ളിൽ. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഇതിനു പിന്നാലെ നിലച്ചു. കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ എത്താന്‍ മിനിറ്റുകളേ ബാക്കിയുള്ളൂ. സിഗ്‌നല്‍ നല്‍കാത്തതിനാല്‍ ഒന്നരക്കിലോമീറ്റര്‍ അകലെ ഭരണിക്കാവ് ഗേറ്റിനു സമീപം തീവണ്ടി പിടിച്ചിട്ടു. ഇതുമൂലം വലിയ അപകടമാണ് ഒഴിവായത്. മരം മുറിച്ച് നീക്കി. ഒഴിവായത് വൻ ദുരന്തം. തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരക്കൊമ്പ് വെട്ടിമാറ്റിയത്. കൊല്ലം ഭാഗത്തേക്കുള്ള വൈദ്യുതലൈന്‍ രണ്ടരമണിക്കൂറിനകം പുനസ്ഥാപിച്ചു. ഇതുവഴി തീവണ്ടികള്‍ ഭാഗികമായി കടത്തിവിടുകയും ചെയ്തു. കേരളത്തിൽ വിവിധ ഇടങ്ങളിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

Related Posts