ചാലക്കുടിയിലെ പെയിൻ്റ് ഹാർഡ്‌വെയർ കടയിലെ തീ 6 ഫയർഫോഴ്‌സ് യൂണിറ്റും നാട്ടുകാരും പോലീസും ചേർന്നുള്ള തീവ്രശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. പെയിന്റ് ഉത്പന്നങ്ങൾ സൂക്ഷിച്ച കടയായതിനാൽ തീ അതിവേഗം പടരാനും കാരണമായി. ഇന്ന് രാവിലെ എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഗ്യാസ് ഗോഡൗണിൽ ഉണ്ടായിരുന്ന സിലിണ്ടറുകൾ നാട്ടുകാർ അടക്കം ചേർന്ന് അതിവേഗം അവിടെനിന്ന് മാറ്റിയിരുന്നു.

Related Posts