ബോംബ് ഭീഷണിയെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്ത്‌താൻസ വിമാനം തിരിച്ചുപറന്നതായി റിപ്പോർട്ട്. ഭീഷണിസന്ദേശം ലഭിച്ചത് പറന്നുയർന്ന് രണ്ടു മണിക്കൂറിനു ശേഷമായിരുന്നു. ഞായറാഴ്‌ച ഉച്ചയ്ക്കു ശേഷം ഫ്രാങ്ക്ഫർട്ടിൽ നിന്ന് പ്രാദേശികസമയം 2.14-നാണ് എൽഎച്ച് 752 ടേക്ക് ഓഫ് ചെയ്‌തത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മടങ്ങുകയായിരുന്നു എന്നാണ് ലുഫ്‌താൻസ വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചത്. വിമാനം വൈകിട്ട് അഞ്ചരയ്ക്ക് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലിറങ്ങി.

ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് സംഭവത്തേക്കുറിച്ച് പ്രസ്‌താവനകളൊന്നും വന്നിട്ടില്ല. തിങ്കളാഴ്‌ചത്തേക്ക് വിമാന സർവീസ് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും താമസസൗകര്യം ഒരുക്കിത്തന്നിരുന്നെന്നും ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു.

Related Posts