കന്നഡ ചിത്രം കാന്താര ചാപ്റ്റർ 1ൻ്റെ ചിത്രീകരണത്തിനിടെ അപകടം. സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. ഋഷഭിനു പുറമെ മുപ്പത് ക്രൂ അംഗങ്ങളാണ് ബോട്ടിലുണ്ടായിരുന്നത്. ആളപായമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നുമാണ് വിവരം.
ശിവമോഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മനി റിസർവോയറിലാണ് സംഭവം. റിസർവോയറിൻ്റെകന്നഡ ചിത്രം കാന്താര ചിത്രീകരണത്തിനിടെ ബോട്ടപകടം; ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് മറിഞ്ഞു ആഴം കുറഞ്ഞ മേഖലയിലാണ് അപകടം സംഭവിച്ചത്. ഇതിനാൽ വൻ ദുരന്തം ഒഴിവായി.
ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയതായാണ് വിവരം. തീർത്ഥഹള്ളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആർക്കും പരിക്കുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. കാന്താരയിലെ നടൻമാരിലൊരാളായ കലാഭവൻ നിജു കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞിരുന്നു.