മഴ അതിശക്തമായി തുടരുന്നു. കണ്ണൂർ, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ടാണ്. അതിതീവ്ര മഴയ്ക്ക് ഈ ജില്ലകളില്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂൺ 19 വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കുമാണ് അവധി. മറ്റു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധിയുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പാണ്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ്. കൊല്ലം പോളയത്തോട് റെയിൽവേ പാളത്തിലേക്ക് കഴിഞ്ഞദിവസം രാത്രി മരം വീണതിനെത്തുടർന്ന് ചില ട്രെയിനുകൾ വൈകിയാണ് ഓടുന്നത്